Tuesday, June 17, 2025
Homeഅമേരിക്കഇന്ദ്രജിത്ത്, സർജാനോ എന്നിവർ ഒന്നിക്കുന്ന "മാരിവില്ലിൻ ഗോപുരങ്ങൾ"

ഇന്ദ്രജിത്ത്, സർജാനോ എന്നിവർ ഒന്നിക്കുന്ന “മാരിവില്ലിൻ ഗോപുരങ്ങൾ”

രവി കൊമ്മേരി,

കോക്കേഴ്സ് മീഡിയ എൻ്റർടെയ്ൻമെൻ്റ്സിൻ്റെ ബാനറിൽ ഇന്ദ്രജിത്ത് സുകുമാരൻ, ശ്രുതി രാമചന്ദ്രൻ, സർജാനോ ഖാലിദ്, വിൻസി അലോഷ്യസ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അരുൺ ബോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ “മാരിവില്ലിൻ ഗോപുരങ്ങൾ” എന്ന ചിത്രം ഏപ്രിൽ 12ന് തീയേറ്റർ റിലീസ് ചെയ്യുമെന്ന് നിർമ്മാതക്കൾ അറിയിച്ചു.

ദുബായ്‌ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന രഷ് രാജ് ഫിലിംസും, പ്ലേ ഫിലിംസും ചേർന്നാണ് ലോകമെമ്പാടുമുള്ള റിലീസിൻ്റെ ഓവർസീസ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. മെലഡികളുടെ കിംങ് എന്നറിയപ്പെടുന്ന വിദ്യാസാഗർ സംഗീതമൊരുക്കുന്ന സിനിമ കൂടിയാണെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ചിത്രത്തിൻ്റെ മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത് മ്യൂസിക് 247 ആണ്.

സായികുമാർ, ബിന്ദു പണിക്കർ, വസിഷ്ഠ് ഉമേഷ്, ജോണി ആൻ്റണി, സലീം കുമാർ, വിഷ്ണു ഗോവിന്ദ് തുടങ്ങിയവരും സിനിമയിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ലൂക്ക, മിണ്ടിയും പറഞ്ഞും എന്നീ ചിത്രങ്ങൾക്ക് ശേഷം അരുൺ ബോസ് സംവിധാനം ചെയ്യുന്ന ഫാമിലി എൻ്റർടെയിനറായ ഈ ചിത്രത്തിൻ്റെ കഥ ഒരുക്കിയിരിക്കുന്നത് സംവിധായകനും, പ്രമോദ് മോഹനും ചേർന്നാണ്. പ്രമോദ് മോഹൻ്റേതാണ് ചിത്രത്തിൻ്റെ തിരക്കഥ. വിനായക് ശശികുമാറിന്റെതാണ് വരികൾ.

ശ്യാമപ്രകാശ് എം എസ് ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം ഷൈജൽ പി വിയും, അരുൺ ബോസുമാണ് നിർവ്വഹിക്കുന്നത്. ക്രിയേറ്റീവ് പ്രൊഡ്യൂസർ കെ ആർ പ്രവീൺ, കോ ഡയറക്ടർ പ്രമോദ് മോഹൻ, പ്രൊജക്ട് ഡിസൈനർ നോബിൾ ജേക്കബ്, കലാസംവിധാനം അനീസ് നാടോടി, വസ്ത്രാലങ്കാരം ഗായത്രി കിഷോർ, മേക്കപ്പ് ജിതേഷ് പൊയ്യ, സൗണ്ട് ഡിസൈൻ റീസൺസ് ഓഡിയോസ്, ചീഫ് അസോസ്സിയേറ്റ് ഡയറക്ടർ രാജേഷ് അടൂർ, കാസ്റ്റിംങ് ഡയറക്ടർ ശരൺ എസ് എസ്, പി ആർ ഒ പി ശിവപ്രസാദ് എന്നിവരും കൂടാതെ, സ്റ്റിൽസ് സേതു അത്തിപ്പിള്ളിൽ, ഡിസൈൻസ് റീഗെയിൽ കോൺസപ്റ്റ്സ്, പബ്ലിസിറ്റി ഹൈപ്പ് എന്നിവരുമാണ് അണിയറയിൽ.

രവി കൊമ്മേരി,

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ