Tuesday, September 17, 2024
Homeസിനിമഎൺപതുകളിലെ വസന്തം :- 'മേനക❤️' ✍അവതരണം: ആസിഫ അഫ്രോസ്

എൺപതുകളിലെ വസന്തം :- ‘മേനക❤️’ ✍അവതരണം: ആസിഫ അഫ്രോസ്

ആസിഫ അഫ്രോസ്

മേനക ❤️

ഈ ആഴ്ചയിലെ താരത്തിളക്കം പത്മാവതി അയ്യങ്കാർ എന്ന മേനകയാണ്. ഈയടുത്ത കാലത്ത് അറുപതാം പിറന്നാൾ ആഘോഷിച്ച മേനകയെ ഒരു സീനിയർ സിറ്റിസൺ ആയി സങ്കൽപ്പിക്കാൻ ബുദ്ധിമുട്ടാണ്.
കാക്കപ്പുള്ളി കവിളും നിരയൊത്ത പല്ലുകൾ കാണിച്ചുള്ള മനോഹരമായ പുഞ്ചിരിയും നിഷ്കളങ്കത തുടിക്കുന്ന മുഖവും മേനകയെ ശാലീന സൗന്ദര്യത്തിന്റെ മറ്റൊരു പര്യായമായി കാണാനേ നമുക്ക് കഴിയൂ.

തമിഴ്‌നാട്ടിലെ ഒരു അയ്യങ്കാർ കുടുംബത്തിൽ, സ്കൂൾ അധ്യാപകരായ രാജാഗോപാലിന്റെയും സരോജയുടെയും മകളായിട്ടാണ് മേനക ജനിച്ചത്.

തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ അഭിനയിച്ചിട്ടുള്ള മേനക മലയാളത്തിലാണ് ഏറ്റവും കൂടുതൽ വേഷങ്ങൾ ചെയ്തിട്ടുള്ളത്.

പൂച്ചക്കൊരു മൂക്കുത്തി, അക്കരെ നിന്നൊരു മാരൻ, അയൽവാസി ഒരു ദാരിദ്രവാസി, യുവജനോത്സവം, സ്നേഹമുള്ള സിംഹം, ശേഷം കാഴ്ച്ചയിൽ, കൂട്ടിനിളംകിളി തുടങ്ങി പ്രേക്ഷകമനസ്സുകളിൽ തങ്ങി നിൽക്കുന്ന ഒരുപാട് നല്ല സിനിമകളിൽ മികച്ച വേഷങ്ങൾ ചെയ്ത മേനക 1980-87 വരെ വളരെ ആക്റ്റീവ് ആയിരുന്നു.
125 ലധികം സിനിമകളിൽ അഭിനയിച്ച മേനക ഇതിനകം ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നായികയായി മാറിക്കഴിഞ്ഞിരുന്നു. ശേഷം നിർമ്മാതാവായ സുരേഷ്‌കുമാറിനെ വിവാഹം കഴിച്ച് ഒരു വീട്ടമ്മയായി ഒതുങ്ങിക്കൂടിയെങ്കിലും നിർമ്മാണരംഗത്ത് സജീവമായിരുന്നു.

നീണ്ട 19 വർഷങ്ങൾക്കുശേഷം ‘കളിവീട് ‘ എന്ന ടെലിവിഷൻ സീരിയലിലൂടെ തിരിച്ചു വരവ്‌ നടത്തി. മിനിസ്‌ക്രീനിലെ വിവിധ മേഖലകളിലേക്കുള്ള ചുവടുവയ്‌പ് കൂടിയായിരുന്നു അത്.
DD മലയാളം, സൂര്യ TV, അമൃത TV, Sun TV, മഴവിൽമനോരമ തുടങ്ങിയ TV ചാനലുകളിൽ സ്കൂട്ടർ, അമ്മത്തൊട്ടിൽ, ചിത്രശലഭം, അമ്മയ്ക്കായി, രാജകുമാരി, സുന്ദരി മുതലായ സീരിയലുകൾ ചെയ്തു.

TVഷോകൾ കൂടാതെ നിർമ്മാതാവായും ജഡ്ജായും ഹോസ്റ്റായും മെൻറ്റർ ആയും പാർട്ടിസിപ്പന്റായും നിറഞ്ഞു നിന്ന മേനകയെ ബിഗ്സ്ക്രീനിലെയും മിനിസ്‌ക്രീനിലെയും മികച്ച സംഭവനകൾക്ക് SIMA ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നൽകി ആദരിച്ചു.

മേനക -സുരേഷ് ദാമ്പതികൾക്ക് രണ്ട് പെണ്മക്കളാണ്. രേവതി സുരേഷും കീർത്തി സുരേഷും. രേവതി സുരേഷ് അസിസ്റ്റന്റ് ഡയറക്ടർ ആണ്. കീർത്തി സുരേഷ് ഒരു നടി മാത്രമല്ല പിന്നണി ഗായിക, നർത്തകി, പ്രൊമോഷണൽ മോഡൽ, കാരുണ്യപ്രവർത്തക എന്നീ നിലകളിൽ തന്റെ കഴിവ് തെളിയിച്ചുകൊണ്ടിരിക്കുന്നു.
തെലുങ്ക് സിനിമലോകത്ത് ശ്രദ്ധ കേന്ദ്രീകരിച്ച കീർത്തി സുരേഷ് മികച്ച നടിക്കുള്ള ദേശീയാപുരസ്കാരവും, 3 SIMA അവാർഡുകളും Zee സിനി അവാർഡും ഫിലിം ഫെയർ അവാർഡും നേടിയിട്ടുണ്ട്.

24 വർഷങ്ങൾക്ക് ശേഷം ഫാസിൽ സംവിധാനം ചെയ്ത ‘ലിവിങ് ടുഗദർ’ എന്ന സിനിമയിൽ ക്യാരക്ടർ റോൾ ചെയ്ത മേനക ചെന്നൈയിലെ താമസം മതിയാക്കി തിരുവനന്തപുരത്ത് സെറ്റിൽ ചെയ്തിരിക്കുകയാണ് ഇപ്പോൾ.

അവതരണം: ആസിഫ അഫ്രോസ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments