Tuesday, April 22, 2025
Homeഅമേരിക്കഫൊക്കാനയിൽ പുതിയ അംഗങ്ങളെ ചേർത്ത് എന്ന വാർത്ത തെറ്റ്: സജി പോത്തൻ, ബോർഡ് ഓഫ്...

ഫൊക്കാനയിൽ പുതിയ അംഗങ്ങളെ ചേർത്ത് എന്ന വാർത്ത തെറ്റ്: സജി പോത്തൻ, ബോർഡ് ഓഫ് ട്രസ്റ്റീ ചെയർമാൻ

ന്യൂ യോർക്ക്: ഫൊക്കാനയിൽ പുതിയ സംഘടനകൾ  അനുവദിച്ചു എന്ന പത്ര വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് ബോർഡ് ഓഫ് ട്രസ്റ്റീ ചെയർമാൻ സജി പോത്തൻ അറിയിച്ചു. കേന്ദ്ര സംഘടനയായ ഫൊക്കാനയിലെ അംഗതത്തിന് അപേക്ഷകൾ ഭരണഘടനാ പ്രകാരം ഡിസംബർ 31 നു മുമ്പ് ലഭിക്കേണ്ടതാണ്.   അന്ന് വരെ ലഭിച്ച അപേക്ഷകളിൽ നിന്നും നിയമാനുസരണമുള്ള എല്ലാ ഡോക്യൂമെന്റസും സമർപ്പിച്ചിരുന്ന 15 സംഘടനകളെ ട്രസ്റ്റീ ബോർഡിലെ എല്ലാ അംഗങ്ങളുടെയും പ്രസിഡന്റിന്റെയും സെക്രട്ടറിയുടെയും സാന്നിധ്യത്തിൽ ഐക്ക്യകണ്ഡേന സ്വീകരിച്ചതാണ്.

ഇപ്പോൾ  ട്രസ്റ്റീ ബോർഡിൽ നിന്നുള്ള നാലുപേർ ട്രസ്റ്റീ ബോർഡ് എന്ന പേരിൽ യോഗം ചേരുകയും  യോഗ്യതയില്ലാത്ത കുറെ അസ്സോസിയേഷനുകൾക്കു പിൻവാതലിലൂടെ  അംഗീകാരം കൊടുക്കാൻ ശ്രമിക്കുയും ചെയ്യുന്നത്  സംഘടനാ വിരുദ്ധ നടപിടിയാണ് .  ബോർഡ്‌ ചെയര്മാന്റെ അനുമതിയില്ലാതെ നിയമാനുസരണം നടത്തിയ മീറ്റിംഗ് ആയിരുന്നില്ല ഇത്.

പ്രസിഡന്റ് ഡോ .ബാബു സ്റ്റീഫൻ വിഘടിച്ചു നിൽക്കുന്നവരെ തിരികെ കൊണ്ടുവരണം എന്ന തീരുമാനപ്രകാരമാണ് ഐക്യത്തിൻറെ പുതിയ ഫോർമുല ഉരുത്തിരിഞ്ഞത് . ഈ തീരുമാനപ്രകാരം ഒരുവ്യക്തിയുടെ കൈവശമുള്ള ഫെഡറേഷൻ ഓഫ് കേരളാ അസ്സോസിയേഷൻസ് ഇൻ  നോർത്ത് അമേരിക്കയുടെ രജിസ്ട്രേഷനും ലോഗോയും  ഫൊക്കാനയ്ക്ക് കൈമാറിയാൽ മാത്രമേ അവരെ സംഘടനയിലേക്ക് സ്വീകരിക്കയുള്ളു എന്ന നിബന്ധന വച്ചിരുന്നു. അതിന്  വിപരീതമായി ട്രസ്റ്റീ ബോർഡിലെ നാല് അംഗങ്ങൾ ട്രസ്റ്റീ ബോർഡ് എന്ന പേരിൽ മീറ്റിംഗ് കൂടിയത്  പ്രസിഡന്റ് ഡോ . ബാബു സ്റ്റീഫനോ ട്രസ്റ്റീ ബോർഡ് ചെയർമാനോ, ഭൂരിപക്ഷം ട്രസ്റ്റീ ബോർഡ് മെംബേർസോ അറിയാതെയാണ്.
അവർക്കു താല്പര്യമുള്ള ചില സംഘടനകളെ യാതൊരു  മാനദണ്ഡവും ഇല്ലതു ഫൊക്കാനയിലേക്ക് പിൻവാതിൽ നിയമനം നടത്താൻ  ഒരിക്കലും ഫൊക്കാന നിയമാവലി അനുവദിക്കുന്നില്ല.

തെരഞ്ഞവടുപ്പ് പ്രക്രീയ തുടങ്ങി കഴിഞ്ഞൽ  പിന്നെ  പുതിയ സംഘടനകളെ സ്വീകരിക്കുന്നത് കോൺസ്ടിട്യൂഷന് വിരുദ്ധവുമാണ്.  കഴിഞ ദിവസം ട്രസ്റ്റീ ബോർഡും എക്സിക്യൂട്ടീവ് കമ്മിയുടെയും  ജോയിന്റ് മീറ്റിംഗ് കൂടുകയും അതിൽ  ഈ കാര്യങ്ങൾ വ്യക്തമാക്കിയതാണ്. അതിനാൽ പുതിയ സംഘടനകൾക്ക് അംഗത്വം കൊടുത്തു എന്ന വാർത്ത തികച്ചും അസത്യവും കെട്ടിച്ചമച്ചതും ആണ് .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ