Saturday, July 27, 2024
HomeUncategorizedഹരിതകര്‍മ്മസേനയെ അടുത്തറിഞ്ഞ് യുവജനങ്ങള്‍

ഹരിതകര്‍മ്മസേനയെ അടുത്തറിഞ്ഞ് യുവജനങ്ങള്‍

പത്തനംതിട്ട —യൂത്ത് മീറ്റ്‌സ് ഹരിതകര്‍മ്മസേന ശുചിത്വ -മാലിന്യ സംസ്‌ക്കരണ രംഗത്ത് ഹരിതകര്‍മ്മ സേനയുടെ ഇടപെടലും അവരുടെ പ്രശ്‌നങ്ങളും സമൂഹത്തിന് നല്‍കുന്ന സംഭാവനകളും അടുത്തറിഞ്ഞ് യൂവജനങ്ങള്‍. മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി ഹരിതകര്‍മ്മസേന സമൂഹത്തിന് നല്‍കുന്ന സംഭാവനകള്‍ പൊതുജനങ്ങളിലെത്തിക്കാന്‍ ശുചിത്വമിഷന്‍ സംഘടിപ്പിച്ച യൂത്ത് മീറ്റ്‌സ് ഹരിതകര്‍മ്മസേന പരിപാടിയിലാണ് യുവജനങ്ങളും പത്തനംതിട്ട നഗരസഭയിലെ ഹരിതകര്‍മ്മസേനയും സംവദിച്ചത്. മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി ശുചിത്വമിഷനും പത്തനംതിട്ട നഗരസഭയും ജില്ലാ ക്യാമ്പയിന്‍ സെക്രട്ടറിയേറ്റും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്. ആരോഗ്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാര്‍ ജെറി അലക്‌സ് ന്റെ അധ്യക്ഷതയില്‍ പത്തനംതിട്ട നഗരസഭാ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടി ഹരിതകര്‍മസേന കണ്‍സോര്‍ഷ്യം സെക്രട്ടറി കെ.ബിന്ദു ഉദ്ഘാടനം ചെയ്തു.

സുസ്ഥിര ജീവിതരീതികള്‍ക്കായി മാതൃകാപരമായ മാലിന്യ സംസ്‌ക്കരണ രീതികളെക്കുറിച്ചുള്ള ബോധവത്കരണം, ഹരിതകര്‍മ്മസേനക്ക് നല്‍കുന്ന പൊതുജനപിന്തുണ വര്‍ധിപ്പിക്കല്‍, യൂവാക്കളുടെ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കല്‍, മാലിന്യമുക്തം നവകേരളത്തില്‍ യുവജനപങ്കാളിത്തം വര്‍ധിപ്പിക്കല്‍ എന്നിവയാണ് പരിപാടിയിലൂടെ ലക്ഷ്യമിട്ടത്. ജില്ലയിലെ പരിപാടിയില്‍ നൂറോളം യുവജനപ്രതിനിധികളും നഗരസഭയിലെ ഹരിതകര്‍മ്മസേനാംഗങ്ങളും പങ്കെടുത്തു. പത്തനംതിട്ട മുസലിയാര്‍ കോളേജ് ഓഫ് എന്‍ജിനീയറിംഗ്, ചുട്ടിപ്പാറ സ്‌കൂള്‍ ഓഫ് ടെക്‌നോളജി ആന്റ് അപ്ലൈഡ് സയന്‍സ്, കടമ്മനിട്ട മൗണ്ട് സിയോണ്‍ കോളേജ് ഓഫ് എന്‍ജിനീയറിംഗ്, കോന്നി സെന്റ് തോമസ് കോളേജ്, റാന്നി സെന്റ് തോമസ് കോളേജ് എന്നിവിടങ്ങളിലെ വിദ്യാര്‍ഥികളാണ് യുവജനപ്രതിനിധികളായി പങ്കെടുത്തത്.

ഹരിതകര്‍മ്മസേനയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍, അവരുടെ തൊഴില്‍ മേഖലയില്‍ നേരിടുന്ന വെല്ലുവിളികള്‍, സാമൂഹ്യപ്രശ്‌നങ്ങള്‍ തുടങ്ങിയവ യുവജനങ്ങലളുമായി ആശയവിനിമയം നടത്തി. ഹരിതകര്‍മ്മസേനാ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും യുവപ്രതിനിധികളും പങ്കുവച്ചു. പരിപാടിയുടെ ഭാഗമായിയുവജനങ്ങള്‍ ഹരിത കര്‍മ്മ സേനയോടൊപ്പം നഗരസഭയിലെ വീടുകളില്‍ മാലിന്യ ശേഖരണത്തില്‍ പങ്കെടുത്തു. ശേഖരിച്ച മാലിന്യങ്ങള്‍ ഹരിതകര്‍മ്മസേന വിവിധ രീതികളില്‍ തരംതിരിക്കുന്നത് യുവജനങ്ങള്‍ക്ക് തത്സമയം പ്രദര്‍ശനം നടത്തി ബോധവത്കരണം നല്‍കി. കാര്യക്ഷമമായ മാലിന്യനിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ യുവജന പങ്കാളിത്തം ഉറപ്പാക്കാനും ഇതിലൂടെ സാധിക്കും.

പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് ആസൂത്രണസമിതി ഉപാധ്യക്ഷന്‍ ആര്‍.അജിത്ത് കുമാര്‍, നഗരസഭാ ക്ലീന്‍ സിറ്റി മാനേജര്‍ ക്ലീന്‍ കേരള ജില്ലാ മാനേജര്‍ ദിലീപ് കുമാര്‍, കില റിസോഴ്‌സ് പേഴ്‌സണ്‍മാരായ എന്‍.പ്രകാശ്,എം.കെ ഷിറാസ്,ടി.എം ജോസഫ്, കെ.എസ്.ഡബ്ലിയു.എം.പി ഡെപ്യൂട്ടി കോ-ഓര്‍ഡിനേറ്റര്‍ പി.എം ഐശ്വര്യ , നവകേരളം മിഷന്‍, ശുചിത്വമിഷന്‍, കില ആര്‍.ജി.എസ്.എ ഉദ്യോഗസ്ഥര്‍, യുവജനക്ഷേമ ബോര്‍ഡ് വോളന്റിയര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

RELATED ARTICLES

Most Popular

Recent Comments