Thursday, May 9, 2024
HomeKeralaത്രിദിന പണിമുടക്ക്‌ ; ജർമനിയിൽ ട്രെയിൻ ഗതാഗതം സ്‌തംഭിച്ചു.

ത്രിദിന പണിമുടക്ക്‌ ; ജർമനിയിൽ ട്രെയിൻ ഗതാഗതം സ്‌തംഭിച്ചു.

ബർലിൻ കർഷകസമരത്തിന്‌ പിന്നാലെ, ജർമനിയിൽ പണിമുടക്കി ലോക്കോ പൈലറ്റുമാരും. മെച്ചപ്പെട്ട വേതനം, പ്രതിവാര തൊഴിൽസമയം 38ൽനിന്ന്‌ 35 മണിക്കൂറായി ചുരുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ്‌ ബുധൻമുതൽ മൂന്നുദിനം നീളുന്ന പണിമുടക്ക്‌. പണിമുടക്കിൽ രാജ്യത്തെ ട്രെയിൻ സർവീസുകൾ ഏതാണ്ട്‌ പൂർണമായും നിശ്ചലമായി.

സർക്കാർ മേഖലയിൽ 20 ശതമാനത്തിൽത്താഴെ ദീർഘദൂര ട്രെയിനുകൾമാത്രമാണ്‌ സർവീസ്‌ നടത്തിയത്‌. ചരക്കുവണ്ടികളിലെ ലോക്കോ പൈലറ്റുമാരുടെ സമരം ചൊവ്വാഴ്ച തുടങ്ങി. ഈ മേഖലയിലെ പ്രധാന തൊഴിലാളി സംഘടനയായ ജിഡിഎല്ലിന്റെ നേതൃത്വത്തിൽ കഴിഞ്ഞ വർഷം രണ്ട്‌ സൂചനാപണിമുടക്കുകൾ നടത്തിയിരുന്നു.

അതിനുശേഷവും സർക്കാർ മേഖലയിലേത്‌ ഉൾപ്പെടെ തൊഴിൽദായകർ ധാരണയിൽ എത്താൻ തയ്യാറായില്ല. തുടർന്നാണ്‌ തൊഴിലാളികൾ ത്രിദിന പണിമുടക്കിലേക്ക്‌ നീങ്ങിയത്‌. വെള്ളിയാഴ്ചയ്ക്കുള്ളിൽ അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ ഒരു ഇടവേളയ്ക്കുശേഷം സമരം പുനരാരംഭിക്കുമെന്ന്‌ യൂണിയൻ മുന്നറിയിപ്പ്‌ നൽകി.

കൃഷി ആവശ്യത്തിനായുള്ള ഡീസലിന്‌ നൽകുന്ന നികുതി ഇളവ്‌ റദ്ദാക്കാനുള്ള സർക്കാർ നീക്കത്തിൽ പ്രതിഷേധിച്ചാണ്‌ തിങ്കൾമുതൽ രാജ്യത്തെ കർഷകർ സമരം ചെയ്യുന്നത്‌. റോഡ്‌ ഉപരോധിക്കുകയും ധർണകൾ നടത്തുകയും ചെയ്യുന്നു. കഴിഞ്ഞ ദിവസം കർഷകർ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ട്രാക്ടർ റാലിയും നടത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments