Saturday, December 7, 2024
Homeകേരളംഅബുദാബിയിൽ കോട്ടയ്ക്കൽ പ്രവാസികളുടെ റമസാൻ നോമ്പുതുറ

അബുദാബിയിൽ കോട്ടയ്ക്കൽ പ്രവാസികളുടെ റമസാൻ നോമ്പുതുറ

കോട്ടയ്ക്കൽ.റമസാന് നാട്ടിലെത്താൻ സാധിച്ചില്ലെങ്കിലും കോട്ടയ്ക്കൽ സ്വദേശികളായ ഒരുകൂട്ടം പ്രവാസികൾക്കു പരിഭവമില്ല. അബുദാബിയിൽ വിപുലമായ നോമ്പുതുറ നടത്തിയാണ് അവർ പുണ്യമാസത്തെ വരവേറ്റത്. കോട്ടയ്ക്കൽ മാൻസ് ക്ലബിന്റെ യുഎഇ ഘടകമാണ് തുടർച്ചയായി പതിനഞ്ചാമത്തെ വർഷവും ഇഫ്താർമീറ്റ് നടത്തിയത്. സൂപ്പിബസാർ മുതൽ കോട്ടയ്ക്കൽ ടൗൺ വരെയുള്ള നൂറിലധികം ആളുകളാണ് കുടുംബത്തോടൊപ്പം പരിപാടിയിൽ പങ്കാളികളായത്. കുട്ടികൾ മുതൽ മുതിർന്നവർ വരെ ഇക്കൂട്ടത്തിലുണ്ടായിരുന്നു.

അബുദാബി ബൈനൽ
ജസ്റൈനിലെ റബദാൻ പാർക്കിൽ നടന്ന നോമ്പുതുറയ്ക്ക് സെബീൽ പരവക്കൽ, കരിമ്പനക്കൽ ബാവ, ഫൈസൽ കണ്ണാഞ്ചേരി, ഇല്ലിക്കോട്ടിൽ സംജീദ്, എടക്കണ്ടൻ നൗഷാദ്, ഷഹീദ് പരവക്കൽ, എ.ടി. ഷഫീർ, ഒ.പി. ബാവ, കാട്ടി അയ്യൂബ്, കെ.എം.ടി, അഹമ്മദ് വടക്കേതിൽ, ഹബീബ്കോയ തങ്ങൾ, പനമ്പുല്ലൻ ഷാഫി, സർജാൻ, അൻവർ പരവക്കൽ തുടങ്ങിയവർ നേതൃത്വം നൽകി. ജില്ലാ കെഎംസിസി സെക്രട്ടറി ഷാഹിദ് ബിൻ മുഹമ്മദും അലി കോട്ടയ്ക്കലും അതിഥികളായി പങ്കെടുത്തു.
– – – – – – – –

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments