Wednesday, May 22, 2024
HomeUncategorizedഒരു ചന്ദ്രയാൻ കഥ. ✍ശ്രീധരൻ രവീന്ദ്രൻ

ഒരു ചന്ദ്രയാൻ കഥ. ✍ശ്രീധരൻ രവീന്ദ്രൻ

ശ്രീധരൻ രവീന്ദ്രൻ✍

അവിടെ മഴയൊക്കെയുണ്ടോ? അങ്ങ് ചന്ദ്രനിൽ?

ഇതെന്തൊരു ഉറക്കമാ, മണി10 ആകുന്നു. ഇതാ കാപ്പി കുടി.

ഹമ്പടി കേമി!, കാപ്പിപ്പൊടീം പഞ്ചസാരേം ഒക്കെ കൊണ്ടുവന്നു അല്ലേ? വെള്ളം എവിടുന്നു കിട്ടി? ഓലിയോ, ഒലിപ്പോ വല്ലതും കണ്ടു പിടിച്ചോ?
ശ്ശോ! എന്താ നേരത്തെ വിളിക്കാഞ്ഞത്? ആദ്യത്തെ പേടകത്തിൽ തന്നെ ഇങ്ങോട്ട് വന്നത് കഴിയുന്നത്രയും സ്ഥലം വെട്ടി പിടിക്കണം എന്നു നിരീച്ചല്ലേ? പേടകത്തിൽ നിന്ന് സാധനങ്ങൾ ഒക്കെ ഇറക്കിവച്ചപ്പോൾ പുലർച്ചയായി, ക്ഷീണിച്ചു മയങ്ങി പോയി. നല്ല സ്ഥലമൊക്കെ അവർ വളഞ്ഞു വച്ചു കാണും!

എന്താ മനുഷ്യാ ഭ്രാന്ത് പിടിച്ചോ? എന്തൊക്കെയാ പറയുന്നത്, ഇന്നു പണിക്കു പോകേണ്ടേ?

അല്ലേലും നീ ഇങ്ങിനെയാ, ഒരു മണിക്കൂർ കൂടി കിട്ടിയിരുന്നെങ്കിൽ വെട്ടിപ്പിടിയ്ക്കലും, വീടുവയ്പ്പും, കേറിത്താമസവും എല്ലാം കഴിഞ്ഞേനെ!

ബെസ്റ്റ്! അവിടെ മഴയൊക്കെയുണ്ടോ? അങ്ങ് ചന്ദ്രനിൽ?
കാപ്പി കുടിക്കു മനുഷ്യാ, ചുമ്മാ തണുപ്പിച്ചു കളയാതെ.

ശ്രീധരൻ രവീന്ദ്രൻ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments