കർണാടക: ഭാര്യയുടെ പീഡിനം താങ്ങാനാവുന്നില്ലെന്നും അവള്‍തന്നെ കൊന്നുകൊണ്ടിരിക്കുകയാണെന്നും ആത്മഹത്യാകുറിപ്പെഴുതിവച്ച് യുവാവ് ജീവനൊടുക്കി. കര്‍ണാടകയിലെ ഹുബ്ബള്ളിയിലാണ് സംഭവം. പീറ്റര്‍ ഗൊല്ലപ്പള്ളിയെന്ന യുവാവാണ് കഴിഞ്ഞ ദിവസം ജീവനൊടുക്കിയത്.
ഡാഡി, എന്നോട് ക്ഷമിക്കണം. ഭാര്യ പിങ്കി എന്നെ കൊന്നുകൊണ്ടിരിക്കുകയാണ്. അവള്‍ക്കെന്റെ മരണമാണ് വേണ്ടത്. എന്റെ ഭാര്യയുടെ പീഡനം മൂലം ഞാന്‍ മരിക്കുകയാണ്. അണ്ണാ(സഹോദരന്‍)ദയവ് ചെയ്ത് അച്ഛനെയും അമ്മയെയും നോക്കണം. പീറ്റര്‍ തന്റെ പിതാവിനെയും സഹോദരനെയും അഭിസംബോധന ചെയ്‌തെഴുതിയ ആത്മഹത്യാകുറിപ്പില്‍ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12.30ഓടെയാണ് പീറ്ററിന്റെ മൃതദേഹം സഹോദരന്‍ ജോയല്‍ കാണുന്നത്.
രണ്ടുവര്‍ഷം മുമ്പാണ് പീറ്ററും പിങ്കിയും വിവാഹിതരായത്. അന്നു ഇരുവരും തമ്മില്‍ സ്വരച്ചേര്‍ച്ചയുണ്ടായിരുന്നു. മൂന്നു മാസം മുമ്പ് ഇരുവരും വെവ്വേറെയാണ് താമസിക്കുന്നത്.
20 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പിങ്കി നല്‍കിയ വിവാഹമോചനക്കേസ് കോടതിയിലിരിക്കുകയാണെന്നും ജോയല്‍ പറഞ്ഞു. ഓഫിസിലെ മീറ്റിങ്ങിനിടെ ഭാര്യ വഴക്കടിച്ചതിനെ തുടര്‍ന്ന് പീറ്ററിന്റെ ജോലി നഷ്ടമായിരുന്നുവെന്ന് യുവാവിന്റെ പിതാവ് പറഞ്ഞു.