Monday, September 16, 2024
HomeUncategorizedകൈ പിടിക്കുമ്പോൾ (കവിത) ✍ടി.എം. നവാസ് വളാഞ്ചേരി

കൈ പിടിക്കുമ്പോൾ (കവിത) ✍ടി.എം. നവാസ് വളാഞ്ചേരി

ടി.എം. നവാസ് വളാഞ്ചേരി✍

ഓരോ മലയാളിയുടെയും ഓരോ ഭാരതീയന്റെയും മനസ്സിൽ നിറപുഞ്ചിരിയോടെ വിനയത്തോടെ കാരുണ്യത്തിന്റെ തുവൽസ്പർശമായി കരുതലിന്റെ അവസാന വാക്കായി തിളങ്ങി നിൽക്കുകയാണ് എം.എ.യൂസുഫലി സാഹിബ്. പ്രവർത്തനപഥത്തിൽ അരനൂറ്റാണ്ട് തികയുവോൾ സർവശക്തൻ നൽകിയ എണ്ണമറ്റ അനുഗ്രഹങ്ങൾക്ക് മുന്നിൽ വിനയാന്വിതനായി സഹജീവികൾക്ക് സഹായഹസ്തവുമായി എത്തുന്ന ആ മഹാ മനീഷിക്ക് സ്നേഹാദരങ്ങളോടെ, പ്രാർത്ഥനയോടെ.. പുതുവൽസരആശംസകളോടെ,

കൈ പിടിക്കുമ്പോൾ (കവിത)

നാടിന്റെ നായകരാണ്

നാട്ടാർക്കൊരാശ്രയമാണ്

നാട്ടികക്കാരനാണ്

നാട്യമി
ല്ലാത്തോരാണ്.
നാട്യമില്ലാത്തോരാണ്

കാരുണ്യ സ്പർശമാണ്.

കരുതലിൻ പേരാണ്
ചേർത്ത് പിടിക്കലാണ്

ചേർന്നങ്ങ് നിൽക്കലാണ്
ചേർന്നങ്ങ് നിൽക്കലാണ്.

പ്രാവാസിക്ക് കാവലാണ്

സ്നേഹത്തിൻ തുരുത്താണ്

കർമ നിരതനാണ്

മാനുഷ സ്നേഹിയാണ്
മാനുഷ സ്നേഹിയാണ്

വീണവർക്ക
ത്താണിയാ

കണ്ണീർ തുടക്കുന്നോരാ

വാനത്തിൽ പാറുമ്പോഴും

വീണോനെ കാണുന്നോരാ
വീണോനെ കാണുന്നോരാ .

മാനവികൈകൃത്തിന്റെ
സ്ഥാനപതിയായോരാ

സ്നേഹത്തിൻ ദൂതും പാടി

ഓടി അണയുന്നോരാ
ഓടി അണയുന്നോരാ

ദിനമെന്നും പ്രാർത്ഥിച്ചിടാം

ഇരു കൈകളുയർത്തിടാം

നാടിതിൻ നായകന്

നൻമ വർഷിക്കു നാഥാ
നൻമ വർഷിക്കു നാഥാ

ടി.എം. നവാസ് വളാഞ്ചേരി✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments