Wednesday, June 12, 2024
Homeകേരളം🌹 “ഇന്നത്തെ ചിന്താവിഷയം” 🌹 - 2024 | മെയ് 30 | വ്യാഴം ✍...

🌹 “ഇന്നത്തെ ചിന്താവിഷയം” 🌹 – 2024 | മെയ് 30 | വ്യാഴം ✍ പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

കുറ്റവും ശിക്ഷയും
——————————

ക്രൂരമായ ഒരു കൊലപാതകം നടത്തിയ ആൾ മരുഭൂമിയിലെ ഗോത്രവർഗ്ഗക്കാരുടെ അടുത്തെത്തി ഗോത്രത്തലവനെക്കണ്ട് സഹായം അഭ്യർത്ഥിച്ചു. “എന്നെ ഒട്ടേറെപ്പേർ പിൻതുടരുന്നുണ്ട്. അവരെന്നെ കൊല്ലും, അഭയം നൽകണം”, അയാൾ പറഞ്ഞു. അത്തരക്കാരെ സംരക്ഷിക്കുന്ന രീതി അവർക്ക് ഉണ്ടായിരുന്നതിനാൽ തലവൻ സമ്മതിച്ചു. കുറേക്കഴിഞ്ഞപ്പോൾ, ആൾക്കൂട്ടമെത്തി, കുറ്റവാളിയെ വിട്ടുകൊടുക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ മൂപ്പൻ സമ്മതിച്ചില്ല.

ആൾക്കൂട്ടം പറഞ്ഞു: “ഇനിയും ഞങ്ങൾ പറയുന്നതു കേട്ടാൽ, നിങ്ങൾ അയാളെ ഞങ്ങൾക്കു വിട്ടു തരും. നിങ്ങളുടെ പേരക്കുട്ടിയെ ആണയാൾ കൊന്നത്!” മൂപ്പൻ ആകെ തകർത്തു പോയി. അയാൾ കൊലയാളിയുടെ അടുത്തുചെന്ന് തോളിൽപ്പിടിച്ചു കൊണ്ടു പറഞ്ഞു: “എനിക്കാകെയുള്ള പേരക്കുട്ടിയെ ആണു നിങ്ങൾ കൊന്നത്. ഇനിയും നിങ്ങളാണെൻ്റെ പേരക്കുട്ടി!”

നിയമത്തിൻ്റെ നൂലാമാലകൾക്ക്, ക്ഷമയുടെയും, സംയമനത്തിൻ്റെയും മുത്തുകൾ, കോർത്തിണക്കാൻ ആകില്ല. നിയമത്തിനു ശിക്ഷിക്കാനാകും; എന്നാൽ, രൂപാന്തരം വരുത്താൻ ആകില്ല. വ്യവസ്ഥാപിതമായ ഒരു പ്രതികാര നടപടി മാത്രമാണു ശിക്ഷ; മാനസാന്തര നടപടിയല്ല. നിയമങ്ങൾക്കും വ്യവസ്ഥകൾക്കും കഴിയാത്തത് അതിരറ്റ ക്ഷമയ്ക്കും, അളവറ്റ കരുണയ്ക്കും ചെയ്യാൻ കഴിയും.

തെറ്റിപ്പോയവർക്കും ഉണ്ടാകും, തിരുത്തണമെന്ന ആഗ്രഹം. പഴിചാരുന്നവരുടെയും, ആക്രമിക്കുന്നവരുടെയും മദ്ധ്യേ നിന്നുകൊണ്ടെങ്ങനയാണ് ഒരാൾക്കു സ്വയം നന്നാകാൻ ആകുക? വെളിച്ചത്തിൽ സഞ്ചരിക്കുന്നവരേക്കാൾ, ഇരുട്ടിൽ സഞ്ചരിക്കുന്നവർക്കാണു സഹയാത്രീകനേക്കൊണ്ട് ആവശ്യം.

കാൽച്ചുവട്ടിലെ മണ്ണ് ഇളകുന്നുവെന്നറിയുമ്പോഴും, സ്വന്തം നിലപാടുകളോടും വിശ്വാസ പ്രമാണങ്ങളോടും കൂറുപുലർത്താനാകുന്നവരായിരിക്കും, ഒരാൾക്കു നമ്പാനാകുന്ന അഭയകേന്ദ്രം. തെറ്റു ചെയ്തവർക്കഭയമേകുന്നവർ, തെറ്റിദ്ധരിക്കപ്പെടാം, കുറ്റാരോപിതരായും തീരാം. എന്നാൽ സ്വന്ത വിശ്വാസവും ആർജ്ജവവും നിലനിർത്തി മറ്റുള്ളവർ ഉപേക്ഷിച്ചു കളഞ്ഞവരേയും, ആക്രമിക്കാൻ തക്കംപാർത്തിരിക്കുന്നവരേയും തങ്ങളുടെ സംരക്ഷണ വലയത്തിൽ കാത്തു സൂക്ഷിക്കുന്നവരാണ് യഥാർത്ഥ മാർഗ്ഗദർശികൾ.

സർവ്വേശ്വരൻ തുണയ്ക്കട്ടെ…
എല്ലാവർക്കും നന്മകൾ നേരുന്നു.
നന്ദി, നമസ്ക്കാരം.

പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments