Monday, May 20, 2024
Homeഅമേരിക്കഫൊക്കാന 2024 – 2026 നാഷണൽ കമ്മിറ്റി മെംബർ ആയി അനീഷ് കുമാർ കാനഡയിൽ നിന്നും...

ഫൊക്കാന 2024 – 2026 നാഷണൽ കമ്മിറ്റി മെംബർ ആയി അനീഷ് കുമാർ കാനഡയിൽ നിന്നും മത്സരിക്കുന്നു.

ഡോ. കല ഷഹി

ഫൊക്കാനയുടെ 2024 – 2026 കാലയളവിൽ കാനഡയിൽ നിന്നുള്ള നാഷണൽ കമ്മിറ്റി മെംബർ സ്ഥാനാർത്ഥിയായി കാനഡയിലെ സാമൂഹിക സാംസ്കാരിക രംഗത്ത് നിറസാന്നിധ്യമായ അനീഷ് കുമാർ മത്സരിക്കുന്നു.

ഡോ. ബാബു സ്‌റ്റീഫൻ, ഡോ. കല ഷഹി ടീം നയിക്കുന്ന ഫൊക്കാനയുടെ പ്രവർത്തനങ്ങൾ ഫൊക്കാനയുടെ ജനപ്രീതി വർദ്ധിപ്പിക്കുന്നതിന് കാരണമായതായും നിരവധി യുവ സമൂഹം ഫൊക്കാനയുടെ ഭാഗമായി മാറുമെന്നും അനീഷ് കുമാർ അറിയിച്ചു. കാനഡയിലെ സാമൂഹ്യ പ്രവർത്തനരംഗത്ത് സജീവമായ അനീഷ് കുമാർ കേരളാ കൾച്ചറൽ അസോസിയേഷൻ ഓഫ് ഒന്റാറിയോയുടെ ഡയറക്ടർ ബോർഡ് അംഗവും നിലവിലെ സെക്രട്ടറിയും ആയി പ്രവർത്തിക്കുന്നു.

2019-20 കാലയളവിൽ എംട്ടാക്ക്‌ കാനഡയുടെ കമ്മിറ്റി മെംബർ ആയും, 2021-22 കാലയളവിൽ സെക്രട്ടറി ആയും പ്രവർത്തിച്ചു. എംട്ടാക്ക്‌ സെക്രട്ടറി ആയിരിക്കുമ്പൊൾ തന്നെ കേരളത്തിലെ തിരുവനന്തപുരം ജില്ലയില്‍ ഒരു നിര്‍ധന കുടുംബത്തിനു വീട് പണിത് നൽകുന്നതിനു നേതൃത്വം നല്‍കിയതുള്‍പ്പെടെ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുവാൻ സംഘടന വഴിയും വ്യക്തിപരമായും അദ്ദേഹം ശ്രമിച്ചിട്ടുണ്ട്. ഇപ്പോഴും അത് തുടരുകയും ചെയ്യുന്നു. കണ്ണൂർ സ്വദേശിയായ അനീഷ് കുമാർ, വിദ്യാർത്ഥി തലം മുതൽ രാഷ്ട്രീയ രംഗത്തും യുവജനവിഭാഗത്തിന്റെ നേതൃരംഗത്തും പ്രവർത്തിച്ചിട്ടുള്ള വ്യക്തി കൂടി ആണ്. കൂടുതൽ യുവജനങ്ങൾ ഫൊക്കാനയിലേക്ക് വരുവാൻ ഇത്തരം സ്ഥാനാർത്ഥിത്വവും അനീഷിന്റെ സംഘടന മികവും ഗുണം ചെയ്യുമെന്ന് 2024 2026 ഫൊക്കാന പ്രസിഡന്റ് സ്ഥാനാർത്ഥിയും ഇപ്പോൾ ജനറൽ സെക്രട്ടറിയുമായ ഡോ. കല ഷഹി പറഞ്ഞു.

കാനഡയിൽ നിന്നുള്ള യുവ നേതാവും, ഗുഡ് ഷെപ്പേർഡ് ട്രാൻസ്പോർട്ട് കമ്പനി ഉടമ കൂടി ആയ അനീഷ് കുമാർ ബിസിസ് രംഗത്തും സാമൂഹികരംഗത്തും സജീവമാണ്. അനീഷ് കുമാറിന്റെ സ്ഥാനാർത്ഥിത്വം ഫൊക്കാനയ്ക്കും കാനഡയിലെ മലയാളി സമൂഹത്തിനും ഗുണം ചെയ്യുമെന്നും ഫൊക്കാന ജനറൽ സെക്രട്ടറി സ്ഥാനാർത്ഥി ജോർജ് പണിക്കർ, ട്രഷറർ സ്ഥാനാർത്ഥി രാജൻ സാമുവേൽ എന്നിവർ അറിയിച്ചു.

വാര്‍ത്ത: ഡോ. കല ഷഹി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments