Thursday, May 2, 2024
Homeസ്പെഷ്യൽഏകലവ്യ മന്ദിർ - ഖണ്ഡ്സ (ഗുരുഗ്രാം) ✍ ജിഷ ദിലീപ് ഡൽഹി

ഏകലവ്യ മന്ദിർ – ഖണ്ഡ്സ (ഗുരുഗ്രാം) ✍ ജിഷ ദിലീപ് ഡൽഹി

ജിഷ ദിലീപ് ഡൽഹി

ഹരിയാനയിലെ, ഗുരുഗ്രാമിലെ ഖണ്ഡ്സ ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന ഏകലവ്യക്ഷേത്രത്തെക്കുറിച്ചുള്ള വിവരണമാണ് ഇന്നത്തേത്.

മഹാഭാരത കഥാപാത്രമായ ഏകലവ്യന് സമർപ്പിച്ചിരിക്കുന്ന ലോകത്തിലെ ഏക ഹിന്ദു ക്ഷേത്രമാണ് ഏകലവ്യക്ഷേത്രം.

ഏകലവ്യൻ തന്റെ പെരുവിരൽ മുറിച്ച് ഗുരു ദ്രോണർക്ക് ഗുരുദക്ഷിണയായി സമർപ്പിച്ച അതേ സ്ഥലത്താണ് ഈ ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ തള്ളവിരൽ ഈ സ്ഥലത്ത് തന്നെ അടക്കം ചെയ്യുകയും ഈ മഹാനായ നായകന്റെ സ്മരണക്കായി അതിനുമുകളിൽ ഈ ക്ഷേത്രം നിർമ്മിക്കുകയും ചെയ്തു.

ചരിത്ര പ്രാധാന്യം നോക്കാം.. ഒരു മികച്ച വില്ലാളി യാകാനായി ആഗ്രഹിച്ച ഭിൽ ഗോത്ര വർഗ്ഗ യുവാവിന്റെ കഥയാണ്. അതിനുവേണ്ടി അദ്ദേഹം പാണ്ഡവരുടെ രാജകീയ ഗുരുവായ ഗുരു ദ്രോണാചാര്യന്റെ ആശ്രമത്തിലേക്ക് പോവുകയും, തന്നെ അമ്പെയ്ത്ത് പഠിപ്പിക്കാൻ ഗുരുവിനോട് ആവശ്യപ്പെടുകയും ചെയ്തു. രാജകുടുംബാംഗങ്ങളെ മാത്രം പഠിപ്പിക്കാൻ പ്രതിജ്ഞാബദ്ധനായിരുന്ന തിനാൽ ഗുരു അവനെ പഠിപ്പിക്കാൻ വിസമ്മതിച്ചു. ദുഃഖിതനായ യുവാവ് മികച്ച വില്ലാളിയാകാൻ ആഗ്രഹിച്ചത് കൊണ്ട് തന്നെ തന്റെ വീട്ടിലേക്ക് മടങ്ങി പോകാൻ തയ്യാറായില്ല. അങ്ങനെ ആശ്രമം വിട്ട് കാട്ടിലേക്ക് പോയ അദ്ദേഹം അവിടെ ഒരു കുടിൽ ഉണ്ടാക്കി. ഏകലവ്യ ഗുരു ദ്രോണനെ തന്റെ ഗുരുവായി കണ്ടതിനാൽ ചെളിയിൽ തന്റെ ഗുരുവിന്റെ പ്രതിമ നിർമ്മിക്കുകയും, ഗുരുവിനോടുള്ള ആദരവോടെ ആ പ്രതിമയ്ക്ക് മുമ്പിൽ രാവും പകലും ഇല്ലാതെ കഠിനമായ പരിശീലനം ആരംഭിക്കുകയും ചെയ്തു.

ഒരു ദിവസം ദ്രോണാചാര്യർ തന്റെ ശിഷ്യന്മാരോടും ഒരു നായയോടും കൂടി ചില പരിശീലനത്തിനായി കാട്ടിലേക്ക് പോവുകയും ആ സമയത്ത് അഭ്യാസത്തിലായിരുന്ന ഏകലവ്യൻ നായയുടെ കുരകേട്ട് അസ്വസ്ഥനായി, അമ്പുകൾ കൊണ്ട് നായയുടെ വായ നിറഞ്ഞു. അർജുനനെ പോലും വെല്ലുന്ന അമ്പെയ്ത്ത് കണ്ട നായ തന്റെ ഗുരുവിന് അടുത്തേക്കോടി , തന്റെ ഗുരുവിനെ കണ്ടു ഏകലവ്യയുടെ പാദങ്ങളിൽ തൊട്ടു. അവനെക്കുറിച്ച് ചോദിച്ചപ്പോൾ തന്റെ ഗുരു ദ്രോണാചാര്യർ ആണെന്ന് മറുപടി നൽകി. ഈ വിവരം ദ്രോണാചാര്യരും അർജു നനും അറിയുകയും, തന്നെ ഏറ്റവും വലിയ വില്ലാളിയാക്കാമെന്ന് ദ്രോണ വാക്ക് നൽകിയത് കൊണ്ട് തന്നെ അർജുനൻ അസ്വസ്ഥനുമായി.

ഇതേ തുടർന്ന് ദ്രോണാചാര്യർ അർജുനനെയും കൂട്ടി ഏകലവ്യയുടെ സമീപം എത്തുകയും തുടർന്ന് ഏകലവ്യയോട് ഇപ്രകാരം ആവശ്യപ്പെടുകയും ചെയ്തു.

” നീ എന്റെ ശിഷ്യൻ എന്ന് അവകാശപ്പെടുന്നു എങ്കിൽ ഗുരുദക്ഷിണ എവിടെയാണ് ”
എന്താണ് അങ്ങേക്ക് വേണ്ടത് എന്ന് ചോദിച്ച ഏകലവ്യയോട്
“നിന്റെ വലതു കൈയിലെ തള്ളവിരൽ ആണ് എനിക്ക് ഗുരുദക്ഷിണയായി വേണ്ടത് ” എന്ന് ദ്രോണർ പറഞ്ഞു.

എക്കാലത്തെയും ഗുരുത്വത്തിന്റെ മകുടോദാഹരണമായ ഏകലവ്യൻ മൂർച്ചയേറിയ ഒരായുധത്താൽ തന്റെ വലതു കൈയിലെ തള്ളവിരൽ മുറിച്ച് ദ്രോണർക്ക് നൽകി.

തന്റെ സമർപ്പണം, ഗുരുവോടുള്ള ബഹുമാനം, ഒരു യഥാർത്ഥ ശിഷ്യന്റെ മാതൃക എല്ലാറ്റിനും ഉപരിയായി തന്നെ മഹത്തായ ഗുരുദക്ഷിണ അദ്ദേഹത്തെ ശിഷ്യനായി അനശ്വരനാക്കി.

1721ൽ ഏകലവ്യന്റെ നിസ്വാർത്ഥ പ്രവർത്തിക്ക് ആദരാഞ്ജലിയായി ഒരു സമ്പന്ന ഗ്രാമീണൻ അവിടെ ഒരു ചെറിയ ഏകലവ്യ ക്ഷേത്രം സ്ഥാപിച്ചു. ഇതിന്റെ മേൽനോട്ടം വഹിക്കുന്നത് ഇപ്പോൾ ഗുരുഗ്രാം സംസ്കൃത് ഗൗരവ് സമിതിയാണ്.

ഏകലവ്യ മന്ദിറിന്റെ പരിപാലന ചുമതലയുള്ള ഗുരുഗ്രാം സാംസ്കാരിക ഗൗരവ് സമിതിയിലെ അംഗങ്ങൾ ഖണ്ഡ്സ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഈ ഒറ്റമുറി ക്ഷേത്രത്തിന്റെ ജനപ്രീതി ക്ഷയിച്ചുവെന്നും, നഗരത്തിന്റെ പുനർനാമകരണം, ഗുരുവിന്റെ മഹത്വവൽക്കരണം ക്ഷേത്രത്തിന് അനുകൂലമാകുമെന്നും സമിതി അംഗങ്ങൾ പ്രതീക്ഷിക്കുന്നു.

കഴിഞ്ഞവർഷം ഏറെ വിവാദം സൃഷ്ടിച്ചിരുന്നു എങ്കിലും നഗരത്തിന്റെ പേര് ഗുഡ്ഗാവിൽ നിന്നും ഗുരുഗ്രാം എന്ന ആക്കിയതിൽ ഇവർ ഏറെ സന്തുഷ്ടരാണ്. തങ്ങൾ ഇപ്പോൾ താമസിക്കുന്ന പ്രദേശം ഖാണ്ഡവ വനമായിരുന്നു എന്ന് ഖണ്ഡ്സ നിവാസികൾ വിശ്വസിക്കുന്നു.

ശൂദ്രൻ ആയതുകൊണ്ട് ഏകലവ്യയെ നിരസിച്ചതെന്ന് വിശ്വസിക്കുന്ന പ്രദേശവാസികൾ സമീപകാലത്ത് ഈ മന്ദിരത്തിന്റെ ജനപ്രീതി വർദ്ധിപ്പിക്കാൻ സ്വീകരിച്ച നടപടികളിൽ ഒന്നാണ് ജനുവരി 14ന് എല്ലാവർഷവും ക്ഷേത്രത്തിൽ പ്രത്യേകപൂജ നടത്താനുള്ള തീരുമാനം. ഈ ദിനം സമത്വത്തിനു വേണ്ടിയുള്ള ദിനമായി ആഘോഷിക്കുന്നത് കൂടാതെ ഏകലവ്യ ഉൾപ്പെട്ട അതേ ജാതിയിൽ പെട്ട ഒരാൾ ചടങ്ങുകൾ നടത്തും. ഇതിലൂടെ സമൂഹത്തിൽ അർഹമായ സ്ഥാനം
ഏകലവ്യക്ക് ലഭിക്കുമെന്ന് ഇവർ വിശ്വസിക്കുന്നു.

ഗുരു ദ്രോണാചാര്യ ഒരിക്കൽ പഠിപ്പിക്കാൻ വിസമ്മതിച്ച വിദ്യാർത്ഥിയെ ബഹുമാനിക്കാൻ നിർമ്മിച്ച ഏകലവ്യ ക്ഷേത്രം, അദ്ദേഹത്തിന്റെ നാടായ ഗുഡ് ഗാവിൽ, അദ്ദേഹത്തിന് സമർപ്പിക്കപ്പെട്ട ഒരു ക്ഷേത്രത്തിൽ നിന്നും 10 കിലോമീറ്റർ പോലും അകലമില്ല.

സമീപത്തെ കർഷകരാണ് ഇവിടെ കൂടുതലും സന്ദർശകരെങ്കിലും ഇന്ത്യയുടെ വിവിധ ദേശങ്ങളിൽ നിന്നും എത്തുന്ന ഭിൽ ജനതയും, രാജസ്ഥാൻ, മധ്യപ്രദേശ് എന്നിവിടങ്ങളിൽ നിന്നും നിരവധിപേർ ഇവിടെ ഭക്തിപൂർവ്വം സന്ദർശിക്കുന്നു.

ഏകലവ്യ ക്ഷേത്രത്തിൽ ഒരു മുറി മാത്രമേയുള്ളൂ. ഒരേ സമയം രണ്ടു പേർക്ക് താമസിക്കാൻ കഴിയും. ഈ ദേവാലയത്തിലേക്ക് പോകുന്ന ഏതൊരു തീർത്ഥാടകർക്കും താമസിക്കാൻ വേണ്ടി ഗ്രാമ പഞ്ചായത്ത് രണ്ടു മുറികളുള്ള ഏകലവ്യധർമ്മശാല നിർമ്മിച്ചിട്ടുണ്ട്.

ഗുരുഗ്രാമിലെ, മഹാഭാരതവുമായി ബന്ധപ്പെട്ട നിരവധി പ്രധാന സ്ഥലങ്ങൾക്ക് സമീപമാണ് ഈ ക്ഷേത്രം. ( ഗുരുഗ്രാം ഭീം കുണ്ഡ് – ഗുരു ദ്രോണർ അമ്പെയ്ത്ത് പഠിപ്പിച്ച ശേഷം കുളിക്കുന്നത് ഇവിടെയാണ് , ദ്രോണാചാര്യ ക്ഷേത്രം, പാണ്ഡവർ നിർമ്മിച്ച ശിവക്ഷേത്രം.)

ഒരുകാലത്ത് ഏറെ പ്രചാരത്തിൽ ആയിരുന്ന ഈ ക്ഷേത്രം വിദേശികളുടേയും, വിനോദസഞ്ചാരികളുടേയും പ്രത്യേക ഇഷ്ടക്ഷേത്രമായി ഇന്നും കാണപ്പെടുന്നില്ല . രാവിലെ 6 മുതൽ രാത്രി 8 വരെ യാണ് ഇവിടെ ദർശനസമയം.

ശുഭം 🙏

 ✍ജിഷ ദിലീപ് ഡൽഹി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments