Sunday, December 8, 2024
Homeഅമേരിക്കവരാഹം, സിനിമയുടെ ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കി.

വരാഹം, സിനിമയുടെ ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കി.

രവി കൊമ്മേരി

സുരേഷ് ഗോപി, സൂരാജ് വെഞ്ഞാറമൂട്, ഗൗതം വാസുദേവ് ​​മേനോൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സനൽ വി ദേവൻ സംവിധാനം ചെയ്യുന്ന “വരാഹം” എന്ന സിനിമയുടെ ടൈറ്റിൽ പോസ്റ്റർ റിലീസായി.

നവ്യ നായർ, പ്രാഞ്ചി ടെഹ് ലാൻ, ശ്രീജിത്ത് രവി, സന്തോഷ് കീഴാറ്റൂർ, സാദ്ദിഖ്, സരയു തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ. മാവെറിക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡ്, സഞ്ജയ്‌ പടിയൂർ എന്റർടൈൻമെന്റ്‌സുമായി സഹകരിച്ച് വിനീത് ജെയിൻ, സഞ്ജയ് പടിയൂർ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന സുരേഷ് ഗോപിയുടെ ഇരുന്നൂറ്റിയമ്പത്തിയേഴാമത്തെ ചിത്രമാണിത്.

മലയാള ചലച്ചിത്രരംഗത്ത് പുതിയൊരു നിർമ്മാണ കമ്പനി കൂടി വരികയാണ് ഈ ചിത്രത്തിലൂടെ. മുംബൈ ആസ്ഥാനമായിട്ടുള്ള മാവെറിക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ആദ്യ സിനിമയാണ് സുരേഷ് ഗോപിയുടെ ഈ ബ്രഹ്മാണ്ഡ ചിത്രം. പ്രശസ്ത പ്രൊഡക്ഷൻ കൺട്രോളർ സഞ്ജയ് പടിയൂർ ആദ്യമായി നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്. കുഞ്ഞമ്മിണീസ് ഹോസ്പിറ്റൽ എന്ന ചിത്രത്തിനു ശേഷം സനൽ വി ദേവൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളി നിർവഹിക്കുന്നു.

ജിത്തു കെ ജയൻ്റേയും, മനു സി കുമാറിൻ്റേയും കഥയ്ക്ക്, മനു സി കുമാർ തിരക്കഥ സംഭാഷണമെഴുതുന്നു. സംഗീതം രാഹുൽ രാജ്, എഡിറ്റർ മൻസൂർ മുത്തുട്ടി, കോ പ്രൊഡ്യൂസർ മനോജ് ശ്രീകാന്ത് (ആഷ് റിവെഞ്ചേഴ്‌സ്) എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ രാജാസിംഗ്, കൃഷ്ണ കുമാർ, എന്നിവരും, ലൈൻ പ്രൊഡ്യൂസർ ആര്യൻ സന്തോഷ്, ആർട്ട് സുനിൽ കെ ജോർജ്ജ്, വസ്ത്രാലങ്കാരം നിസാർ റഹ്മത്ത്, മേക്കപ്പ് റോണക്സ് സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ സ്യമന്തക് പ്രദീപ്, അസോസിയേറ്റ് ഡയറക്ടർ പ്രേം പുതുപ്പള്ളി, പ്രൊഡക്ഷൻ കൺട്രോളർ പൗലോസ് കുറുമറ്റവും, ബിനു മുരളിയും, കൂടാതെ പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് അഭിലാഷ് പൈങ്ങോട്, സ്റ്റിൽസ് നവീൻ മുരളി ഡിസൈൻ ഓൾഡ്‌മോങ്സ് എന്നിവരുമാണ് നിർവ്വഹിക്കുന്നത്.

രവി കൊമ്മേരി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments