Saturday, July 27, 2024
Homeകേരളംജൻ ഔഷധി മെഡിക്കൽ സ്റ്റോർ ആരംഭിക്കുവാൻ പുതിയ വായ്പ പദ്ധതി

ജൻ ഔഷധി മെഡിക്കൽ സ്റ്റോർ ആരംഭിക്കുവാൻ പുതിയ വായ്പ പദ്ധതി

ദില്ലി: സംസ്ഥാനങ്ങളിൽ ജൻ ഔഷധി മെഡിക്കൽ ഷോപ്പുകൾ ആരംഭിക്കാൻ സാമ്പത്തിക സഹായം വാ​ഗ്ദാനം ചെയ്ത് ദേശീയ ചെറുകിട വ്യവസായ ബാങ്ക് (സിഡ്ബി). ഈടില്ലാതെ 5 ലക്ഷം രൂപയാണ് വായ്പ നൽകുക. പ്രവർത്തന മൂലധനമായി രണ്ട് ലക്ഷം രൂപയും വായ്പ നൽകും. ഇപ്പോൾ രാജ്യത്ത് 11,000 ജൻ ഔഷധി കേന്ദ്രങ്ങളാണ് നിലവിലുള്ളത്. ഇവയുടെ എണ്ണം 25000 ആക്കാനാണ് വായ്പ നൽകി പ്രോത്സാഹിപ്പിക്കുന്നത്. ഇതിലൂടെ ധാരാളം പേർക്ക് തൊഴിലവസരവും ലക്ഷ്യമിടുന്നുണ്ട്. പദ്ധതിയുടെ 80 ശതമാനമാണ് വായ്പയായി നൽകുക.

 

വായ്പയ്ക്ക് ആറുമാസത്തെ മൊറട്ടോറിയമാണ് നൽകുന്നത്. മൂന്ന് വർഷമാണ് തിരിച്ചടവ് കാലാവധി. മരുന്ന് സ്റ്റോക്ക് വാങ്ങാനാണ് രണ്ട് ലക്ഷം രൂപ വായ്പ നൽകുക. വായ്പ ലഭിക്കാനായി ഓൺലൈനായിട്ടാണ് അപേക്ഷ സമർപ്പിക്കേണ്ടത്. website:jak-prayaasloans.sidbi.in . അപേക്ഷ സമർപ്പിക്കാനായി എംഎസ്എംഎ ഉദ്യം രജിസ്ട്രേഷനും ആവശ്യമാണ്. janaushadhi.gov.in എന്ന വെബ്സൈറ്റിലൂടെയാണ് ജൻ ഔഷധി കേന്ദ്രം തുടങ്ങാൻ അപേക്ഷ സമർപ്പിക്കേണ്ടത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments