Tuesday, November 18, 2025
Homeഇന്ത്യഇന്ത്യൻ നാവിക സേനയ്ക്ക് കരുത്തേകാൻ എംഎച്ച് 60 റോമിയോ സീഹോക് ഹെലികോപ്ടറുകൾ എത്തുന്നു.

ഇന്ത്യൻ നാവിക സേനയ്ക്ക് കരുത്തേകാൻ എംഎച്ച് 60 റോമിയോ സീഹോക് ഹെലികോപ്ടറുകൾ എത്തുന്നു.

കൊച്ചി:  കൊച്ചിയിലെ ദക്ഷിണമേഖലാ ആസ്ഥാനത്താണ് കമ്മീഷൻ ചടങ്ങുകൾ    ഹെലികോപ്ടറുകൾ കമ്മീഷൻ ചെയ്യുന്നത് . ഐഎൻഎസ് ​ഗരുഡയിലെ ഹാങ്ങർ 550ൽ നടക്കുന്ന ചടങ്ങിൽ നാവിക സേനാ മേധാവി അഡ്മിറൽ ആർ ഹരികുമാറാണ് ചടങ്ങിലെ മുഖ്യാതിഥി. അമേരിക്കയിൽ നിന്നാണ് റോമിയോ ഹെലികോപ്ടറുകൾ എത്തുന്നത്.24 എണ്ണം വാങ്ങിയതിൽ ആദ്യഘട്ടത്തിൽ ആറെണ്ണമാണ് എത്തിയത്.

എംഎച്ച് 60 ആർ ഹെലികോപ്ടറുകൾ ഇന്ത്യൻ നേവൽ എയർ സ്ക്വാഡ്രൺ 334(ഐഎൻഎഎസ്) എന്നാണ് അറിയപ്പെടുക. കടലിനടിയിൽ മറഞ്ഞിരിക്കുന്ന അന്തർവാഹിനികളെ വരെ കണ്ടെത്താൻ ശേഷിയുള്ളവയാണ് റോമിയോ ഹെലികോപ്ടറുകൾ.

പുറമെ സമുദ്രത്തിൽ ഇന്ത്യയുടെ ശത്രുക്കളിൽ നിന്നുള്ള പ്രതിരോധത്തിന് കരുത്താകും. ശത്രു കപ്പലുകളെ പ്രതിരോധിക്കാനുള്ള സജ്ജീകരണങ്ങൾ ഹെലികോപ്ടറിലുണ്ട്. തിരച്ചിൽ, രക്ഷാദൗത്യം, മെഡിക്കൽ എമർജൻസി എന്നിവയ്ക്കും ഉപയോ​ഗിക്കാമെന്നതാണ് നേട്ടം. ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈനയടക്കമുള്ള രാജ്യങ്ങൾ വെല്ലുവിളിയുയർത്തുന്ന സാ​ഹചര്യത്തിൽ ഇന്ത്യൻ നാവിക സേനയ്ക്ക് കരുത്താണ് പുതിയ ഹെലികോപ്ടറുകളെന്നു ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞു.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com