Thursday, May 2, 2024
Homeസ്പെഷ്യൽആകാശത്തിലെ പറവകൾ - (23) 'ബവർ ബർഡ്സ്' ( Bower birds) ✍റിറ്റ ഡൽഹി

ആകാശത്തിലെ പറവകൾ – (23) ‘ബവർ ബർഡ്സ്’ ( Bower birds) ✍റിറ്റ ഡൽഹി

റിറ്റ ഡൽഹി

ഇണ ചേരുവാനായി ഒരു പെൺപക്ഷിയെ കറക്കി എടുക്കണമെങ്കിൽ ഗ്ലാമറും നല്ലൊരു മനസ്സൊന്നും പോര എന്ന മട്ടിലാണ് ‘ബവർ പക്ഷികൾ’ കുറിച്ച് അറിഞ്ഞപ്പോൾ തോന്നിയത്. അതിനായിട്ട് ആൺകിളികൾ നല്ലൊരു കൂട് ഉണ്ടാക്കണം. വേണമെങ്കിൽ ഇവരെ പ്രകൃതിയുടെ പെരുന്തച്ചന്മാർ എന്ന് വിശേഷിപ്പിച്ചാലും തെറ്റില്ല.

കൂട് എന്നു പറയാൻ പറ്റില്ല ഒരു കുടിലിന്റെ വലുപ്പം കാണും. അതിൽ നൂറുകണക്കിന് ഷെല്ലുകൾ, ഇലകൾ, പൂക്കൾ, തൂവലുകൾ, കല്ലുകൾ, കായകൾ, കൂടാതെ ഉപേക്ഷിച്ച പ്ലാസ്റ്റിക് വസ്തുക്കൾ, നാണയങ്ങൾ, നഖങ്ങൾ, റൈഫിൾ ഷെല്ലുകൾ, അല്ലെങ്കിൽ ഗ്ലാസ് കഷണങ്ങൾ എന്നിവ ഉൾപ്പെടുത്തിയാണ് ‘ ഇന്റീരിയർ ഡെക്കറേഷൻ’.പുരുഷന്മാർ അതിനായി ഇത്തരം ശേഖരങ്ങൾക്കായി  മണിക്കൂറുകളോളം ചെലവഴിക്കുന്നു. വേണ്ടി വന്നാൽ   അയൽ കൂടുകളിൽ നിന്ന് മോഷ്ടിക്കാനും മടിയില്ല. ഇണപ്പക്ഷി കൂടിനടുത്തേക്ക് വന്നാൽ ഗംഭീരമായ ഒരു നൃത്തവും ആൺബവർ കാഴ്ച വെക്കും. കൂട്ടത്തിൽ പല  മികച്ച സ്വര അനുകരണങ്ങളുമുണ്ടാവും. ഉദാഹരണത്തിന്

പന്നികൾ, വെള്ളച്ചാട്ടങ്ങൾ, മനുഷ്യരുടെ സംസാരം എന്നിവ അനുകരിക്കും.

ഇണയെ തിരയുന്ന പെൺപക്ഷി സാധാരണയായി ഒന്നിലധികം കൂടുകൾ സന്ദർശിക്കാറുണ്ട്. കുടിലിന്റെ ഗുണനിലവാരം പരിശോധിക്കാനും മറക്കുകയില്ല.അതു കഴിഞ്ഞ് പലപ്പോഴും ഇഷ്ടമുള്ള കൂടുകളിലേക്ക് തിരിച്ചു വരുകയും ചെയ്യുന്നത് കാണാം. പല ബോവർബേർഡുകളും ബഹുഭാര്യത്വമുള്ളതായി അറിയപ്പെടുന്നു.പിന്നീട് ആൺ ബവർബേർഡുകൾ കുഞ്ഞുങ്ങളെ വളർത്തുന്നതിൽ ഒരു പങ്കും വഹിക്കുന്നില്ല.

പെൺപക്ഷികൾ സാധാരണയായി രണ്ട് മുട്ടകൾ ഇടുന്നു.  മുട്ടയുടെ മുകളിൽ അക്കേഷ്യയുടെയോ യൂക്കാലിപ്റ്റസിന്റെയോ ഇലകളിട്ട് അതിനെ മൂടി വയ്ക്കും.. മുട്ടയിടുമ്പോൾ തവിട്ടുനിറമാകുമെന്നതിനാൽ ഈ ഇലകൾ വേട്ടക്കാരുടെ കണ്ണിൽ പെടാതെ ഇരിക്കാൻ സാധിക്കും.

ബവർബേർഡ്സ് ഓസ്‌ട്രേലിയയിലും പാപുവ ന്യൂ ഗിനിയയിലുമാണ് കണ്ടുവരുന്നത്. പാപുവ ന്യൂ ഗിനിയയിൽ മാത്രം 10 ഇനങ്ങളും ഓസ്‌ട്രേലിയയിൽ എട്ട് ഇനങ്ങളും മാത്രം കാണപ്പെടുന്നു . വെറും 22സെന്റീമീറ്റർ 70 ഗ്രാം  ഉള്ള ഗോൾഡൻ ബവർബേർഡ് മുതൽ 40 സെന്റീമീറ്റർ  230 ഗ്രാം വരെയുള്ള വലിയ ബവർ ബേർഡ് വരെയുണ്ട്.ആവാസ വ്യവസ്ഥകളിൽ മഴക്കാടുകൾ, യൂക്കാലിപ്റ്റസ്, അക്കേഷ്യ വനങ്ങൾ, കുറ്റിച്ചെടികൾ എന്നിവ ഉൾപ്പെടുന്നു.പലതരത്തിലുള്ള ബവർ പക്ഷികളിൽ അവർ ഉണ്ടാക്കുന്ന കൂടുകളിലും ചെറിയ വ്യത്യാസങ്ങൾ കാണാം. എന്നാലും  പല നിറത്തിലുള്ള സാധനങ്ങൾ കൊണ്ട് കൂട് അലങ്കരിക്കാൻ ഇവർക്കെല്ലാം ഇഷ്ടമാണ്.

പ്രായപൂർത്തിയായ പക്ഷികൾക്ക്  തിളക്കമുള്ള വയലറ്റ് കണ്ണും  ഇരുണ്ട തിളങ്ങുന്ന നീല-പർപ്പിൾ നിറവുമാണ്.  പ്രായപൂർത്തിയാകാത്തവയ്ക്ക് പച്ചയും തവിട്ടുനിറവുമാണ്.20 മുതൽ 30 വർഷം വരെ ജീവിക്കുമെന്ന് പറയപ്പെടുന്നു.

ബവർബേർഡുകളുടെ ഏറ്റവും ശ്രദ്ധേയമായ സ്വഭാവം അവയുടെ അസാധാരണമായ  പ്രണയവും ഇണചേരൽ പെരുമാറ്റവുമാണ്.  ചിത്രം സിനിമയിൽ ലാലേട്ടൻ പറഞ്ഞ  ‘എത്ര മനോഹരമായ ആചാരങ്ങൾ ഉള്ള പക്ഷികൾ അല്ലേ!

 മറ്റൊരു പറവ വിശേഷവുമായി അടുത്താഴ്ച…

Thanks

റിറ്റ ഡൽഹി✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments