ഫ്ലോറിഡ: ശ്രീ ജോമോൻ ആന്റണിയുടെ നേതൃത്വത്തിലുള്ള ഫോമാ സൺഷൈൻ റീജിയന്റെ 2024 – 2026 – ലേക്കുള്ള കമ്മിറ്റിയുടെ പ്രവർത്തനോദ്‌ഘാടനം ജനുവരി 25-നു വൈകിട്ട് അഞ്ചു മണിക്ക് ടാമ്പയിലെ സെന്റ് ജോസഫ് സിറോ മലബാർ കാത്തോലിക് ചർച്ച് ഓഡിറ്റോറിയത്തിൽ വെച്ച് വിപുലമായ പരിപാടികളോടെ പ്രൗഢഗംഭീരമായി നടത്തപ്പെട്ടു.
ഫോമയുടെ സമുന്നതരായ നേതാക്കന്മാർക്കൊപ്പം, സൺഷൈൻ റീജിയണിലെ എല്ലാ അംഗത്വ സംഘടനകളുടെ സമ്പൂർണ പ്രാതിനിധ്യവും, ടാമ്പാ മലയാളികളുടെ നിറ സാനിധ്യവും കൂടി ഒത്തു ചേർന്ന് ഈ മഹനീയ ചടങ്ങു അവിസ്മരണീയമാക്കി.
വർണശബളമായ ഘോഷയാത്രയിൽ, താളമേളങ്ങളുടെ അകമ്പടിയോടു കൂടി വിശിഷ്ടാതിഥികളെ സമ്മേളന നഗരിയിലേക്കു സ്വീകരിച്ചാനയിച്ചു.
റീജിയണൽ വൈസ് പ്രസിഡന്റ് ജോമോൻ ആന്റണി അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ നാഷണൽ കമ്മിറ്റി മെമ്പർ ടിറ്റോ ജോൺ സ്വാഗതം ആശംസിച്ചു. ഫോമാ പ്രസിഡന്റ് ശ്രി ബേബി മണക്കുന്നേൽ ഉദ്‌ഘാടന കർമ്മം നിർവഹിച്ചു. ഫോമാ എന്ന സംഘടനക്ക്, സൺഷൈൻ റീജിയൻ നൽകുന്ന പിന്തുണയ്ക്ക് അദ്ദേഹം പ്രത്യേകം നന്ദി അറിയിച്ചു. ഫോമാ ട്രെഷറർ സിറിൽ പാലക്കലോടി, ജോയിന്റ് ട്രെഷറർ അനുപമ കൃഷ്ണൻ, റീജിയൻ ചെയർ വിൽസൺ പാലത്തിങ്കൽ, എന്നിവരെ കൂടാതെ യൂത്ത് ചെയർ പേഴ്സൺസ് എബിൻ എബ്രഹാം, മെൽക്കി ബൈജു, സബ് കമ്മിറ്റി ചെയർപേഴ്സൺസായ ഷീന അജിത്, നോയൽ മാത്യു, സായ് റാം, സ്വപ്ന നായർ, സിജോ പരടയിൽ, ബിനു സണ്ണി, ഷിബു ജോസഫ് എന്നിവരും ആശംസകളറിയിച്ചു.
നാഷണൽ കമ്മിറ്റി മെമ്പർ സാജൻ മാത്യു, പ്രോഗ്രാം കോർഡിനേറ്റർസായ നാഷണൽ കമ്മിറ്റി മെമ്പർ സുനിത മേനോനെയും, സെക്രട്ടറി നിവിൻ ജോസിനെയും പരിചയപ്പെടുത്തി. മാസ്റ്റർ ഓഫ് സെർമോണിയായി നീനു വിഷ്ണു മികച്ച സേവനമനുഷ്ഠിച്ചു.
ഫോമയുടെ മുൻ ജനറൽ സെക്രട്ടറിമാരായിരുന്ന ജിബി തോമസ്, ടി. ഉണ്ണികൃഷ്ണൻ, മുൻ ട്രെഷറർ ബിജു തോണിക്കടവിൽ എന്നിവരുടെ മഹനീയ സാന്നിധ്യവുമുണ്ടായിരുന്നു. സെക്രട്ടറി നെവിൻ ജോസ് നന്ദി പ്രകാശനം നടത്തി.
പൊതു സമ്മേളനത്തിന് ശേഷം കലാപരിപാടികൾ അവതരിപ്പിച്ച ചടുല നൃത്തചുവടുകളും, മാസ്മരിക സംഗീതത്തിന്റെ അലയടികളും ആഘോഷ രാവിന് ആസ്വാദ്യത പകർന്നു.
നാഷണൽ കമ്മിറ്റി അംഗങ്ങളായ സുനിത മേനോൻ, സാജൻ മാത്യു, ടിറ്റോ ജോൺ, ബിജു തോണിക്കടവിൽ, എബിൻ എബ്രഹാം, റീജിയൻ ചെയർ വിൽസൺ പാലത്തിങ്കൽ, സെക്രട്ടറി നിവിൻ ജോസ്, ട്രെഷറർ ബിനു മഠത്തിലേത്ത്, വൈസ് ചെയർ നോബിൻ ജനാർദ്ദനൻ, വുമൺസ് റെപ്രെസന്ററ്റീവ് ഷീല ഷാജു, പി.ർ.ഓ. രാജു മൈലപ്രാ, അഡ്വൈസറി കമ്മിറ്റി, വുമൺസ് ഫോറം, ബിസിനസ് ഫോറം, കൾച്ചറൽ കമ്മിറ്റി, ഐ.ടി. ഫോറം, പൊളിറ്റിക്കൽ ഫോറം, സ്പോർട്സ് കമ്മിറ്റി ഇവരുടെ ഓരോരുത്തരുടെയും ആത്മാർത്ഥമായ സഹകരണം കൊണ്ടും അംഗസംഘടനകളുടെ പൂർണ്ണ പിന്തുണ കൊണ്ടും മാത്രമാണ് ഈ ഉദ്ഘാടന ചടങ്ങു ഇത്ര പ്രൗഢഗംഭീരമായി നടത്തുവാൻ കഴിഞ്ഞതെന്ന്, റീജിയൻ വൈസ് പ്രസിഡന്റ് ജോമോൻ ആന്റണി പ്രസ്താവിച്ചു.
വിഭവ സമൃദ്ധമായ അത്താഴ വിരുന്നോടു കൂടി പരിപാടികൾക്കു പരിസമാപ്തിയായി.