Saturday, December 7, 2024
Homeഅമേരിക്കദിലീപ് ചിത്രമായ "പവി കെയർ ടേക്കർ " ഏപ്രിൽ 26-ന്.

ദിലീപ് ചിത്രമായ “പവി കെയർ ടേക്കർ ” ഏപ്രിൽ 26-ന്.

രവി കൊമ്മേരി.

വിനീത് കുമാർ സംവിധാനം ചെയ്യുന്ന “പവി കെയർ ടേക്കർ ” എന്ന ചലച്ചിത്രം ഏപ്രിൽ 26ന് തിയേറ്റുകളിൽ എത്തുന്നു. ജനപ്രിയ നായകൻ ദിലീപിനൊപ്പം അഞ്ചു പുതുമുഖ നായികമാരുള്ള ഈ ചിത്രത്തിൽ ജോണി ആന്റണി, രാധിക ശരത്കുമാർ, ധർമ്മജൻ ബോൾഗാട്ടി, സ്പടികം ജോർജ് തുടങ്ങി ഒരു വൻ താരനിര തന്നെ ഈ ചിത്രത്തിലുണ്ട്.

ഗ്രാൻഡ് പ്രൊഡക്ഷൻസിന്റ ബാനറിൽ ദിലീപ് തന്നെയാണ് ഈ ചിത്രം നിർമ്മിക്കുന്നത്. അരവിന്ദന്റെ അതിഥികൾക്ക് ശേഷം രാജേഷ് രാഘവൻ തിരക്കഥയൊരുക്കുന്ന ചിത്രം കൂടിയാണ് പവി കെയർ ടേക്കർ. കന്നഡയിലും മലയാളത്തിലും ഹിറ്റുകൾ സമ്മാനിച്ച മിഥുൻ മുകുന്ദനാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. കൂടാതെ ഛായാഗ്രഹണം സനു താഹിർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് അനൂപ് പത്മനാഭൻ, കെ പി വ്യാസൻ എന്നിവരും, എഡിറ്റർ ദീപു ജോസഫുമാണ്. ഈ ചിത്രത്തിലെ ഗാനങ്ങൾ രചിച്ചിരിക്കുന്നത് ഷിബു ചക്രവർത്തിയും, വിനായക് ശശികുമാറുമാണ്.

പ്രൊജക്റ്റ്‌ ഹെഡ് റോഷൻ ചിറ്റൂർ, പ്രൊഡക്ഷൻ ഡിസൈൻ നിമേഷ് എം താനൂർ, പ്രൊഡക്ഷൻ കൺട്രോളർ രഞ്ജിത് കരുണാകരൻ, അസോസിയേറ്റ് ഡയറക്ടർ രാകേഷ് കെ രാജൻ, കോസ്റ്റ്യൂംസ് സഖി എൽസ, മേക്കപ്പ് റോണക്സ് സേവ്യർ, സൗണ്ട് ഡിസൈൻ ശ്രീജിത്ത്‌ ശ്രീനിവാസൻ, സൗണ്ട് മിക്സിംഗ് അജിത് കെ ജോർജ്, സ്റ്റിൽസ് രാംദാസ് മാത്തൂർ, ഡിസൈൻസ് യെല്ലോ ടൂത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ് സുജിത് ഗോവിന്ദൻ, കണ്ടെന്റ് ആന്റ് മാർക്കറ്റിംഗ് ഡിസൈൻ പുപ്പെറ്റ് മീഡിയയും നിർവ്വഹിക്കുന്നു.

രവി കൊമ്മേരി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments