Tuesday, February 11, 2025
Homeസിനിമനൂറുകോടി ക്ലബിൽ "മഞ്ഞുമ്മൽ ബോയ്‌സ്"

നൂറുകോടി ക്ലബിൽ “മഞ്ഞുമ്മൽ ബോയ്‌സ്”

ദിവസത്തിനുള്ളിൽ 100 കോടി ക്ലബ്ബിലെത്തി “മഞ്ഞുമ്മൽ ബോയ്‌സ്”. ‘പുലിമുരുകൻ’, ‘ലൂസിഫർ’, ‘2018’ എന്നീ ചിത്രങ്ങൾക്ക് ശേഷം മലയാള സിനിമയിൽ നിന്ന് 100 കോടി ക്ലബ്ബിൽ ഇടം നേടുന്ന നാലാമത്തെ ചിത്രമെന്ന നേട്ടവും മഞ്ഞുമ്മൽ ബോയ്‌സിനു സ്വന്തമായി. ഇന്ത്യയിൽ നിന്നും 56 കോടിയും വിദേശത്തു നിന്നും നാൽപതുകോടിക്കു മുകളിലുമാണ് ചിത്രത്തിന് ലഭിച്ചത്. പതിനൊന്നുദിവസം കൊണ്ട് തമിഴ്‌നാട്ടിൽ നിന്നും മാത്രം 15 കോടി രൂപയാണ് നേടിയത്. ജാൻ എ മൻ എന്ന ചിത്രത്തിന് ശേഷം ചിദംബരം സംവിധാനം ചെയ്ത ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്. ഫെബ്രുവരി 22നാണ് ചിത്രം തിയറ്ററുകളിലെത്തിയത്.

സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, ചന്തു സലീംകുമാർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. 2006ൽ കൊടെക്കനാലിലെ ഗുണകേവിൽ അകപ്പെട്ടുപോയ സുഹൃത്തിനെ രക്ഷിച്ച എറണാകുളം മഞ്ഞുമ്മലിൽ നിന്നും പോയ യുവാക്കളുടെ അനുഭവം ആടിസ്ഥാനമാക്കി ഒരുക്കിയ സിനിമയാണ് ‘മഞ്ഞുമ്മൽ ബോയ്സ്’. പറവ ഫിലിംസിന്റെയും ശ്രീ ഗോകുലം മൂവിസിന്റെയും ബാനറിൽ ബാബു ഷാഹിർ, സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവർ ചേർന്നാണ് നിർമ്മിച്ചത്. ആർഎഫ്‌ടി ഫിലിംസിനാണ് യുകെയിലെ വിതരണാവകാശം.

ചിത്രസംയോജനം: വിവേക് ഹർഷൻ, സൗണ്ട് ഡിസൈൻ: ഷിജിൻ ഹട്ടൻ, അഭിഷേക് നായർ, സൗണ്ട് മിക്സ്: ഫസൽ എ ബക്കർ, ഷിജിൻ ഹട്ടൻ, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, പ്രൊഡക്ഷൻ ഡിസൈനർ: അജയൻ ചാലിശേരി, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബിനു ബാലൻ, കാസ്റ്റിംഗ് ഡയറെക്ടർ: ഗണപതി, വസ്ത്രാലങ്കാരം: മഹ്സർ ഹംസ, മേക്കപ്പ്: റോണക്സ് സേവ്യർ, ആക്ഷൻ: വിക്രം ദഹിയ, സ്റ്റിൽസ്: രോഹിത് കെ സുരേഷ്, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്, വിതരണം: ശ്രീ ഗോകുലം മൂവീസ് ത്രൂ ഡ്രീം ബിഗ് ഫിലിംസ്, പിആർ&മാർക്കറ്റിങ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments