Wednesday, November 19, 2025
Homeകായികംഇംഗ്ലീഷ്‌ പ്രീമിയർ ലീഗിൽ ലിവർപൂളിന്‌ വമ്പൻ ജയം.

ഇംഗ്ലീഷ്‌ പ്രീമിയർ ലീഗിൽ ലിവർപൂളിന്‌ വമ്പൻ ജയം.

ലണ്ടൻ; ഇംഗ്ലീഷ്‌ പ്രീമിയർ ലീഗിൽ ലിവർപൂളിന്‌ വമ്പൻ ജയം. ബ്രെന്റ്‌ഫോർഡിനെ 4–-1നാണ്‌ തോൽപ്പിച്ചത്‌. ഒന്നാംസ്ഥാനത്ത്‌ 57 പോയിന്റായി യുർഗൻ ക്ലോപ്പിന്റെ സംഘത്തിന്‌.

ഡാർവിൻ ന്യൂനെസിലൂടെയായിരുന്നു ലിവർപൂളിന്റെ തുടക്കം. ഇടവേളയ്‌ക്കുശേഷം അലെക്‌സിസ്‌ മക്‌ അല്ലിസ്‌റ്റർ ലീഡ്‌ വർധിപ്പിച്ചു. ഇതിനിടെ ഇവാൻ ടോണി ബ്രെന്റ്‌ഫോർഡിനായി ഒന്ന്‌ മടക്കിയെങ്കിലും ആശ്വസിക്കാനായില്ല അവർക്ക്‌. പകരക്കാരനായെത്തിയ മുഹമ്മദ്‌ സലാ തകർപ്പൻ ഗോളിലൂടെ ലീഡുയർത്തി.

ആഫ്രിക്കൻ നേഷൻസ്‌ കപ്പിനിടെ പരിക്കേറ്റ ഈജിപ്‌തുകാരൻ ഇടവേളയ്‌ക്കുശേഷമാണ്‌ തിരിച്ചെത്തിയത്‌. അവസാനഘട്ടത്തിൽ കോഡി ഗാക്‌പോ പട്ടിക പൂർത്തിയാക്കി. ദ്യേഗോ ജോട്ട, കർട്ടിസ്‌ ജോൺസ്‌ എന്നിവർ പരിക്കേറ്റ്‌ മടങ്ങിയത്‌ ജയത്തിനിടയിലും ലിവർപൂളിന്‌ തിരിച്ചടിയായി.

RELATED ARTICLES

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com