Thursday, December 26, 2024
Homeഅമേരിക്കകാനഡയിൽ എച്ച്-5 പക്ഷിപ്പനി കൗമാരക്കാരന് സ്ഥിരീകരിച്ചു

കാനഡയിൽ എച്ച്-5 പക്ഷിപ്പനി കൗമാരക്കാരന് സ്ഥിരീകരിച്ചു

കാനഡയിൽ കൗമാരക്കാരന് എച്ച്-5 പക്ഷിപ്പനി സ്ഥിരീകരിച്ചതായി റിപ്പോർട്ടുകൾ. എച്ച് 5 ഇൻഫ്ലുവൻസ വൈറസ് മൂലമുണ്ടാകുന്ന ഏവിയൻ ഇൻഫ്ലുവൻസ വെെറസ് അണുബാധയാണ് ബാധിച്ചതെന്ന് ഡോക്ടർമാർ വ്യക്തമാക്കി.
കൗമാരക്കാരന്റെ പരിശോധനാഫലം പോസിറ്റീവ് ആണെന്ന റിപ്പോർട്ട് വെസ്റ്റേൺ പ്രൊവിൻസിന്റെ വെബ്‌സൈറ്റിൽ ശനിയാഴ്ചയാണ് പ്രസിദ്ധീകരിച്ചത്.

രോഗം ബാധിച്ചതായി കരുതപ്പെടുന്ന കൗമാരക്കാരൻ ഫ്രേസർ ഹെൽത്ത് മേഖലയിൽ നിന്നുള്ളയാളാണ്. നിലവിൽ ബിസി ചിൽഡ്രൻസ് ഹോസ്പിറ്റലിൽ ചികിത്സയിലാണ്. ബിസി സെൻ്റർ ഫോർ ഡിസീസ് കൺട്രോളിൻ്റെ പബ്ലിക് ഹെൽത്ത് ലബോറട്ടറിയിലാണ് H5 പോസിറ്റീവ് ടെസ്റ്റ് നടത്തിയത്.രോഗബാധിതനായ കൗമാരക്കാരവുമായി സമ്പർക്കം പുലർത്തിയിരുന്നവരെ തിരിച്ചറിയാൻ ആരോഗ്യപ്രവർത്തകർ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്.

അഞ്ച് രാജ്യങ്ങളിലായി 2003 മുതൽ മനുഷ്യരിൽ 903 H5N1 കേസുകൾ കണ്ടെത്തിയിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. ഈ കേസുകളിൽ 464 എണ്ണം അതീവ​ഗുരുതരമായിരുന്നു. H5N1 ൻ്റെ പല ലക്ഷണങ്ങളും ഇൻഫ്ലുവൻസ, കൊവിഡ്-19 എന്നിവയ്ക്ക് സമാനമാണെന്നും വിദ​​ഗ്ധർ പറയുന്നു.  H5N1 ന്റെ ആദ്യ കേസ് യുഎസിൽ റിപ്പോർട്ട് ചെയ്യുന്നത് 2024 ലാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments