Thursday, February 29, 2024
HomeLiterature🌷 ഇന്നിന്റെ നേർക്കാഴ്ച്ചകൾ 🌷 (കവിത) ✍ബേബി മാത്യു അടിമാലി

🌷 ഇന്നിന്റെ നേർക്കാഴ്ച്ചകൾ 🌷 (കവിത) ✍ബേബി മാത്യു അടിമാലി

ഇന്നിന്റെ കാഴ്ചകൾ
നൊമ്പര കാഴ്ചകൾ
നാടിതിൻ ശാന്തി
തകർത്തു നമ്മൾ

എങ്ങും അശാന്തി തൻ
കോലാഹലങ്ങളിൽ
പാരിതിൽ ജീവിതം
ദുരിത പൂർണ്ണം.

ഗ്രാമങ്ങളെല്ലാം
നഗരങ്ങളാകുന്നു
പ്രകൃതി തൻ കാഴ്ചയും
മാറിടുന്നു

പതിവായി കേൾക്കുന്ന
കുയിൽ നാദമിന്നില്ല
മറുപാട്ടു താളവും
കേട്ടതില്ല

നെൻമണി വിളയുന്ന
പൊന്നാര്യൻ പാടങ്ങൾ
പണമേറെ കായ്ക്കുന്ന
പണി ശാലയായ്

വെട്ടിപ്പിടിച്ചാലും
എത്ര ലഭിച്ചാലും
ആർത്തി അടങ്ങാത്ത
മർത്യ ജന്മം

ആഘോഷ നൃത്തങ്ങൾ
അട്ടഹാസങ്ങൾ
ഭൂമിതൻ ചരമത്തിൻ
ഗീതമാണോ

കത്തിജ്വലിക്കുന്ന
നയനങ്ങളാലേ
സ്വാർത്ഥനാം മർത്യ
നീ മണ്ണിന്റെ മാറിൽ
ക്രൂരമായ് അമ്പുകൾ
എയ്യ്തിടുമ്പോൾ

ഗതി മാറി ഒഴുകിടും
നദി പോലുമോർക്കുക
മലകൾ തകർന്നു
മൺതരികളാകും

മാറുവിൻ മർത്യരേ
മാറുവിൻ മാറ്റുവിൻ
സ്വാർത്ഥ മോഹങ്ങളേ
കൈ വെടിഞ്ഞീടുവിൻ .

അപരന്റെ നൊമ്പരം
പരിഹരിച്ചീടുവാൻ
സാഹോദര്യത്തിന്റെ
തിരിനാളമാകുവിൻ

ബേബി മാത്യു
അടിമാലി✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments