Saturday, January 18, 2025
Homeസിനിമവിജയ് എത്തി, ഇളകി മറിഞ്ഞ് ആരാധകർ.

വിജയ് എത്തി, ഇളകി മറിഞ്ഞ് ആരാധകർ.

തിരുവനന്തപുരം: പുതിയ സിനിമയുടെ ചിത്രീകരണത്തിനായി തിരുവനന്തപുരം വിമാനത്താവളത്തിൽ വന്നിറങ്ങിയ തമിഴ് സൂപ്പർതാരം വിജയ്ക്ക് വൻ വരവേൽപ്പ്‌. വൈകിട്ട് അഞ്ചോടെ തലസ്ഥാനത്ത് എത്തിയ വിജയ്‌യെ ആരാധകർ ആർപ്പുവിളികളോടെയാണ് വരവേറ്റത്. എത്തുന്ന സമയം മുൻകൂട്ടി അറിയിക്കാത്തതിനാൽ രാവിലെമുതൽ വിമാനത്താവളത്തിനു മുന്നിൽ ആരാധകർ കാത്തുനിന്നു.

ചാർട്ടേഡ് വിമാനത്തിൽ എത്തിയ വിജയ് സ്വകാര്യ സുരക്ഷാഭടന്മാരുടെ കാവലിലാണ് പുറത്തേക്കിറങ്ങിയത്. ഫ്ലെക്സ് ബോർഡുകൾ ഉയർത്തിയും പൂക്കൾ എറിഞ്ഞും അവർ പ്രിയതാരത്തെ വരവേറ്റു. കാറിൽ കയറിയപ്പോഴേക്കും ആരാധകർ ചുറ്റുംകൂടി. കാറിന്റെ സൺറൂഫ് തുറന്ന് വിജയ് ആരാധകരെ അഭിവാദ്യം ചെയ്തതോടെ ആരാധകരുടെ ആവേശം ഇരട്ടിയായി.

പൊലീസ് എത്തി ആരാധകരെ നിയന്ത്രിച്ചതോടെയാണ് കാർ മുന്നോട്ടെടുക്കാനായത്. വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന ‘ഗോട്ടി’ന്റെ ക്ലൈമാക്സ് ചിത്രീകരണത്തിനായാണ് താരം തലസ്ഥാനത്ത് എത്തിയത്. 23 വരെ തിരുവനന്തപുരത്തുണ്ടാകും. ഗ്രീൻഫീൽഡ് സ്റ്റേഡിയം, അന്താരാഷ്ട്ര വിമാനത്താവളം, ശംഖുംമുഖം തുടങ്ങിയ സ്ഥലങ്ങളാണ് പ്രധാന ലൊക്കേഷൻ.

ചൊവ്വാഴ്ചമുതൽ ചിത്രീകരണം ആരംഭിക്കുമെന്നാണ് സൂചന. വിജയ് രാഷ്ട്രീയ പാർടി രൂപീകരിച്ചതിനുശേഷമുള്ള ആദ്യ സന്ദർശനംകൂടിയാണിത്. 2011ലാണ് സിനിമാ ചിത്രീകരണത്തിനായി വിജയ് ഇതിനുമുമ്പ്‌ കേരളത്തിലെത്തിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments