Saturday, July 27, 2024
Homeകേരളംകേരളസർവകലാശാലാ കലോത്സവത്തിലെ കോഴ;ആരോപണ വിധേയനായ വിധികർത്താവ് മരിച്ച നിലയിൽ*

കേരളസർവകലാശാലാ കലോത്സവത്തിലെ കോഴ;ആരോപണ വിധേയനായ വിധികർത്താവ് മരിച്ച നിലയിൽ*

കണ്ണൂര്‍:കേരളസർവകലാശാലാകലോത്സവത്തിലെകോഴആരോപണത്തിൽ ആരോപണ വിധേയനായവിധികർത്താവിനെമരിച്ചനിലയിൽ കണ്ടെത്തി. കണ്ണൂർ ചൊവ്വ സ്വദേശി പി.എൻ ഷാജിയെയാണ് മരിച്ച നിലയിൽകണ്ടെത്തിയത്. ആത്മഹത്യയെന്നാണ് നിഗമനം.

നിരപരാധിയെന്ന ആത്മഹത്യാകുറിപ്പ് പോലീസ് കണ്ടെടുത്തു. നാളെ തിരുവനന്തപുരം കന്റോൺമെന്റ് സ്റ്റേഷനിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നു.മൃതദേഹം കണ്ണൂർജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

കേരള സർവകലാശാല കലോത്സവ ചരിത്രത്തിൽ ആദ്യമായി നിർത്തിവച്ചതിന് പിന്നാലെയാണ് അഴിമതി ആരോപണം ഉയര്‍ന്നത്.മാർഗംകളിയുടെ വിധി നിർണയത്തിന് പിന്നാലെയാണ് കോഴ ആരോപണം.കലോത്സവത്തിൽ മാർഗം കളി മത്സരത്തിന്റെ വിധി കർത്താവായിരുന്നു ഷാജി.

ഓരോ മത്സരഫലത്തിനും പണം ആവശ്യപ്പെട്ടുള്ള വാട്സാപ്പ്സന്ദേശങ്ങളും കഴിഞ്ഞദിവസങ്ങളിൽ പുറത്തുവന്നു. മത്സരാർഥികളും ഇടനിലക്കാരും തമ്മിലുള്ളശബ്ദരേഖയാണ് പ്രചരിച്ചത്. വിധികർത്താക്കളുടെയും ഇടനിലക്കാരുടെയും ഫോണുകൾ സംഘാടകർ പിടിച്ചെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് വിദ്യാർഥികളും അധ്യാപകരും ഉൾപ്പെടുന്ന ഗ്രൂപ്പുകളിൾ ശബ്ദരേഖ അടക്കമുള്ളസന്ദേശങ്ങൾ പ്രചരിച്ചത്. ടീമുകളെ തിരിച്ചറിയാനുള്ള രേഖകൾ സഹിതം വിധികർത്തകൾക്ക് നൽകിയെന്ന് സംശയിക്കുന്ന സ്ക്രീൻ ഷോട്ടുകളും പ്രചരിപ്പിക്കുന്നുണ്ട്.
➖️➖️➖️➖️➖️➖️➖️➖️

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments