Wednesday, June 12, 2024
Homeകേരളം🌹 ചിന്താ പ്രഭാതം 🌹 - 2024 | മെയ് 30 | വ്യാഴം ✍...

🌹 ചിന്താ പ്രഭാതം 🌹 – 2024 | മെയ് 30 | വ്യാഴം ✍ ബേബി മാത്യു അടിമാലി

ബേബി മാത്യു അടിമാലി

ഒരാളുടെ നിർബന്ധങ്ങൾ എന്തൊക്കെയാണെന്ന് അറിഞ്ഞാൽ അയാൾ ആരാണെന്നും അയാളുടെ മനോഭാവം എന്താണെന്നും തരംതിരിച്ചെടുക്കാം.

ഒരാളും എന്റെ അഹംഭാവത്തിന് ഇരയാകരുത് എന്ന തീരുമാനമാകാം ജീവിതത്തിൽ സവിശേഷമായ നിമിഷങ്ങൾ സമ്മാനിക്കുന്നത്. വിനീതരാകുന്നവരുടെ വിനയം ഒരു പാഠമാണ്. സ്വയം വിനീതരാകാൻ തയാറായിട്ടുള്ളവർക്ക് മാത്രമാണ് ലോകത്തിന് ക്രിയാത്മകമായി എന്തെങ്കിലും നൽകാൻ സാധിച്ചിട്ടുള്ളത്.

വെട്ടിപ്പിടിച്ചവരുടെ നേട്ടങ്ങൾ പാഠപുസ്തകങ്ങളാകുമ്പോൾ വിനീതരായവരുടെ ജീവിതം പാഠമാകും.

അധികാരത്തിന്റെ പേരിൽ ബഹുമാനിക്കപ്പെടുന്നവർ അധികാരത്തിനുശേഷം അവഗണിക്കപ്പെടും. താൽക്കാലിക പ്രതാപങ്ങൾക്ക് സ്ഥിരമായ പ്രവർത്തനശേഷി ഉണ്ടാകില്ല.

ഇടപെടുന്നവന്റെ നിറത്തിനും ശൈലിക്കും അനുസരിച്ച് സ്വന്തം സ്വഭാവത്തെ ക്രമീകരിക്കുന്നവർക്ക് സ്ഥായിയായ നന്മയുടെ ഭാവംപോലും നഷ്‌ടപ്പെടും. അർഹതയുള്ളവരോടും തിരിച്ചുനൽകാൻ ശേഷിയുള്ളവരോടും പ്രകടിപ്പിക്കുന്ന വിനയവും എളിമയും സ്വാർഥതയുടെ പുറംചട്ട അണിഞ്ഞതും ആണ്‌.

ഒന്നും നൽകാൻ ശേഷിയില്ലാത്തവരുടെ മുന്നിൽ വിനീതരാകുന്നവർക്ക് തലമുറകളുടെ ഹൃദയങ്ങളിൽ പ്രതിഷ്‌ഠയുണ്ടാകും.

ഒത്തിരി ഇഷ്ടത്തോടെ……🙏

🙏 ശുഭദിനാശംസകൾ 🙏

ബേബി മാത്യു അടിമാലി✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments