Tuesday, May 21, 2024
Homeഅമേരിക്കസായ് കാ അംഗൻ (പാർട്ട്‌ -3) ✍ജിഷ ദിലീപ് ഡൽഹി

സായ് കാ അംഗൻ (പാർട്ട്‌ -3) ✍ജിഷ ദിലീപ് ഡൽഹി

ജിഷ ദിലീപ് ഡൽഹി

ഗുരുസ്ഥാൻ:

ഷിർദ്ദിയിൽ ആദ്യമായി നട്ടുവളർത്തിയ വേപ്പ് മരത്തിന്റെ ചുവട്ടിൽ ഇരുന്നായിരുന്നു ശ്രീ സായിബാബ തന്റെ കൂടുതൽ സമയവും ചെലവഴിച്ചത്. ഇത് “ഗുരു സ്ഥാൻ ” എന്നറിയപ്പെടുന്നു. ഭൂമി ഗട്ട് പാതയിലേക്ക് നയിക്കുന്ന ഒരു പാതയുണ്ട് ഈ വേപ്പിൻ മരത്തിനൊപ്പം തന്നെ. അതിന്റെ അവസാനം ശ്രീ സായിബാബയുടെ വലിയ ഛായാ ചിത്രവും ഉണ്ട്.

ദ്വാരകാമയി:

1858ല്‍ ഒരു വിവാഹ സത് ക്കാരത്തോടൊപ്പം ഷിർദിയിൽ എത്തിയ ബാബയുടെ രണ്ടാമത്തെ സന്ദർശനമായിരുന്നു അത്. പിന്നീട് അദ്ദേഹം ഗ്രാമത്തിലെ ഒരു ജീർണിച്ച മസ്ജിദിൽ താമസമാക്കുകയും പിന്നെ അദ്ദേഹത്തിന്റെ ജീവിതവും, ഭക്തന്മാരുടെ ജീവിതവും ചുറ്റിപ്പറ്റിയുള്ള ഒരു പ്രഭവ കേന്ദ്രമായി മാറി. അതിന് ശ്രീ സായിബാബ “ദ്വാരകാമയി” എന്ന പേരിട്ടു. സായ് കാ അംഗനിലെ ദ്വാരകാമയി പടികൾ കയറുമ്പോൾ അദ്ദേഹത്തിന്റെ യഥാർത്ഥ ഭവനത്തിൽ ആയിരിക്കുമ്പോഴുള്ള സന്തോഷം അനുഭവിച്ചറിയാം. ഈ സന്തോഷം അറിയാൻ വേണ്ടി നിരവധി ഭക്തർ ഇവിടെ സന്ദർശിക്കുന്നു.

ഹനുമാൻ മന്ദിർ:


ശ്രീ ഹനുമാനുമായി ശ്രീ സത്യ സായിബാബയ്ക്ക് പ്രത്യേക ബന്ധം ഉണ്ടായിരുന്നു. രണ്ട് ഹനുമാൻ വിഗ്രഹങ്ങൾ ഷിർദിയിലെ ശ്രീ ഹനുമാൻ
ക്ഷേത്രത്തിൽ ഉണ്ട്. ഇതിൽ ഒരു ഹനുമാൻ, ബീരഗാവ് ഗ്രാമത്തിലെ ആളുകൾ അവരുടെ ഗ്രാമത്തിലെ ഹനുമാൻ വിഗ്രഹത്തെ നന്നായി പരിപാലിക്കാത്ത തിനാൽ ശ്രീ സായിബാബ ഷിർദിയിൽ കൊണ്ടുവരാൻ തീരുമാനിച്ചു. ഈ ഹനുമാനെ കുറിച്ചാണ് ബീരാഗോണിൽ നിന്ന് കൊണ്ടുവന്നിട്ടുള്ള ഹനുമാന്റെ ഐതിഹ്യം ഉള്ളത്.

ചാവടി:


ശ്രീ സായിബാബ ഒരു ഘോഷയാത്രയായി ഷിർദിയിൽ നിന്നും ഒന്നിടവിട്ട ദിവസങ്ങളിൽ ചാവടിയിലേക്ക് പോകുകയും അവിടെ ഉറങ്ങുകയും ചെയ്തിരുന്നു. എല്ലാ വ്യാഴാഴ്ചയും വൈകുന്നേരം സായിബാബയുടെ ഫോട്ടോ, വിശുദ്ധ പാദുകങ്ങൾ, സത്ക എന്നിവയുടെ പാൽകി ഘോഷയാത്ര താളമേളങ്ങളുടെയും വാദ്യമേളങ്ങളുടെയും നടുവിൽ നടത്തപ്പെടുന്നു.

സഭാ മണ്ഡപം:

ക്ഷേത്ര സമ്മേളനങ്ങൾക്കായി ഔട്ട് ഡോർ അസംബ്ലി ഹാൾ സഭാമണ്ഡപം ഉണ്ട്.” ശ്രീ സായി സത്യനാരായണ പൂജ ” എല്ലാ മാസവും പൂർണിമയിൽ (പൗർണമി മാസം ) സഭാ മണ്ഡപത്തിൽ നടത്തപ്പെടുന്നു.

ശിവ് ലോക്:

രണ്ടായിരത്തിൽ ക്ഷേത്രത്തിനായുള്ള ഭൂമി പൂജ നടത്തിയ സ്ഥലത്താണ് 5.5 അടി ഉയരമുള്ള “ശിവലോക്” സ്ഥിതിചെയ്യുന്നത്. ഏകശിലാ രൂപത്തിലുള്ള മഹാശിവലിംഗം(1.5ടൺ ഭാരം ) സ്ഥാപനം ശിവലോകത്ത് സായ് കാ അംഗനിലാണുള്ളത്. സൃഷ്ടാവ്, സംരക്ഷകൻ, നശിപ്പിക്കുന്നവൻ എന്നീ മൂന്ന് ഭാവങ്ങളെ പ്രതിനിധീകരിക്കുന്ന പ്രതീകമായി, രണ്ട് ത്രിശൂലങ്ങൾ – ഒന്ന് ശിവലോകത്തേക്കുള്ള വഴിയുടെ തുടക്കത്തിലും , മറ്റൊന്ന് ശിവലിംഗത്തിന് പിന്നിലും സ്ഥാപിച്ചിരിക്കുന്നു.

ലംഗർ പ്രസാദ് അടുക്കള:

വ്യാഴാഴ്ചകളിൽ ശ്രീ സായിബാബയുടെ അനുഗ്രഹം തേടാൻ എത്തുന്ന ഭക്തർക്ക് ക്ഷേത്ര അടുക്കളയിൽ തയ്യാറാക്കിയ ലംഗാർ പ്രസാദം എല്ലാ വ്യാഴാഴ്ചകളിലും ഷെജ് ആരതിക്കുശേഷം വിവിധ ഉത്സവങ്ങളിലും സമർപ്പിക്കുന്നു. ക്ഷേത്ര ജീവനക്കാ
ർക്കെല്ലാം ദിവസേന ഭക്ഷണം ക്ഷേത്രത്തിൽ ഒരുക്കിയിട്ടുള്ളതു കൊണ്ടുതന്നെ ക്ഷേത്ര ഭരണം എപ്പോഴും അടുക്കളയുടെ ശുചിത്വവും വൃത്തിയും ഉറപ്പാക്കുന്നു.

ഷിർദി സമാധി മന്ദിറിന്റെ പാരമ്പര്യമനുസരിച്ച് ക്ഷേത്രത്തിൽ ദിവസവും നടത്തുന്ന നാല് ആരതികളായ കക്കാട് ആരതി 8 മണിക്കും, മധ്യാഹ്ന ആരതി ഉച്ചയ്ക്ക് 12 മണിക്കും, ഷെജ് ആരതി രാത്രി 9 15 നും നടത്തപ്പെടുന്നു.

സായ് കാ അംഗൻ ഷിർദി ദ്വാരകാമയിയുടെ പകർപ്പായതുകൊണ്ട് തന്നെ ഇതിനെ “ഷിർദി ഓഫ് നോർത്ത് ഇന്ത്യ ” എന്നും വിളിക്കുന്നു.

രാമനവമി, ഗുരുപൂർണിമ, മഹാ സമാധി ദിവസ് ദത്താത്രേയ ജയന്തി, മഹാശിവരാത്രി, ബസന്ത്‌ പഞ്ചമി തുടങ്ങിയവയാണ് വർഷംതോറും ഇവിടെ ആഘോഷിക്കുന്ന പ്രധാന ചടങ്ങുകൾ.

ശുഭം
🙏

ജിഷ ദിലീപ് ഡൽഹി✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments