Thursday, June 20, 2024
Homeസ്പെഷ്യൽ👬👫കുട്ടീസ് കോർണർ 👬👫 (മുപ്പത്തി രണ്ടാം വാരം)

👬👫കുട്ടീസ് കോർണർ 👬👫 (മുപ്പത്തി രണ്ടാം വാരം)

സൈമ ശങ്കർ മൈസൂർ

ഹായ് കുട്ടീസ്!! ഇന്ന് നമുക്ക് (A)പഴഞ്ചൊല്ലുകളും (B)നാക്കുളുക്കി
(C)പൊതു അറിവ്(D)ചിത്ര ശലഭം കൂടാതെ ഈ ആഴ്ചയും എളുപ്പത്തിൽ (E) സ്റ്റെപ് ബൈ സ്റ്റെപ് ആയി വരയ്ക്കുന്ന ഒരു ചിത്രം കൂടി കാണാം ട്ടോ 😍 കുട്ടീസ് ഒഴിവു സമയങ്ങൾ അവ വരച്ചു നോക്കു ന്നുണ്ടന്ന് വിശ്വസിയ്ക്കുന്നു.😍

എന്ന് സ്വന്തം
ശങ്കരിയാന്റി.

👫A) പഴഞ്ചൊല്ലുകളും വ്യാഖ്യാനവും (12)

1) അഗ്രഹാരത്തിൽ പിറന്നാലും നായ വേദമോതുകയില്ല – സാഹചര്യം നന്നായാലും നീചന്മാരുടെ സ്വഭാവം നന്നാവുക ഇല്ല.

2) അങ്ങനെ കിട്ടിയാൽ അങ്ങനെ പോയി – നേരായ മാർഗ്ഗമല്ലാതെ സമ്പാദിച്ചത് അതുപോലെ നഷ്ടപ്പെടും.

3) അങ്ങാടി കാണാൻ കണ്ണാടി വേണ്ട – പൊതു സ്ഥലം കാണാൻ പരസഹായം ആവശ്യമില്ല.

4) അങ്ങാടി മരുന്നോ പച്ചമരുന്നോ – രണ്ട് സാധനങ്ങൾ തമ്മിൽ തിരിച്ചറിയാൻ കഴിയാത്ത അവസ്ഥ

5) അങ്ങും കൂടും ഇങ്ങും കൂടും നടയ്ക്ക് തീയും കൊളുത്തും – രണ്ടു കൂട്ടരോടും അടുക്കുകയും ഇരുവരെയും ചതിയ്ക്കുന്ന കൂട്ടർ

6) അച്ഛൻറെ കിണർ എന്ന് പറഞ്ഞ് ഉപ്പുവെള്ളം കുടിക്കരുത് – സ്വന്തം വസ്തു ഉപയോഗിച്ചാൽ കുറഞ്ഞുപോകുമെന്ന് ചിന്തയിൽ അന്യരുടെ വസ്തുക്കൾ ഉപയോഗിക്കുന്ന സ്വഭാവം പാടില്ല.

7) അച്ചിക്കൊത്ത നായർ – യോജിപ്പുള്ള ദമ്പതിമാർ

8) അച്ചിക്ക് കൊഞ്ചു പക്ഷം നായർക്ക് ഇഞ്ചി പക്ഷം – വിയോജിപ്പുള്ള ദമ്പതിമാർ.

9) അച്ചിക്ക് ഉടുക്കാനും നായർക്ക് പുതയ്ക്കാനും കൊള്ളാം – ഒരു സാധനം കൊണ്ട് രണ്ട് കാര്യങ്ങൾ സാധിക്കൽ.

10) അഞ്ചാണ്ടിരുന്നാൽ മഞ്ചാടിക്കും വില കിട്ടും – കാലപ്പഴക്കം കൊണ്ട് നിസ്സാര വസ്തുക്കൾക്കും വിലയുണ്ടാകും

📗📗

👫B) നാക്കുളുക്കി

കുട്ടീസ്… കഴിഞ്ഞ ആഴ്ചയുടെ തുടർച്ച യായി ഇന്നും നമുക്ക് ചില വരികൾ വേഗത്തിൽ ചൊല്ലി നോക്കാം. ടങ് ട്വിസ്റ്റർ എന്ന് ഇംഗ്ലീഷിൽ പറയുന്ന കുറച്ചു നാക്കുളുക്കി വാചകങ്ങൾ വേഗത്തിൽ വായിച്ചു രസിച്ചോളൂ.. 😍കഴിഞ്ഞ 2ആഴ്ചകളിലെ ചൊല്ലി നോക്കിയോ..?

11. പേരു മണി പണി മണ്ണു പണി..!

12. ഉരുളീലൊരുരുള..!!

13.പെരുവിരലൊരെരടലിടറി..!

14. തെങ്ങടരും മുരടടരൂല…!

15. വരൾച്ച വളരെ വിരളമാണ്..!

😍വേഗത്തിൽ പറഞ്ഞോളൂ…. 😂

📗📗

👫C) പൊതു അറിവ്

കുട്ടീസ് ഈ ആഴ്ചയിലും പൊതു അറിവിൽ നമുക്ക് കുറച്ചു വാക്കുകളുടെ കൂടി നാനാർത്ഥങ്ങൾ അറിയാം… ട്ടോ 😍

1) അംഗം – ശരീരം, അവയവം, കുടുംബാംഗം, ഒരു ദേശം

2) അംഗജം – രോമം, രക്തം, ലഹരി, രോഗം

3) അങ്ങാടി – കച്ചവടസ്ഥലം, ഉണക്കമരുന്ന്

4) അചലം – പർവ്വതം, ഇളക്കമില്ലാത്തത്, ബ്രഹ്മം

5) അച്ഛം – അഭിമുഖം, നിർമ്മലം, സ്പടികം

6) അച്ഛൻ – പിതാവ്, യജമാനൻ, പ്രസന്നൻ, ശുകൻ

7) അജം – ആട്, ഒരു ധാന്യം, ബ്രഹ്മം

8) അജൻ – ബ്രഹ്മാവ്, ഒരു രാജാവ്, ചന്ദ്രൻ, കാമദേവൻ

9) അഞ്ജനം – മഷി, ഒരു പർവ്വതം, ഇരുട്ട്, നീലക്കല്ല്

10) അട – അടയുക, ഒരു പലഹാരം, കോഴിയുടെ പതിയിരിപ്പ്

12) അടവ് – അഭ്യാസമുറ, പതിവ്, ഈട്, കപടവിദ്യ, പണം അടയ്ക്കൽ

13) അടി – താഴെ, അടിക്കുക, പൂശുക, ചുവട്, താഴ്വശം

14) അടിപ്പ് – തല്ല്, അടിച്ചുവാരൽ, തയ്യൽ

15) അണ – കെട്ടുപോവുക, കിതയ്ക്കുക, വെള്ളം കെട്ടിനിർത്തൽ

📗📗

👫D) ചിത്ര ശലഭം(10)

ചെംകുറുമ്പൻ

ഒരു തുള്ളൻ ചിത്ര ശലഭമാണ് ചെംകുറുമ്പൻ. (Iambrix salsala).തുള്ളിത്തെറിച്ച് പറക്കുന്ന ഈ ശലഭം വനപ്രദേശങ്ങളിലും നാട്ടിൻ പുറങ്ങളിലും കാണപ്പെടുന്നു. ചിറകിന് ചെമ്പിച്ച തവിട്ടു നിറം. ചിറകുകളിൽ ചെറിയ വെളുത്ത പൊട്ടുകൾ.പിൻ ചിറകുകളിൽ കൂടുതൽ വ്യക്തമായ പൊട്ടുകൾ. പുൽവർഗ്ഗ സസ്യങ്ങളിൽ മുട്ടയിടുന്നു. ലാർവകൾ താമസിക്കുന്നത് ഇലകൾ ചുരുട്ടിയുണ്ടാക്കുന്ന കുഴലുകളിലാണ് .

📗📗

👫E) എളുപ്പത്തിൽ ഒരു ചിത്രം വരയ്ക്കാം (16)

അവതരണം
സൈമ ശങ്കർ
➖➖➖➖➖➖➖➖➖➖➖
👬👭👫👭👬👭👫👭👬👭

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments