Saturday, July 27, 2024
Homeകേരളംകേരളത്തിൽ 'താമര' വിരിയും :പ്രധാനമന്ത്രി നരേന്ദ്രമോദി

കേരളത്തിൽ ‘താമര’ വിരിയും :പ്രധാനമന്ത്രി നരേന്ദ്രമോദി

പത്തനംതിട്ട –കേരളത്തില്‍ താമര വിരിയുമെന്നും കേരളത്തിന്റെ സംസ്കാരം എന്നത് ആധ്യാത്മികതയുമായി ചേർന്നു നിൽക്കുന്നതാണ് എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പത്തനംതിട്ടയില്‍ പറഞ്ഞു .എൽഡിഎഫിനെയും യുഡിഎഫിനെയും കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.എൻഡിഎ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പത്തനംതിട്ടയിലെ പൊതുസമ്മേളന വേദിയിലെത്തിയ അദ്ദേഹം സിപിഎമ്മിനെയും കോൺ​ഗ്രസിനെയും നിശിതമായി വിമർശിച്ചു.കേരളത്തിൽ അധികാരത്തിനായി മാത്രം പ്രവർത്തിക്കുന്ന രാഷ്ട്രീയ കക്ഷികളാണുള്ളതെന്നും ഇവർ ജനങ്ങൾക്കുവേണ്ടി ഒന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പക്ഷെ, കോൺ​ഗ്രസും കമ്മ്യൂണിസ്റ്റ് പാർട്ടിയും വിശ്വാസത്തെ തകർക്കാനുള്ള ശ്രമത്തിലാണ്.ഇവരുടെ രാഷട്രീയം സമൂഹത്തെ ഭിന്നിപ്പിക്കലാണ്. അക്രമ രാഷ്ട്രീയത്തിൽ വിശ്വസിക്കുന്നവരാണ് ഇവർ.

എൽഡിഎഫും യുഡിഎഫും കേരളത്തിൽ പരസ്പരം ഏറ്റുമുട്ടുന്നതായി അഭിനയിക്കുകയാണ്.ഡൽഹിയിലെത്തിയാൽ ഇവർ തോളോടുതോൾ ചേരും.ഇരുകൂട്ടരും ചേർന്ന് കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കുകയാണ്.

ഒരിക്കൽ പുറത്താക്കപ്പെട്ടാൽ പിന്നീട് ആ സംസ്ഥാനത്തെ ജനതയ്ക്ക് കോൺ​ഗ്രസിനെയും കമ്മ്യൂണിസ്റ്റ് പാർട്ടിയെയും വേണ്ട. അയൽ സംസ്ഥാനമായ തമിഴ്നാട്ടിൽ 1962-ൽ ആണ് കോൺ​ഗ്രസ് അവസാനമായി വിജയിച്ചത്. ഇതുവരെ അവർക്ക് തിരിച്ചുവരാൻ സാധിച്ചിട്ടില്ല.യുപി, ​ഗുജറാത്ത്, ബം​ഗാൾ എന്നിവിടങ്ങളിൽ നാല് പതിറ്റാണ്ടുമുൻപാണ് കോൺ​ഗ്രസിന്റെ സർക്കാർ ഉണ്ടായിരുന്നത്.

ഒറീസയിൽമൂന്നുപതിറ്റാണ്ടുമുൻപ് കോൺ​ഗ്രസ് പുറത്താക്കപ്പെട്ടു. കോൺ​ഗ്രസിന് ഒരു പാർലമെന്റ് അം​ഗം പോലും ഇല്ലാത്ത സംസ്ഥാനങ്ങൾ ഉണ്ടെന്നും മോദി പറഞ്ഞു .ത്രിപുരയിലേയും ബം​ഗാളിലേയും ഇപ്പോളത്തെ സ്ഥിതിനോക്കൂ.ജനങ്ങൾ കമ്മ്യൂണിസ്റ്റുകാരെ തിരിച്ചറിഞ്ഞു. അവരെ അധികാരത്തിൽനിന്ന് തൂത്തെറിഞ്ഞു.

എൽഡിഎഫ് സ്വർണത്തിന്റെ രൂപത്തിൽ കൊള്ള നടത്തുന്നുവെങ്കിൽ സോളാർ പവറിന്റെ രൂപത്തിലാണ് കോൺ​ഗ്രസിന്റെ കൊള്ളയെന്നും മോദി പരിഹസിച്ചു.

വാർത്ത –ജയൻ കോന്നി 

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments