Thursday, May 21, 2026
Homeഇന്ത്യഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യ സംഘടനയ്ക്ക് നടൻ വിജയ് സേതുപതി വീടുകൾ നിർമ്മിക്കാനായി...

ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യ സംഘടനയ്ക്ക് നടൻ വിജയ് സേതുപതി വീടുകൾ നിർമ്മിക്കാനായി 1.30 കോടി രൂപ സംഭാവന നൽകി

ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യ (FEFSI) എന്ന സംഘടനയ്ക്ക്‌ നടന്‍ വിജയ് സേതുപതി സിനിമാ മേഖലയിലെ ടെക്‌നീഷ്യന്‍മാരും ദിവസവേതനക്കാരുമായ സിനിമാ പ്രവര്‍ത്തകര്‍ക്ക് വീടുകള്‍ നിര്‍മിക്കാനായി 1.30 കോടി രൂപ സംഭാവന നല്‍കി.തമിഴ് സിനിമ, ടെലിവിഷന്‍ മേഖലകളിലായി ഏകദേശം 25,000 അംഗങ്ങളുള്ള സംഘടനയാണ് ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യ.

ഈ അപ്പാര്‍ട്ട്‌മെന്റ് നിര്‍മ്മാണ പദ്ധതിയെക്കുറിച്ചുള്ള വിവരം ട്രേഡ് അനലിസ്റ്റ് രമേശ് ബാലയാണ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെ പങ്കുവെച്ചത്. ‘വിജയ് സേതുപതി ടവേഴ്‌സ്’ എന്നാകും ഈ പദ്ധതിക്ക് പേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിവിധ സിനിമസംഘടനകള്‍ക്ക് ഭൂമി പാട്ടത്തിന് നല്‍കിയുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുതുക്കിയ ഉത്തരവ് ഫെബ്രുവരി 21-ന് തമിഴ്‌നാട് ഉപമുഖ്യമന്ത്രിയും നടനുമായ ഉദയനിധി സ്റ്റാലിന്‍ കൈമാറിയിരുന്നു. ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യ(FEFSI), തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍, സൗത്ത് ഇന്ത്യന്‍ ആര്‍ട്ടിസ്റ്റ്‌സ് അസോസിയേഷന്‍ തുടങ്ങിയ സംഘടനകള്‍ക്കാണ് ഭൂമി ലഭ്യമാക്കിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com