Thursday, February 6, 2025
Homeഅമേരിക്കശുഭദിനം – | 2024 | 2024 | ഏപ്രിൽ 11 | വ്യാഴം...

ശുഭദിനം – | 2024 | 2024 | ഏപ്രിൽ 11 | വ്യാഴം ✍അർച്ചന കൃഷ്ണൻ

അർച്ചന കൃഷ്ണൻ

” ഓരോ പുസ്തകവും ഓരോ യാത്രയാണ്”

ഡേവിഡ് മെകലെ

യാത്രയിഷ്ടപ്പെടാത്തവരായി ഈ ലോകത്താരുമില്ല. മനുഷ്യർ യാത്രകൾ പലതും സമാധാനവും സന്തോഷവും തേടിയും, ജീവിതത്തിൽ കുറച്ചു ആഹ്ലാദനിമിഷങ്ങൾ ലഭിക്കാൻ വേണ്ടിയാണ്. അതുപോലെ തന്നെ ഒരു എഴുത്തുകാരൻ മനസ്സുകൊണ്ടും ചിന്ത കൊണ്ടും സങ്കല്പങ്ങൾകൊണ്ടും ദീർഘമോ സുദീര്‍ഘമോയുള്ള അക്ഷരംവിതറിക്കൊണ്ട് യാത്രനടത്തുന്നതിന്റെ ഫലമാണ് ഓരോ പുസ്തകത്തിന്റെയും ചുരുക്കം. സമൂഹത്തിന്റെ സർവതോന്മുഖ വളര്‍ച്ചയും സാംസ്കാരിക പുരോഗതിയും ലക്ഷ്യം വയ്ക്കുന്ന പുസ്തകങ്ങളേയും എഴുത്തുകാരേയും നമുക്ക് ചേർത്തുപിടിച്ച് പുതിയൊരു നാളേക്കായി മുന്നേറാം.

ഓരോ പുസ്തകത്തിലും എഴുത്തുകാരന്റെ ജീവനും ആത്‍മാവുമുൾക്കൊള്ളും. എന്തെഴുത്തണമെന്നു തീരുമാനിക്കാനുള്ള പൂർണ്ണമായുള്ള അവകാശം എഴുത്തുകാരനുണ്ട്. ചിലപ്പോൾ യാത്ര വിവരണങ്ങളാകാം, സംഭവകഥകളാകാം, ഹൃദയത്തിൽ പാതിക്കുന്ന കാര്യങ്ങളാകാം വിഷയമെന്തു തന്നെയായാലും വായനക്കാർ വായിച്ചു ഏറ്റെടുന്ന രീതിയ്ക്കനുസരിച്ചായിരിക്കും എഴുത്തുകാരന്റെ വളർച്ച. പാർശ്വവല്ക്കരിക്കപ്പെട്ടവരുൾപ്പടെ സമൂഹത്തിൽ അവശത അനുഭവിക്കുന്ന ജനസമൂഹത്തെ എഴുത്തുകാരനെങ്ങനെ കാണുന്നുവെന്നതും സമൂഹ്യ പുരോഗതിക്കും നന്മക്കുമെത്ര മാത്രം പ്രാധാന്യം കൊടുക്കുന്നതും ഏറെ പ്രസക്തമാണ്.

വായനയിൽ കൂടി അറിവ് നേടാം.
സ്നേഹം നിറഞ്ഞ ശുഭദിനാശംസകൾ

അർച്ചന കൃഷ്ണൻ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments