Sunday, May 5, 2024
HomeUncategorized"പഞ്ചാര പാല് മിഠായി "യുമായി പഴവങ്ങാടി ഗവ യുപി സ്കൂൾ

“പഞ്ചാര പാല് മിഠായി “യുമായി പഴവങ്ങാടി ഗവ യുപി സ്കൂൾ

പത്തനംതിട്ട –ഒന്നാം ക്ലാസുകാരെ ഒന്നാന്തരക്കാർ ആക്കാൻ സമഗ്ര ശിക്ഷാ കേരളം നടപ്പിലാക്കുന്ന സംയുക്ത ഡയറി പ്രകാശിതമായി. ആശയാവതരണ രീതിയിൽ ഊന്നി ഒന്നാം ക്ലാസിലെ കുട്ടികൾക്ക് അക്ഷര ബോധ്യം വരുന്നതിനും അവരെ സ്വതന്ത്ര രചയിതാക്കളും വായനക്കാരും ആക്കുന്നതിനും ആവിഷ്കരിച്ചതാണ് സംയുക്ത ഡയറി .

വിവിധ വിദ്യാലയങ്ങളിൽ പ്രകാശിതമാകുന്ന സംയുക്ത ഡയറിയുടെ ബ്ലോക്ക് തല പ്രകാശനം പഴവങ്ങാടി ഗവൺമെൻറ് യുപി സ്കൂളിൽ അഡ്വക്കേറ്റ് പ്രമോദ് നാരായണൻ എം.എൽ.എ നിർവഹിച്ചു. കുട്ടിപ്പാട്ടുകളും കൂട്ടപാട്ടുമായി അദ്ദേഹം സദസിനെ ഉണർത്തി .

വാർഡ് മെമ്പർ ബെനിറ്റ് മാത്യു അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ ഓഫീസർ ബി.ജെ ഷിജിത ഒന്നാം ക്ലാസു കാരുടെ കൂട്ടെഴുത്തു പത്രം പ്രകാശനം ചെയ്തു. ബി.പി.സി ഷാജി എ. സലാം ,പിടിഎ പ്രസിഡണ്ട് പ്രവീൺകുമാർ , സ്റ്റാഫ് സെക്രട്ടറി എഫ് .അജിനി, രക്ഷാകർതൃ പ്രതിനിധി വിജയകുമാർ , വിദ്യാർത്ഥിപ്രതികളായ ആദ്യ അരുൺ , ഭവ്യ റ്റി. ആർ,ക്ലാസ് അധ്യാപിക അനീഷ മോഹൻ , ഹെഡ്മാസ്റ്റർ ഷാജി തോമസ് എന്നിവർ സംസാരിച്ചു. കടല മിഠായി, ജീരക മിഠായി തേൻ മിഠായി തുടങ്ങി പഴയ കാല മിഠായികളുടെ പേരുകളാണ് ഓരോ കുട്ടിയുടെ ഡയറിക്കും നൽകിയിരിക്കുന്നത്.

കുട്ടികളുടെ സ്വതന്ത്ര രചനാ ശേഷി വലിയതോതിൽ വികസിപ്പിക്കാൻ വഴിയൊരുക്കുന്ന സംയുക്ത ഡയറി റാന്നി ഉപജില്ലയിലെ മുഴുവൻ വിദ്യാലയങ്ങളിലും പ്രകാശനം ചെയ്യുമെന്ന് ബി.പി.സി ഷാജി.എ. സലാം അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments