17.1 C
New York
Thursday, August 11, 2022
Home Uncategorized കതിരും പതിരും( 7) ✍ ജസിയഷാജഹാൻ

കതിരും പതിരും( 7) ✍ ജസിയഷാജഹാൻ

ജസിയഷാജഹാൻ

സ്നേഹവ്രണങ്ങളിലെ മൗനത്തിന്റെ കയങ്ങങ്ങളിലേക്ക് നീ ഹൃദയം ചേർത്ത് വച്ചിട്ടുണ്ടോ?…ചോരച്ചോപ്പും കണ്ണീർകറുപ്പും നിന്നിൽ പടർന്നിട്ടുണ്ടോ….

സ്നേഹത്തിന്റെ ഭൂമിയിലേക്ക് നമുക്കൊന്നു കൈകോർത്തു നടന്ന് ആകാശം പൂകാം…വരൂ..മനുഷ്യരേ…

സ്നേഹിക്കണം… സ്നേഹം നമുക്ക് തോന്നണം.സ്നേഹം അതനുഭവിച്ച് തന്നെ അറിയണം. സ്നേഹം ആരിൽ നിന്നും പിടിച്ചു വാങ്ങാനും കാശുകൊടുത്തു വാങ്ങാനും കഴിയില്ല. അഥവാ അങ്ങനെ വാങ്ങിയാൽ തന്നെയും അതിനെന്താണ് നിലനിൽപ്പ്!?

വിരിയാത്ത പൂമൊട്ടുപോലെ ഇതളടർന്ന പൂവുപോലെ നുകരാൻ കഴിയാത്ത മധുപോലെ അതങ്ങനെ വിങ്ങി നിൽക്കും. വാങ്ങിയ വിലയുടെ മൂല്യം തീരുമ്പോൾ
നീ വലിച്ചെറിയപ്പെടും.

സ്നേഹം അനുഭവിക്കാൻ കഴിയുന്നവർ ഭാഗ്യംചെയ്തവരാണ്.അതൊരാളുടെ ഉള്ളിൽ നിന്നും താനേ മറ്റൊരാളോട് മുളപൊട്ടേണ്ട ഒരമൂല്യമായ വികാരമാണ്.

യഥാർത്ഥ സ്നേഹത്തിൽ പരിഭവങ്ങളും പിണക്കങ്ങളും ഇണക്കങ്ങളും, വിട്ടുകൊടുക്കലുകളും,സഹനവും,ക്ഷമയുംകോപവും, വികാരവിക്ഷോഭങ്ങളുമൊമൊക്കെയുണ്ട്. അതംഗീകരിക്കാനുള്ള മനസ്സാണ് നമുക്കു
ണ്ടാകേണ്ടത്.

ആകർഷണത്തിൻ്റേയും ഉള്ളിൽ നീ കെട്ടിപ്പടുത്ത സ്വർണ്ണഗോപുരങ്ങളുടേയും
ആകെത്തുകയല്ല ജീവിതം.നേരിൻ്റെ പൊള്ളിയ വീഥികളിലൂടെയാണ് നമ്മുടെ മനോവ്യാപാരങ്ങൾ സഞ്ചരിക്കേണ്ടത്.

അവിടെ സ്വർഗ്ഗവും നരകവുമുണ്ട്. സ്വർഗ്ഗം വരെ നടന്നെത്താൻ നിൻ്റെ കാലുകൾ നീളില്ല…വഴികളിലെ കുണ്ടും കുഴികളും കല്ലും മുള്ളും ഒക്കെ നിന്നെ കുഴയ്ക്കും.
തൊലിയടർന്ന പാദങ്ങളിലെ മുറിവുണങ്ങാൻ കാത്തിരിപ്പ്വേണം, സഹനം വേണം ക്ഷമവേണം. വീണ്ടും വീണ്ടും ഉയിർത്തെഴുന്നേറ്റ് നടക്കാൻ നിൻ്റെയുള്ളിൽ നിന്നെ സ്നേഹിക്കുന്നവരുടെ അടരുകൾ പതിഞ്ഞുവീഴണം.

നരകത്തിലേക്കുള്ള വഴികൾ നിനക്കുചുറ്റും വാതായനങ്ങൾ തുറന്നിട്ടിട്ടുണ്ട്. അവിടെ
യെത്താൻ നിനക്ക് നിർവ്വികാരതയേ വേണ്ടൂ…

സ്നേഹം കൊണ്ട് പ്രപഞ്ചം വാർക്കാം. അവിടെ കലർപ്പുകൾ ഉണ്ടാകരുത്. പൊടിപിടിച്ച കണ്ണാടിപോലെ ഛായ മങ്ങരുത്. വെട്ടി വെട്ടി തിളങ്ങണം…

സ്നേഹം കരുതലാണ് സാന്ത്വനമാണ്, ആഴത്തിലുള്ള മനസ്സിലാക്കലാണ് , തിരിച്ചറിവുകളാണ്. ഒരു പൊൻതൂവൽ സ്പർശമാണ്.

ആരേയും നമുക്കു സ്നേഹംകൊണ്ട്കീഴ്പ്പെടുത്താം. .അനുഭവങ്ങളിലൂടെ … വികാരപ്രകടനങ്ങളിലൂടെ സ്നേഹം പ്രകടിപ്പിക്കുക തന്നെ വേണം. ഉള്ളിലിരുന്നെരിയുന്ന സ്നേഹം മറ്റുള്ളവർ അറിഞ്ഞു എന്നു വരില്ല.

സ്നേഹമുള്ള വാക്കുകൾ സ്നേഹത്തോടെയുള്ള ഒരു പുഞ്ചിരി ഇതാണു നീ കരുതി
വയ്ക്കേണ്ടത്. പകർന്നു നൽകുമ്പോഴും സ്വീകരിക്കപ്പെടുമ്പോഴും അവസരോചിതമായി അത് മറ്റുള്ളവരിൽ ജീവിതം മുതൽ മരണം വരെ സുഗന്ധപൂരിതമാക്കുന്നു. മരുന്നുകൾക്കും അതീതമായി രോഗശാന്തി നേടിത്തരുന്നു. മനസ്സിന് കുളിർമയും ഉണർവ്വും തേജസ്സും ഓജസ്സും നൽകുന്നു.

സ്നേഹമില്ലാത്തിടം ശൂന്യമായിരിക്കും. ഒച്ചയനക്കങ്ങളുണ്ടാകില്ല. മൗനവും മൂകതയും കാർന്നുതിന്നുന്ന വികാരശൂന്യമായ ചിതൽപുറ്റുകൾ അവിടം വാഴും.

“സ്നേഹമാണഖിലസാരമൂഴിയിൽ”( കുമാരനാശാൻ)

സ്നേഹം കൊണ്ട് പൊള്ളിക്കുന്നു…കൊല്ലുന്നു മരവിപ്പിക്കുന്നു. പുനർജ്ജനിപ്പിക്കുന്നു. സ്നേഹമുള്ളുകളാൽ തറഞ്ഞ് മരണം വരെ ആത്മാഹൂതി ചെയ്യുന്നവരുമുണ്ട്.

സ്നേഹം ഒരാഴക്കടലാണ്. ആകടലിന്നടിത്തട്ടിലെ പവിഴവും മുത്തും മുങ്ങിത്താണ് തപ്പിയെടുത്തു നെഞ്ചകത്തേറ്റുമ്പോഴാണ് നീ വിജയം വരിക്കുന്നത്.

സ്നേഹം കൊണ്ട് കണ്ണുകളെ തമ്മിൽ തമ്മിൽ കൊരുക്കുക. കണ്ണിൽ കണ്ണിൽ ഒന്നുടക്കി നിന്നു പോയാൽതീരാവുന്ന പിണക്കങ്ങളേ നീയും ഞാനും തമ്മിലുള്ളൂ.
ചുണ്ടുകളിൽ ഒരു പുഞ്ചിരിപൂവ് വിരിയുമ്പോൾ നമ്മൾ കെട്ടിപ്പിടിച്ചുമ്മവക്കും.
നിൻ്റെ മാറിൽ പറ്റിച്ചേർന്ന് നിന്ന് ഞാൻ വിരലുകൾ കൊണ്ട് നിന്നിൽ കളമെഴുതും
അവൾ പറയുന്നു…നീ കേൾക്കുന്നുണ്ടോ ? കേൾക്കണം.

സ്നേഹം കേൾക്കലാണ്. കാണലാണ്. കണ്ടെത്തലുകളാണ്. കരുതി വയ്ക്കലുകളാണ്. ഓർമ്മകളാണ്.

ഒരു ചെറിയ തലോടലിൽ ഒരായിരം ദു:ഖങ്ങൾ അലിഞ്ഞുപോകും. സ്നേഹത്തിന്റെ ഒറ്റ വാക്കിൽ ഒരായിരം മരങ്ങൾ തളിർക്കും ആകാശം കാണും.

“സ്നേഹിക്കയില്ല ഞാൻ നോവുമാത്മാവിനെ സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും” (വയലാർ)

ഇനി സ്നേഹ വൃണങ്ങളെ ഒന്നു തുരന്നു നോക്കിയാലോ ?

വിരഹവും ,വേർപിരിയലും ആത്മഹത്യകളും മരണവും പ്രതികാരങ്ങളും ഒരു വശത്ത്കൊടികുത്തിവാഴുമ്പോൾ മറുവശത്ത് ചതിയും, കുത്തും വെട്ടും കൊല്ലും കൊലയും ഒക്കെ വാഴുന്നു.

സ്നേഹത്തിന്റെ ചില വ്രണങ്ങൾ ഓർമ്മകളിൽ കുത്തിയൊലിച്ചുകൊണ്ടേയിരിക്കും. ഉണങ്ങാത്ത മുറിവുകളെ താലോലിച്ച് ജന്മം തള്ളിനീക്കുന്നവരെത്ര? ചില നൊമ്പരങ്ങൾ മുള്ളുകളായി …മധുരമുള്ളുകളായി ഓർമ്മകളെ ഉണർത്തും.

എത്രയെഴുതിയാലും മതിയാകാത്ത സ്നേഹപ്രവാഹം !!!….

ഉപാധികളില്ലാതെസ്നേഹിക്കുന്നവർ എത്രപേരുണ്ട് ?പലതരത്തിലുള്ള സ്വഭാവങ്ങളുള്ള സൗഹൃദങ്ങളെ നാം ഊട്ടിയുറപ്പിക്കുന്നു. പക്ഷേ…നിൻ്റെ ചില സ്വഭാവങ്ങളെ ഞാനും എൻ്റെ ചില സ്വഭാവങ്ങളെ നീയും എന്തുകൊണ്ട് അഡ്ജസ്റ്റ് ചെയ്യുന്നില്ല?

നിന്നെ നീയും എന്നെ ഞാനുമായി കാണുന്ന “നമ്മൾ”എന്ന വാക്ക് സ്നേഹം കൊണ്ട് മാത്രം എഴുതപ്പെടട്ടെ. സ്വാർത്ഥതകൾ കൈവെടിയട്ടെ.

വീണ്ടും മറ്റൊരു വിഷയവുമായി കാണാം. നന്ദി.

✍ ജസിയഷാജഹാൻ

Facebook Comments

COMMENTS

- Advertisment -

Most Popular

സാൻഫ്രാൻസിസ്കോ ഒഐ സിസി യൂഎസ്എ : സ്വാതന്ത്ര്യദിനാഘോഷവും പ്രവർത്തനോത്ഘാടനവും-ഓഗസ്റ്റ്   14 ന്

സാൻഫ്രാൻസിസ്‌കോ: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി യൂഎസ്എ) യൂഎസ്‌എ സാൻഫ്രാൻസിസ്കോ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യ പ്ലാറ്റിനം ജൂബിലി ആഘോഷത്തോടനുബന്ധിച്ച്‌ വിപുലമായ രീതിയിൽ ആഘോഷ പരിപാടികൾ നടത്തും.     ഓഗസ്റ്റ്  14...

മുന്നറിയിപ്പില്ലാതെ സെൽഫോൺ എഫ്.ബി.ഐ. പിടിച്ചെടുത്തുവെന്ന് കോൺഗ്രസ് അംഗം

  പെൻസിൽവാനിയ : ചരിത്രത്തിലാദ്യമായി അമേരിക്കൻ മുൻ പ്രസിഡന്റിന്റെ വസതി എഫ്.ബി.ഐ. റെയ്ഡ് ചെയ്തതിന് അടുത്തദിവസം യു.എസ്. കോൺഗ്രസ് അംഗവും, ട്രമ്പിന്റെ ശക്തനായ അനുയായിയുമായ പെൻസിൽവാനിയ റിപ്പബ്ലിക്കൻ നേതാവ് സ്കോട്ട് പെറിയുടെ സെൽഫോണും എഫ്.ബി.ഐ....

67 ദിവസത്തെ ഇടവേളക്കുശേഷം ഡാളസ്സിൽ കനത്ത മഴ

ഡാളസ് : മഴ പൂർണ്ണമായും മാറിനിന്ന 67 ദിവസങ്ങൾക്കുശേഷം ഡാളസ് ഫോർട്ട് വർത്തിൽ ആഗസ്റ്റ് 10 ബുധനാഴ്ച കനത്ത മഴ ലഭിച്ചു. ഉണങ്ങിവരണ്ട പ്രദേശങ്ങളിലെല്ലാം കനത്ത മഴ ലഭിച്ചതു വരൾച്ചക്ക് അല്പം ആശ്വാസം...

ടെക്സസ് സംസ്ഥാനത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഏബട്ടിന് കഴിയില്ലെന്ന് ബെറ്റൊ റൂർക്കെ

ക്ലിബേൺ( ടെക്സസ്): കഴിഞ്ഞ രണ്ടു ടേമായി ടെക്സസ്സിൽ ഗവർണ്ണറായി തുടരുന്ന ഗ്രേഗ് ഏബട്ടിന് സംസ്ഥാനം ഇന്നഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയില്ലെന്ന് ഡമോക്രാറ്റിക് പാർട്ടി ഗവർണ്ണർ സ്ഥാനാർത്ഥിയായ ബെറ്റൊ ഒ.റൂർക്കെ അഭിപ്രായപ്പെട്ടു. ഗൺ വയലൻസ്, പവർ...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: