Friday, December 27, 2024
Homeകേരളം'വയനാട്ടിൽ പഴകിയ അരി വിതരണം ചെയ്തത് ഗുരുതരമായ സംഭവം, വിശദമായ പരിശോധനയുണ്ടാകും' - പിണറായി വിജയൻ.

‘വയനാട്ടിൽ പഴകിയ അരി വിതരണം ചെയ്തത് ഗുരുതരമായ സംഭവം, വിശദമായ പരിശോധനയുണ്ടാകും’ – പിണറായി വിജയൻ.

ചേലക്കര : വയനാട്ടിൽ പഴകിയ അരി വിതരണം ചെയ്തതിനു പിന്നിലെ ഉദ്ദേശമെന്തെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംഭവം ഗുരുതരമായ കാര്യമെന്നും, ഇത്തരം കാര്യങ്ങൾ സർക്കാർ അനുവദിക്കില്ലെന്നും വിശദമായ പരിശോധന വിജിലൻസ് നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.അതേസമയം കേന്ദ്ര സർക്കാർ കേരളം നേരിട്ട ദുരന്തങ്ങളിൽ ഒരു സഹായവും ചെയ്തില്ലെന്നും, ലഭിക്കാൻ സാധ്യതയുള്ള സഹായങ്ങൾ മുടക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളം നശിക്കട്ടെ എന്നതായിരുന്നു ദുരന്തങ്ങളിൽ കേന്ദ്രത്തിന്റെ മനോഭാവം.നാം നേരിട്ട ദുരനുഭവമാണ് ഇത്. എന്നാൽ ഇത്തരം സന്ദർഭങ്ങളിൽ നിലവിളിച്ച് ഇരിക്കുകയല്ല നാം ചെയ്യാൻ പോകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.ഇതുവരെ എല്ലാ ദുരന്തങ്ങളെയും ഐക്യത്തോടെ നിന്ന് അതിജീവിച്ചവരാണ് നമ്മൾ. ഈ വിജയത്തിൻ്റെ നേരവകാശികൾ ജനങ്ങളാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments