Saturday, June 21, 2025
Homeകേരളംകോന്നി കേന്ദ്രീയ വിദ്യാലയത്തിന്‍റെ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വ്വഹിക്കും

കോന്നി കേന്ദ്രീയ വിദ്യാലയത്തിന്‍റെ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വ്വഹിക്കും

പത്തനംതിട്ട —29 കോടി തുകയിൽ എട്ട് ഏക്കറിൽ നിര്‍മ്മാണം പൂര്‍ത്തിയായ കോന്നി കേന്ദ്രീയ വിദ്യാലയത്തിന്‍റെ ഉദ്ഘാടനം ഇന്ന് 11 മണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈനായി നിര്‍വ്വഹിക്കും എന്ന് എം പി അറിയിച്ചു .

ഒന്ന് മുതൽ പന്ത്രണ്ട് വരെ ക്ലാസുകളിലായി രണ്ട് ഡിവിഷനുകളിൽ ആയിരത്തിൽ അധികം കുട്ടികൾക്ക് പഠിക്കാൻ സൗകര്യം ഉള്ള 4500 ൽ അധികം ചതുരശ്ര മീറ്ററിൽ 24 ക്ലാസ് മുറികളും അനുബന്ധ സൗകര്യങ്ങളും കെട്ടിടത്തിനു ഉണ്ട് .

ജീവനക്കാർക്കായി 17 ക്വാട്ടേഴ്സ് , ഉന്നതനിലവാരത്തിലുള്ള മൾട്ടിപർപ്പസ് ഇൻഡോർ ഹാൾ, ഓഡിറ്റോറിയo, ബാസ്കറ്റ് ബോൾ കോർട്ട്, ഫുഡ്ബോൾ കോർട്ട് എന്നിവയും ഇവിടെ പൂർത്തിയായിരിക്കുന്നു.

RELATED ARTICLES

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ