Tuesday, October 15, 2024
Homeകേരളംപ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച്​ ഗ​ർ​ഭി​ണി​യാ​ക്കി; കേ​സി​ൽ പ്ര​തി​ക്ക്​ 31 വ​ർ​ഷം ക​ഠി​ന​ ത​ട​വ്.

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച്​ ഗ​ർ​ഭി​ണി​യാ​ക്കി; കേ​സി​ൽ പ്ര​തി​ക്ക്​ 31 വ​ർ​ഷം ക​ഠി​ന​ ത​ട​വ്.

കാ​ട്ടാ​ക്ക​ട: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍കി ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച്​ ഗ​ർ​ഭി​ണി​യാ​ക്കി​യ കേ​സി​ലെ പ്ര​തി​ക്ക്​ 31 വ​ർ​ഷം ക​ഠി​ന​ത​ട​വും ഒ​രു ല​ക്ഷം രൂ​പ പി​ഴ​യും. കാ​ട്ടാ​ക്ക​ട അ​തി​വേ​ഗ പോ​ക്സോ കോ​ട​തി​യാ​ണ്, പ​ത്ത​നം​തി​ട്ട മ​ല​യാ​ല​പ്പു​ഴ പു​തു​കു​ളം കു​മ്പ​ഴ എ​സ്റ്റേ​റ്റ് 10ാ ലൈ​ൻ ക്വാ​ർ​ട്ടേ​ഴ്സി​ൽ വി​ഷ്ണു വി​ത്സ​ണെ(25) ശി​ക്ഷി​ച്ച​ത്. പി​ഴ​ത്തു​ക അ​തി​ജീ​വി​ത​ക്ക്​ ന​ൽ​ക​ണം.

ഇ​ല്ലെ​ങ്കി​ൽ 12 മാ​സം കൂ​ടി ക​ഠി​ന​ത​ട​വ് അ​നു​ഭ​വി​ക്ക​ണം. അ​തി​ജീ​വി​ത​ക്കും കു​ഞ്ഞി​നും പ്ര​ത്യേ​ക സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് പി​ഴ​ത്തു​ക കൂ​ടാ​തെ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​ന്ന​തി​ന് ജി​ല്ല ലീ​ഗ​ൽ സ​ർ​വി​സ് അ​തോ​റി​റ്റി​ക്ക്​ കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി. 2017ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. വി​ള​പ്പി​ൽ​ശാ​ല പൊ​ലീ​സാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി സ്‌​പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ ഡി.​ആ​ർ. പ്ര​മോ​ദ് ഹാ​ജ​രാ​യി.

RELATED ARTICLES

Most Popular

Recent Comments