ന്യൂ യോർക്ക്: നോർത്ത് അമേരിക്കൻ മലയാളീ Soccer ലീഗ് (NAMSL) ഇന്റെ ആഭിമുഖ്യത്തിൽ ന്യൂയോർക്കിൽ വെച്ച് നടത്തപ്പെട്ട മൂന്നാമത് വി.പി സത്യൻ മെമ്മോറിയൽ ടൂർണമെന്റിൽ ഫിലഡൽഫിയ ആർസനൽസ് ജേതാക്കളായി. ടൂർണമെന്റിന്റെ ഫൈനൽ മത്സരത്തിൽ ഓസ്റ്റിൻ സ്ട്രൈക്കേഴ്സിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കു തോൽപിച്ചാണ് ഫിലഡൽഫിയ ആർസനൽസിന് ചാംപ്യൻപട്ടം നേടിയത്.
അന്തരിച്ച മുൻ ഇന്ത്യൻ ഫുട്ബോൾ ക്യാപ്റ്റൻ വി പി സത്യൻ റെ സ്മരണാർത്ഥം നോർത്ത് അമേരിക്കയിൽ നടത്തപ്പെടുന്ന ഏറ്റവും വലിയ സോക്കർ ടൂർണമെൻറ് ആയ NAMSL ഇന്റെ മൂന്നാമത് ടൂർണമെന്റാണ് 2024 ഓഗസ്റ്റ് 30 , 31 , സെപ്തംബര് 1 തീയതികളിൽ ന്യൂ യോർക്ക് മലയാളീ സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിജയകരമായി നടന്നത്.
ടൂർണമെന്റിലെ നിലവിലെ ചാമ്പ്യന്മാരായ ഫിലഡൽഫിയ ടീം ടൂർണമെന്റിൽ ഉടനീളം ചാമ്പ്യന്മാരുടെ കളി തന്നെ കാഴ്ചവെച്ചു. ഈ ടൂര്ണമെന്റോടു കൂടെ തുടർച്ചയായ മൂന്നാം വർഷവും ഫൈനലിൽ എത്തുകയും ചാമ്പ്യൻഷിപ്പ് നിലനിർത്തുവാനും ഫിലാഡൽഫിയ ആർസനൽസിന് സാധിച്ചു.
ടൂർണമെൻറ് എംവി പി ആയി ഫിലഡൽഫിയ ആർസനൽസിന് ലെ ജിം കല്ലറയ്ക്കൽ ഉം, ടോപ്സ്കോററായി ബാൾട്ടിമോർ ഖിലാഡിസിലെ ജേക്കബ് കുന്നത്തും, ബെസ്റ്റ് ഡിഫൻഡർ ആയി ഓസ്റ്റിൻ സ്ട്രൈക്ക്സ് ലെ സച്ചിൻ ജോൺ ഉം, ബെസ്റ്റ് ഗോൾകീപ്പർ ആയി ഫിലാഡൽഫിയ ആർസനൽസിന് ലെ സോണൽ ഐസക്കും തെരഞ്ഞെടുക്കപ്പെട്ടു.
നോർത്ത് അമേരിക്കയിലുള്ള മലയാളീ സോക്കർ കളിക്കാരുടെ കഴിവുകൾ ഉടനീളം പ്രകടമായ ടൂർണമെന്റ് വരും തലമുറക് ഒരു പ്രചോദനമായി മാറുന്നു എന്നതിൽ സംശയമില്ല. 2025-ൽ നാലാമത് നമ്സൽ (NAMSL) വി.പി.സത്യൻ മെമ്മോറിയൽ ടൂർണമെൻറ് ഹ്യൂസ്റ്റൺ യുണൈറ്റഡിന്റെ നേതൃത്വത്തിൽ ഹ്യൂസ്റ്റണിഇൽ വെച്ച് നടക്കും.