Friday, December 6, 2024
Homeസ്പെഷ്യൽശിവരാത്രി വ്രതം.

ശിവരാത്രി വ്രതം.

ശിവരാത്രി വ്രതെടുക്കുന്നവർ തലേന്ന് ഒരിക്കലോടെ വ്രതം ആരംഭിക്കണം. അന്ന് വൈകുന്നേരം അരിയാഹാരം പാടില്ല . ശിവരാത്രി നാളിൽ അതിരാവിലെ ഉണർന്ന് ശരീരശുദ്ധി വരുത്തി ഓം നമശിവായ ജപിച്ചു ഭസ്മധാരണം നടത്തി ശിവക്ഷേത്ര ദർശനം നടത്തുക . ശിവരാത്രി ദിനത്തിൽ പൂർണ ഉപവാസം അനുഷ്ഠിക്കണം. അതിന് സാധിക്കാത്തവർക്ക് ക്ഷേത്രത്തിൽ നിന്നുളള നേദ്യമോ കരിക്കിൻ വെളളമോ പഴമോ കഴിക്കാം. ആ ദിവസം ശിവപ്രീതികരമായ കർമ്മങ്ങൾ അനുഷ്ഠിക്കുന്നത് ഉത്തമമാണ്. അതിൽ ഏറ്റവും പ്രധാനമാണ് ദാനം.

അന്നദാനമാണെങ്കിൽ അത്യുത്തമം . ഭഗവാന്റെ പ്രിയ വൃക്ഷമായ കൂവളം നനയ്ക്കുന്നതും ഭക്തിപൂർവ്വം പരിപാലിക്കുന്നതും ശിവപ്രീതികരമാണ് . രാത്രി പൂർണമായി ഉറക്കമിളച്ചു വേണം ശിവരാത്രി വ്രതം അനുഷ്ഠിക്കാൻ . പിറ്റേന്ന് കുളിച്ചു ക്ഷേത്രത്തിലെ തീർഥം സേവിച്ച് വ്രതം മുറിക്കാം.

ശിവരാത്രി ദിവസം ജപിക്കേണ്ട മന്ത്രങ്ങൾ:

1 കഴിയുന്നത്ര തവണ പഞ്ചാക്ഷരി മന്ത്രം – ഓം നമ : ശിവായ ജപിക്കുക.
2 ശിവപഞ്ചാക്ഷരസ്തോത്രം , ബില്യാഷ്ടകം , ശിവാഷ്ടകം , ശിവസഹസ്രനാമം , ശിവപുരാണപാരായണം എന്നിവ ഭക്തിപൂർവം ചൊല്ലുക .
3 . സൂര്യോദയത്തിനു മുൻപ് കുളിച്ച് നിലവിളക്കു തെളിയിച്ച് ഗായത്രിമന്ത്രം ജപിക്കുക; ഒപ്പം ശിവ ഗായതി ജപിക്കുക.

ക്ഷേത്രത്തിൽ നടത്തേണ്ട വഴിപാടുകൾ

1 ശിവരാത്രി ദിവസം സമർപ്പിക്കുന്ന ഏത് വഴിപാടും അതീവഫലദായകമാണ്
2 കൂവളത്തില സമർപ്പണമാണ് ഏറ്റവും പ്രധാനം . ശിവരാത്രിയുടെ അന്നും തലേന്ന് പ്രദോഷത്തിന്റെ അന്നും കൂവളത്തില പറിക്കരുത് . ബുധനാഴ്ചയേ പറിച്ചു വച്ച് വെള്ളം തളിച്ച് വച്ചശേഷം ഭഗവാന് സമർപ്പിക്കണം. കൂവളത്തില വാടിയാലും ഭഗവാന് സമർപ്പിക്കാം.
3 ഭഗവാന് കൂവളമാല സമർപ്പിക്കുന്നതും കൂവളത്തില കൊണ്ട് അർച്ചന ചെയ്യുന്നതും അതീവ വിശിഷ്ടമാണ്.
4 പിൻവിളക്ക്, ജലധാര ,മറ്റ് വഴിപാടുകൾ എന്നിവ യഥാശക്തി നടത്തുന്നതും ശ്രേഷ്ഠകരമാണ്.
5 ആയുർദോഷമുള്ളവർ മൃത്യുഞ്ജയ പുഷ്പാഞ്ജലി നടത്തുക
6 ദാമ്പത്യ ദുരിത ദോഷങ്ങൾ അനുഭവിക്കുന്നവർ ഉമാമഹേശ്വരപൂജയോ ഐക്യമത്യസൂക്ത അർച്ചനയോ നടത്തുക .
7 വിവാഹ തടസ്സങ്ങൾ മാറാൻ സ്വയംവര പുഷ്പാഞ്ജലി നല്ലതാണ്.

ശിവരാത്രി ദിവസം ശിവക്ഷേത്രത്തിൽ പുരുഷന്മാർ ശയനപ്രദക്ഷിണം നടത്തുകയും സ്ത്രീകൾ അടിവച്ചുളള പ്രദക്ഷിണം ചെയ്ത് ഭഗവാനെ നമസ്കരിക്കുന്നതും നല്ലതാണ്. ശിവരാത്രി ദിനത്തിൽ ഭക്തിപൂർവം ശിവക്ഷേത്രദർശനം നടത്തിയാൽ നമ്മൾ അറിയാതെ ചെയ്ത പാപങ്ങൾ പോലും നശിക്കുമെന്നാണ് വിശ്വാസം . അന്നേ ദിവസം ബലിതർപ്പണം നടത്തിയാൽ പിതൃക്കളുടെ അനുഗ്രഹവും ലഭിക്കുമെന്ന് പറയപ്പെടുന്നു . ആലുവ മണപ്പുറം പോലെ പല സ്ഥലങ്ങളിലും അന്നേ ദിവസം ബലിയിടാനുള്ള സൗകര്യം ഒരുക്കാറുണ്ട്…ഈ വർഷം ശിവരാത്രി മാർച്ച് 8-ന് രാത്രി 09:57-ന് ആരംഭിച്ച് 2024 മാർച്ച് 9-ന് വൈകുന്നേരം 06:17-ന് അവസാനിക്കും ( ചില പ്രാദേശിക വ്യത്യാസങ്ങൾ ഉണ്ടാകാം )
വ്രത പാരണ സമയം -പിറ്റേന്ന് രാവിലെ: 06:37 AM മുതൽ ഉച്ചയ്ക്ക്: 03:28 PM വരെ…ശിവരാത്രിയുടെ തലേന്നാൾ ശിവക്ഷേത്ര ദർശനം നടത്തുന്നത് നല്ലത്. ശിവരാത്രി ദിവസം ആരംഭിക്കുന്നത് ശിവക്ഷേത്ര ദർശനത്തോടെയാകണം. വീട്ടിൽ പൂജാമുറി ഉണ്ടെങ്കിൽ ഉമാമഹേശ്വര ചിത്രത്തിന് മുന്നിൽ യഥാശക്തി പൂജാദ്രവ്യങ്ങൾ വച്ച് ചന്ദനത്തിരി കത്തിച്ച് ശിവ സ്തോത്രങ്ങൾ ചൊല്ലണം. ശിവനു പോലും കർമ്മോത്സുകനാകാൻ ത്രിഗുണാത്മികയും, പ്രകൃതീശ്വരിയുമായ മഹാമായയുടെ ശക്തി ആവശ്യമാണ്. അതിനാൽ ദേവീ ബീജമായ ഹ്രീം കൂടി ചേർത്ത് ഓം ഹ്രീം നമ: ശിവായ എന്നു തന്നെ ജപിക്കണം. ദേവീ ഭക്തി കൂടുതലുള്ളവർക്ക് ഹ്രീം ഓം ഹ്രീം നമ:ശിവായ എന്ന ശക്തി കവച പഞ്ചാക്ഷരിയും ജപിക്കാം. വില്വപത്രം, എരിക്കിൻ പൂവ് ഇവ കിട്ടുമെങ്കിൽ അത് ശിവന് സമർപ്പിക്കുന്നത് കൂടുതൽ അനുഗ്രഹം നൽകും.

ദാനം ചെയ്താൽ ശിവ കൃപ
ദാനങ്ങളും സൽകർമ്മങ്ങളും ശിവപ്രീതികരമാണ്. ശിവരാത്രി വ്രതത്തോടൊപ്പം സാധുക്കൾക്ക് അന്നം, വസ്ത്രം ഇവ ദാനം ചെയ്താൽ ശിവകൃപയുണ്ടാകും .
ശിവപൂജ ആരംഭിക്കുമ്പോൾ ഗണേശൻ, സുബ്രഹ്മണ്യൻ നന്തികേശൻ , മഹാകാളൻ, ഗംഗ, യമുന, സരസ്വതി ,ശ്രീ ഭഗവതി, ഗുരു, വാസ്തുപുരുഷൻ, ശക്തി എന്നിവരെ സ്മരിച്ച ശേഷം വേണം ശിവനെ പൂജിക്കാൻ. കുറഞ്ഞ പക്ഷം ഗണപതിയേയും നന്തീശ്വരനേയും സ്മരിക്കാത്ത ശിവപൂജ അതും ശക്തിയെ മറന്നുള്ള ശിവപൂജ പ്രയോജനരഹിതമാണ്. ശങ്കരാഷ്ടകം, ലിംഗാഷ്ടകം, ശിവസഹസ്രനാമം ഇവ ജപിക്കുന്നത് നല്ലതാണ്. അത്യന്തം രഹസ്യവും സർവ്വ ഭീതിഹരവും മോക്ഷ പ്രദായകവുമായ അമോഘ ശിവ കവചം ജപിക്കുന്നത് അത്യന്തം അനുഗ്രഹപ്രദമാണ്. ഭഗീരഥ വിരചിത ശിവ സഹസ്രനാമവും നല്ലതാണ്…

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments