Tuesday, September 17, 2024
Homeഇന്ത്യപ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കേരളത്തിൽ; കേരള പദയാത്രയുടെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യും.

പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കേരളത്തിൽ; കേരള പദയാത്രയുടെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യും.

പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ തിരുവനന്തപുരത്ത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന കേരള പദയാത്ര സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനായാണ് പ്രധാനമന്ത്രി എത്തുന്നത്. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പരിപാടിയില്‍ പിസി ജോര്‍ജിന്റെ കേരള ജനപക്ഷം സെക്കുലര്‍ ബിജെപിയുമായി ലയിക്കും.

ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം. പ്രധാനമന്ത്രി എത്തുന്നതിനോടനുബന്ധിച്ചുള്ള സുരക്ഷ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. രാവിലെ 10ന് വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി വിഎസ്എസ്സിയിലേക്കു പോകും. വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനു ശേഷമാണു പതിനൊന്നരയോടെ സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ സമ്മേളന വേദിയിലേക്കെത്തും.

RELATED ARTICLES

Most Popular

Recent Comments