Saturday, November 2, 2024
HomeUncategorizedസൗജന്യ കാൻസർ രോഗ നിർണ്ണയം നടത്തി

സൗജന്യ കാൻസർ രോഗ നിർണ്ണയം നടത്തി

കണ്ണൂർ /മാണിയൂർ : ഹരിത പഥം സർവ്വീസ് സൊസൈറ്റിയും മലബാർ കാൻസർ കെയർ സൊസൈറ്റിയും ചേർന്ന്കണ്ണൂർ വെൽഫെയർ ഫോറത്തിന്റെ സഹായത്തോടെ സൗജന്യ കാൻസർ നിർണയവുംബോധവത്കരണ ക്ലാസ്സും സംഘടിപ്പിച്ചു. മാണിയൂർ വഫിയ്യ കോളേജിൽ നടന്ന പരിപാടി മയ്യിൽ പോലീസ് സർക്കിൾ ഇൻസ്‌പെക്ടർ ശ്രീ ടി.സുമേഷ് ഉദ്ഘാടനം നിർവ്വഹിച്ചു. കുറ്റ്യാട്ടൂർ പഞ്ചായത്ത് പി എച് സി ഡോക്ടർ നിഖില മുഖ്യ പ്രഭാഷണം നടത്തി.

ടി പി കാദർ കുട്ടി മാസ്റ്റർ അധ്യക്ഷത വഹിച്ച പരിപാടിക്ക് എം വി മുസ്തഫ സ്വഗതവും കെ മുജീബ് റഹ്മാൻ നന്ദിയും പറഞ്ഞു. അഡ്വക്കെറ്റ് അഹമ്മദ് മാണിയൂർ, സി വി മുസ്തഫ, അബ്ദു റഹ്മാൻ ഫൈസി, കെ കെ എം ബഷീർ, എ അബ്ദുൽ ഖാദർ മൗലവി, ഇബ്രാഹിം എടവച്ചാൽ, എൻ കെ കുഞ്ഞഹമ്മദ് ഹാജി, എം പി മുഹമ്മദ്‌ ഗസ്സാലി, ഡോക്ടർ ഹർഷ ഗംഗാധരൻ, കെ അബ്ദുൽ അസീസ്, കെ കെ അബ്ദുൾ ജബ്ബാർ എന്നിവർ സംസാരിച്ചു.സംഘാടക സമിതി അംഗങ്ങൾ ആയ എം വി മുഹമ്മദ്‌ ,എ.എ കാദർ, പി.കെ ബഷീർ,കെ. ടി കമാൽ,എംകെ ഹഫീള്, എം വി ഇബ്രാഹിം, എൻ കെ നൗഫൽ, ആർ റാഷിദ്‌,കെ അബ്ദുൾ ലത്തീഫ്, കപ്പണ മുസ്തഫ , അനസ് യാസിർ പാറാൽ തുടങ്ങിയവർ നേതൃത്വo നൽകി.
➖️➖️➖️➖️➖️➖️➖️➖️

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments