Sunday, May 19, 2024
Homeകേരളംമാസപ്പടി ആരോപണമുന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണാ വിജയനുമെതിരെ കോൺഗ്രസ് നേതാവ് മാത്യൂ കുഴൽനാടൻ...

മാസപ്പടി ആരോപണമുന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണാ വിജയനുമെതിരെ കോൺഗ്രസ് നേതാവ് മാത്യൂ കുഴൽനാടൻ സമർപ്പിച്ച ഹർജി തിരുവനന്തപുരം വിജലിൻസ് കോടതി തള്ളി

തിരുവനന്തപുരം: മാസപ്പടി വാങ്ങിയെന്ന് ആരോപണമുന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണാ വിജയനുമെതിരെ കോൺഗ്രസ് നേതാവ് മാത്യൂ കുഴൽനാടൻ സമർപ്പിച്ച ഹർജി തിരുവനന്തപുരം വിജലിൻസ് കോടതി തള്ളി. പിണറായി വിജയനും മകൾ വീണക്കുമെതിരെ കേസെടുക്കണമെന്ന ആവശ്യമുന്നയിച്ചാണ് മാത്യു കുഴൽനാടൻ ഹർജി നൽകിയത്.

മുഖ്യമന്ത്രിയും മകളുമടക്കം ഏഴു പേർക്കെതിരെ അന്വേഷണം നടത്തണമെന്നതായിരുന്നു മാത്യൂ കുഴൽനാടന്റെ ആവശ്യം.സിഎംആർഎൽ എന്ന സ്വകാര്യ കമ്പനിക്ക് ധാതുമണൽ ഖനനത്തിനും ഭൂമി കൈവശം വെക്കാനും മുഖ്യമന്ത്രിയും മകളും വഴിവിട്ട് സഹായം ചെയ്തുവെന്ന് മാത്യൂ കുഴൽനാടൻ ഹർlജിയിൽ ആരോപിച്ചു. ഇതിന്റെ പ്രതിഫലമായി മുഖ്യമന്ത്രിയുടെ മകളുടെ അക്കൗണ്ടിലേക്ക് ‘മാസപ്പടി’ നൽകി വന്നുവെന്നും ആരോപണമുന്നയിച്ചു.

വിശദമായ വാദം കേട്ടശേഷമാണ് തിരുവനന്തപുരം വിജിലൻസ് കോടത് അന്വേഷണം ആവശ്യമില്ലെന്ന തീരുമാനത്തിലെത്തിയത്. കോടതി നേരിട്ട് അന്വേഷണം നടത്തണമെന്നതായിരുന്നു കുഴൽനാടന്റെ ആവശ്യം. ആദ്യം വിജിലൻ അന്വേഷണമാണ് അദ്ദേഹം ആവശ്യപ്പെട്ടിരുന്നത്. പിന്നീട് കോടതി അന്വേഷണം വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

കേസിലെ തന്റെ ആരോപണങ്ങൾ തെളിയിക്കാൻ മാത്യു കുഴല്‍നാടൻ ചില രേഖകൾ ഹാജരാക്കിയിരുന്നു. സിഎംആർഎല്ലിന്റെ അപേക്ഷ പരിഗണിക്കണമെന്ന മന്ത്രിസഭാ മിനിറ്റ്സും കുഴൽനാടൻ ഹാജരാക്കിയിരുന്നു. എന്നാൽ അനുകൂല റിപ്പോര്‍ട്ടുണ്ടായിട്ടും സിഎംആർഎല്ലിന്റെ അപേക്ഷ ലാൻഡ് ബോർഡ് തള്ളിയെന്ന് വിജിലൻസ് പ്രോസിക്യൂട്ടർ വാദിച്ചു. ഏത് തെളിവാണ് മുഖ്യമന്ത്രിക്കെതിരെ ഹാജരാക്കിയതെന്ന് കോടതി ചോദിച്ചപ്പോൾ കുഴൽനാടന് വ്യക്തമായ മറുപടിയുണ്ടായില്ല.

എന്നാൽ കുഴൽനാടൻ ഉന്നയിച്ച ആരോപണങ്ങൾ തെളിയിക്കാൻ ഈ രേഖകൾക്ക് സാധിക്കുന്നില്ലെന്ന് കോടതി പറഞ്ഞു. തോട്ടപ്പള്ളി സ്പില്‍വേയില്‍നിന്ന് മൂന്ന് ദിവസത്തിനകം എക്കലും മണ്ണും നീക്കംചെയ്യണമെന്ന് നിര്‍ദേശിക്കുന്ന ജില്ലാ കളക്ടറുടെ കത്ത്, കെഎംഇആര്‍ എല്ലിന്റെ കൈവശമുള്ള അധിക ഭൂമിക്ക് ഇളവ് അനുവദിക്കണമെന്ന അപേക്ഷ സര്‍ക്കാര്‍ തള്ളിയതിനെതിരെ ഹൈക്കോടതി നല്‍കിയ അനുകൂല ഉത്തരവ്, ഉത്തരവിന്റെ അടിസ്ഥാനത്തില്‍ വിശദപരിശോധന നിര്‍ദ്ദേശിച്ചുള്ള സര്‍ക്കാര്‍ കുറിപ്പ് എന്നിവയാണ് കുഴല്‍നാടൻ ഹാജരാക്കിയത്. ഇതിലൊന്നും മുഖ്യമന്ത്രിയും മകളും വഴിവിട്ട് സഹായം ചെയ്തതിനുള്ള തെളിവില്ലെന്ന് കോടതി വ്യക്തമാക്കി. വിജിലൻസ് കോടതി ജഡ്ജി എംവി രാജകുമാരനാണ് കേസ് പരിഗണിച്ചത്.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments