Friday, July 26, 2024
Homeകേരളംട്രേഡ് യൂണിയൻ നേതാവിന് അന്ത്യാഞ്ജലി

ട്രേഡ് യൂണിയൻ നേതാവിന് അന്ത്യാഞ്ജലി

കോട്ടയ്ക്കൽ.–കോട്ടയ്ക്കലിലെ കരുത്തരായ ആദ്യകാല ട്രേഡ് യൂണിയൻ നേതാക്കളിൽ ഒരാളെയാണ് ആട്ടീരി ഹരിദാസന്റെ (69) നിര്യാണത്തിലൂടെ നഷ്ടമായത്. കോട്ടയ്ക്കൽ ആര്യവൈദ്യശാലയിൽ തൊഴിലാളികളെ സംഘടിപ്പിക്കുന്നതിലും അവരുടെ അവകാശ
സംരക്ഷണത്തിലും മുൻപന്തിയിലായിരുന്നു അദ്ദേഹം. എൺപതുകളുടെ മധ്യത്തിലാണ് കോട്ടയ്ക്കൽ ആര്യവൈദ്യശാലയിലെ നാനൂറ്റി അൻപതോളം വരുന്ന അസ്ഥിര തൊഴിലാളികളെ സ്ഥിരപ്പെടുത്തണമെന്ന ആവശ്യവുമായി ആര്യവൈദ്യശാല വർക്കേഴ്സ് സെന്റർ എന്ന തൊഴിലാളി സംഘടനയ്ക്കു അദ്ദേഹം രൂപം
നൽകുന്നത്. സ്ഥാപനത്തിൽ നിലവിലുണ്ടായിരുന്ന ആര്യവൈദ്യശാല വർക്കേഴ്സ് ഫെഡറേഷൻ
(സിഐടിയു) എന്ന യൂണിയനു കീഴിലാണ് പുതിയ തൊഴിലാളി കൂട്ടായ്മയ്ക്കു
രൂപം നൽകിയത്. മാനേജ്മെന്റുമായി നടത്തിയ ചർച്ചകൾക്കൊടുവിൽ ഇവരെ സ്ഥിരപ്പെടുത്തുകയും ചെയ്തു.
ആര്യവൈദ്യശാലയിലെ ശമ്പളകരാർ ചർച്ചകളിൽ ഉയർന്ന വേതനം എന്ന ആവശ്യം ഉന്നയിക്കുന്നതിനൊപ്പം തന്നെ ഉൽപാദനക്ഷമത വർധിപ്പിക്കാൻ തൊഴിലാളികൾ സഹകരിക്കണമെന്ന നിർദേശവും അദ്ദേഹം മുന്നോട്ടുവച്ചു. സ്വതസിദ്ധമായ “പുഞ്ചിരി” ശൈലിയിലൂടെ മാനേജ്മെന്റും തൊഴിലാളികളും തമ്മിൽ സൗഹാർദപരമായ അന്തരീക്ഷം നിലനിൽക്കാനാവശ്യമായ നീക്കങ്ങളാണ് അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായത്. ഇരുപതിൽപരം വർഷത്തോളം
ആര്യവൈദ്യശാല സിഐടിയു യൂണിയന്റെ തലപ്പത്തിരുന്നു. സിപിഎം ലോക്കൽ കമ്മിറ്റി അംഗം എന്ന നിലയിൽ പൊതുരംഗത്തും നിറഞ്ഞ സാന്നിധ്യമായിരുന്നു ഹരിദാസൻ. കോട്ടയ്ക്കൽ നഗരസഭയിലെയും ഒതുക്കുങ്ങൽ പഞ്ചായത്തിലെയും സമരമുഖങ്ങളിൽ സജീവമായിരുന്നു.

ആര്യവൈദ്യശാല ജീവനക്കാർ “ആർക് ” എന്ന പേരിൽ സാംസ്കാരിക സംഘടന രൂപീകരിച്ചപ്പോൾ അവസാനകാലം വരെ അതിന്റെ മാർഗനിർദേശകനുമായി.
ആര്യവൈദ്യശാല ട്രസ്റ്റി ബോർഡംഗം കെ.മുരളീധരൻ, സിപിഎം പിബി അംഗം എ.വിജയരാഘവൻ, ജില്ലാ സെക്രട്ടറി ഇ.എൻ.മോഹൻദാസ്, സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് വി.ശശികുമാർ, ആര്യ വൈദ്യശാലയിലെ വിവിധ വകുപ്പ് മേധാവികൾ, ട്രേഡ് യൂണിയൻ പ്രതിനിധികൾ തുടങ്ങിയവർ അന്ത്യാഞ്‌ജലി അർപ്പിച്ചു.
— – – – – – – – –

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments