ഈ ഗാനം മറക്കുമോ എന്ന ഗാനപരമ്പരയിലേക്ക് എല്ലാവർക്കും സ്നേപപൂർവ്വം സ്വാഗതം. ഇന്ന് നമ്മൾ കേൾക്കുന്നത് ‘നെല്ല്’ എന്ന സിനിമയിലെ ‘നീലപൊന്മാനേ..’ എന്ന ഗാനമാണ്.
യശശ്ശരീരനായ രാമു കാര്യാട്ട് 1974-ൽ സംവിധാനം ചെയ്ത ഈ പടത്തിൽ വയലാറിന്റെ വരികൾക്ക് ഈണം നൽകിയത് സലിൽ ചൗധരിയാണ്. യേശുദാസും മധുരിയും ചേർന്നാണ് ഈ ഗാനം പാടിയിരിക്കുന്നത്
.
കാടിന്റെ ചാരുത അപ്പാടെ ഈ ഗാനത്തിൽ ഒപ്പിയെടുത്തിട്ടുണ്ട്. തേൻ വരിക്കക്കാട്ടിലെ വെൺതേക്ക് പൂക്കും കാട്ടിലെ പീലി ചെങ്ങാലികുരുവിയെയും കാവളം കിളിയെയും ഇലകൾക്കിടയിലൂടെ അരിച്ചിറങ്ങുന്ന വെള്ളിവെയിലിനെയും വയലാർ ഗാനത്തിൽ മനോഹരമായി വർണ്ണിച്ചിട്ടുണ്ട്. വയലാറിന്റെ വരികൾക്ക് വയലാറിനെ മറികടന്ന് വർണ്ണിക്കാൻ മലയാളസാഹിത്യത്തിൽ ഇന്നോളമാരുമില്ല . അതുകൊണ്ട് നമുക്ക് നേരിട്ട് വരികളിലേക്ക് വരാം.
നീലപ്പൊന്‍മാനേ.. എന്റെ
നീലപ്പൊന്‍മാനേ..
വെള്ളി വെയിലു നെയ്ത പുടവ വേണോ
പുളിയിലക്കര പുടവ വേണോ
ചോലപ്പൊന്‍മാനേ..(2)
കാക്കപ്പുലനാള്‍ പാലരി ഇന്നു
കാവിലെല്ലാം കാവടി (2)
കൊച്ചു കാവളം കാളീ..
തങ്കത്താലി തീര്‍ക്കാറായ്
മനസ്സേ തേന്‍ കുടിയ്ക്കൂ നീ..
നീലപ്പൊന്‍മാനേ.. എന്റെ
നീലപ്പൊന്‍മാനേ..
വെള്ളി വെയിലു നെയ്ത പുടവ തരുമോ
പുളിയിലക്കര പുടവ തരുമോ
ചോലപ്പൊന്‍മാനേ..(2)
വീട്ടിലെത്താന്‍ നേരമായ്
മുളംകൂട്ടിലെത്താന്‍ നേരമായ്..(2)
കൊച്ചു കന്നിപ്പൂവാലീ..
കന്നിമാല കോര്‍ക്കാറായ്
മനസ്സേ തേന്‍ കുടിയ്ക്കൂ നീ…
നീലപ്പൊന്‍മാനേ.
തേന്‍വരിയ്ക്ക കാട്ടിലെ
വെണ്‍തേക്കു പൂക്കും കാട്ടിലെ (2)
പിഞ്ചു പീലി ചെങ്ങാലീ..
നിന്റെ പാട്ടു ഞാന്‍ കേട്ടു
മനസ്സേ താളമാകൂ നീ…
നീലപ്പൊന്‍മാനേ.. എന്റെ
നീലപ്പൊന്‍മാനേ.
വീട്ടിലെത്താൻ നേരമായ് മുളംകൂട്ടിലെത്താൻ നേരമായ്… എന്തൊരീണം എന്ത് താളം അല്ലേ? സലിൽ ചൗധരിയുടെ ഗാനത്തിന്റെ മാസ്മരികത ഒന്ന് വേറെതന്നെയാണ്. മലയാളചലച്ചിത്രഗാനങ്ങൾക്കിത് അനുഗ്രഹിച്ചു കിട്ടിയ കാലമായിരുന്നു അത്. അതിനൊരു വേറിട്ട പ്രത്യേകതയുണ്ട്. ഒരേ പാശ്ചാത്തല സംഗീതം അദ്ദേഹത്തിന്റെ പലഗാനങ്ങൾക്കും ചേരും എന്നുള്ളതാണ്.
നമുക്ക് ഇന്നത്തെ ഈ ഗാനം ഒന്ന് കേൾക്കാം.
ഗാനം കേട്ടുവല്ലോ. ഇഷ്ടമായില്ലേ? വനഭംഗി അപ്പാടെ ഒപ്പിയെടുത്ത പാശ്ചാത്തലസംഗീതമാണ് സലിൽ ചൗധരി വരികൾക്ക് കൊടുത്തിരിക്കുന്നത്. കുയിലും മയിലും തത്തയും മൈനയും ഒക്കെ ഒത്തുചേർന്ന് ഒരുക്കിയ പശ്ചാത്തലം. കേൾക്കുമ്പോൾ കാണുമ്പോൾ കരളിന് കുളിര്! കാണുമ്പോൾ ഒരു ടൂർ പോയ ചേല്!
നിങ്ങളുടെ ഇഷ്ടഗാനങ്ങളുമായി അടുത്ത ആഴ്ച്ചയിൽ വീണ്ടും വരാം.
സ്നേഹപൂർവ്വം,