Logo Below Image
Thursday, March 6, 2025
Logo Below Image
Homeഅമേരിക്കഅമേരിയ്ക്കൻ പ്രസിഡന്റ് ട്രമ്പിൻ്റെ വാഴ്‌ചയും അനധികൃത കുടിയേറ്റ ചട്ടങ്ങളും

അമേരിയ്ക്കൻ പ്രസിഡന്റ് ട്രമ്പിൻ്റെ വാഴ്‌ചയും അനധികൃത കുടിയേറ്റ ചട്ടങ്ങളും

കോര ചെറിയാൻ

ഫിലഡൽഫിയാ, യു.എസ്.എ.: ജനുവരി 20ന് സത്യപ്രതിജ്ഞ ചെയ്‌ത്‌ അമേരിക്കൻ പ്രസിഡന്റായി അഭിഷേകം ചെയ്യപ്പെട്ട ഡൊണാൾഡ് ട്രമ്പിൻ്റെ അരമണിക്കുറിലധികം ദീർഘിച്ച ഉദ്ഘാടന പ്രസംഗത്തിൽ ലോക സമാധാനം പരിരക്ഷിയ്ക്കുവാനുള്ള ഉദ്യമം ലോകരാഷ്ട്രങ്ങളെല്ലാം ശക്തമായും ഐക്യതയായും കൈക്കൊള്ളണമെന്നുകൂടി അപേക്ഷ രൂപത്തിലും ഉപരിയായി ഗൗരവകരമായിട്ടോ ആജ്ഞയായിട്ടോ പറയാമായിരുന്നു. സമാധാന സൃഷ്ടാവായും ഐക്യത ദുതനായും അദ്ദേഹത്തിൻ്റെ പ്രസിഡൻ്റ് പദവി വിനിയോഗിയ്ക്കുമെന്ന് ഈ പ്രത്യാശ പല ശ്രോതാക്കളിലും തോന്നിയ്ക്കുവാനുള്ള സാദ്ധ്യതകൾ അഭാവം അല്ല.

അനധികൃത കുടിയേറ്റം നിശേഷം നിറുത്തുന്നതിനോടൊപ്പം 110 ലക്ഷം, ഏകദേശം 3.3 ശതമാനം അമേരിക്കൻ ജനതധി യാതൊരുരേഖയും ഇല്ലാതെ വിദേശ രാജ്യങ്ങളിൽനിന്നും ഇരുട്ടിന്റെ മറവിലോ കള്ളക്കപ്പൽ മുഖാന്തിരം എത്തിയവർ അമേരിക്കയിൽ ഉള്ളതായി 2022-ലെ സെൻസസ് ബ്യൂറോ രേഖാനുസരണം വെളിപ്പെടുത്തിയിട്ടുണ്ട്. ഇത്രയധികം വിപുലമായ ജനസഞ്ചയത്തെ മാത്യരാജ്യങ്ങളിലേക്ക് മടക്കി അയയ്ക്കുക സാദ്ധ്യമോ അസാദ്ധ്യമോ എന്നുള്ള മൗനദൃഢ സംശയം സാധാരണ പൗരന്മാരിലുണ്ട്.

അമേരിക്കൻ പ്രസിഡൻ്റായി രണ്ടാമതും സ്ഥാനമേറ്റ ഡൊണാൾഡ് ട്രമ്പിൻ്റെ പ്രഥമ പ്രഭാഷണം

ജന്മാവകാശ പൗരത്വം നിറുത്തൽ ചെയ്യണമെന്നും നിയമ വിരുദ്ധമായി അമേരിയ്ക്കയിൽ കുടിയേറിയവരെ മാതൃരാജ്യങ്ങളിലേക്ക് മടക്കി അയയ്ക്കണമെന്ന ട്രമ്പിൻ്റെ എക്‌സിക്യൂട്ടീവ് ഓർഡർ ഭരണഘടന വിരുദ്ധമാണെന്ന് യു. എസ്. ജഡ്‌ജ് താത്കാലികമായി ബ്ലോക്ക് ചെയ്തു. ഗർഭിണികളായ വിദേശയുവതികൾ അമേരിക്കയിൽ എത്തിപ്രസവിച്ചശേഷം നവജാതശിശു അമേരിക്കൻ പൗരനാണെന്ന ഉറപ്പോടെ സകലവിധമായ സർക്കാർ ആനുകൂല്യങ്ങൾ കൈപ്പറ്റുകയും സ്ഥിരവാസാനുമതിയായ ഗ്രീൻകാർഡും ക്രമേണ പൗരത്വവും സ്വീകരിയ്ക്കുന്ന യുഗങ്ങൾ നീണ്ട്രപ്രവണതയ്ക്ക് അന്ത്യവിരാമം കൊടുത്തുള്ള ജനുവരി 20-ലെ ഓർഡർ 70 ശതമാനം അമേരിക്കൻ പൗരന്മാർ എതിർപ്പ് പ്രകടിപ്പിച്ചതായി അസ്സോസിയേറ്റ് പ്രസ്സ് ന്യൂസ് ഏജൻസി നടത്തിയ പോളിംഗിൽ വെളിപ്പെടുത്തിയിട്ടുണ്ട്.

പ്രസിഡന്റ് സ്ഥാനമേറ്റെടുത്തശേഷമുള്ള ഡൊണാൾഡ് ട്രമ്പിൻ്റെ ആദ്യത്തെ മീറ്റിംഗ്

ഇൻഡ്യ അടക്കമുള്ള വിദേശ സൗഹൃദരാജ്യങ്ങളിൽനിന്നും എച്ച്-വൺ ബി. വിസയിൽ എത്തുന്ന സമൃദ്ധരും അഭ്യസ്തവിദ്യരുമായവരുടെ അമേരിക്കൻ ആഗമനത്തെ അംഗീകരിയ്ക്കുകയും പെർമനെൻ്റ് വിസ നൽകുന്നതിനെ സംബന്ധിച്ചുള്ള നടപടിക്രമങ്ങൾ ലഘുകരിക്കുകയും ചെയ്യുവാനുള്ള സാധ്യതകൾ വർദ്ധിച്ചതായി വിവിധ ട്രാവൽ ഏജൻസി വക്താക്കൾ പറയുന്നു. ജന്മാവകാശ പൗരത്വവും സ്ഥിരവാസാനുമതിയും നൽകുന്ന ഏകരാജ്യം അമേരിയ്ക്കു മാത്രമാണെന്ന ഭരണഘടനയിലെ 14-ാമത്തെ അമന്റ്മെന്റിനെ കോട്ട് ചെയ്തു ട്രമ്പ് പ്രസംഗവേളയിൽ പ്രസ്താവിച്ചു.

പ്രസിഡന്റ് ഇലക്ഷൻ പ്രചാരണവേദികളിൽ ഹർഷാരവത്തോടെ വിളമ്പരം ചെയ്‌ത 100-ൽപരം എക്സസിക്യൂട്ടീവ് ഓർഡേഴ്‌സ് ട്രമ്പ് സൈൻ ചെയ്തു നിയമപരിധയിൽപ്പെടുത്തി. കൈയ്യൊപ്പ് ഇട്ടതായ കടലാസിലെ മഷി ഉണങ്ങുന്നതിന് മുൻപായിതന്നെ ട്രമ്പ് വിരുദ്ധ വിമർശകർ പരസ്യമായി ഭരണഘടന വിരുദ്ധമായി പ്രവർത്തിയ്ക്കുന്നതായിട്ടുള്ള കുറ്റാരോപണങ്ങൾ ആരംഭിച്ചതായി എ. പി. റിപ്പോർട്ടിൽ പറയുന്നു.

നോർത്ത് അമേരിക്കയുടെ തെക്കുവശത്തായും മെക്‌സിക്കോയുടെ പടിഞ്ഞാറുഭാഗത്തായും ഉള്ള സമുദ്രാതിർത്തി പ്രദേശത്തെ ഗൾഫ് ഓഫ് മെക്സിക്കോ എന്ന നാമകരണത്തെ പരിഷ്കരിച്ച് ഗൾഫ് ഓഫ് അമേരിക്ക എന്ന പുതിയ പേര് നിർദ്ദേശിച്ചതായും ട്രമ്പ് മേധാവിത്വസംഘം പറയുന്നു.

അനധികൃത അഭയാർത്ഥികൾക്ക് താത്കാലികമായി ബൈഡൻ ഭരണകാലം അമേരിക്കൻ വാസത്തിന് അനുമതി നൽകിയ ഉത്തരവ് പുതിയ ഭരണകൂടം നിറുത്തൽ ചെയ്തു. ഡിപൊർട്ടേഷൻ ആരംഭിയ്ക്കുവാനുള്ള തിരക്കിലാണിപ്പോൾ ട്രമ്പ് ഭരണസമിതി. സുധീർഘമായ 4 വർഷകാലയളവിൽ ഉണ്ടാകുവാനുള്ള ട്രമ്പിന്റെ പ്രവർത്തന ശൈലിയും പരിവർത്തനങ്ങളും നിഗമനത്തിലും അതീവമായി തുടക്കത്തിൽ തന്നെ അനുഭവപ്പെടുന്നു.

കോര ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments