Sunday, September 15, 2024
Homeകേരളംനഗരസഭ കൗണ്‍സില്‍ യോഗത്തില്‍ വോളിബോള്‍ കളിച്ച് പ്രതിഷേധിച്ച് യുഡിഎഫ്.

നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ വോളിബോള്‍ കളിച്ച് പ്രതിഷേധിച്ച് യുഡിഎഫ്.

പത്തനംതിട്ട: നഗരസഭാ കൗൺസിൽ യോഗത്തിൽ വോളിബോൾ പ്രതിഷേധം നടത്തി യുഡിഎഫ്. ജില്ലാ സ്റ്റേഡിയത്തിന്‍റെ പുനർനിർമ്മാണ ഉദ്ഘാടനം, തെരഞ്ഞെടുപ്പ് തട്ടിപ്പെന്ന് ആരോപിച്ചാണ് കൗൺസിലർമാർ വോളിബോൾ കളിച്ച് പ്രതിഷേധിച്ചത്. എൽഡിഎഫ് കൗൺസിലർമാർ ഇത് തടഞ്ഞതോടെ രംഗം വാക്കേറ്റത്തിലും പിന്നീട് കയ്യാങ്കളിയിലും ചെന്നവസാനിച്ചു.

സ്പോ‍ർട്സ് ഫൗണ്ടേഷൻ കേരളയ്ക്ക് കൈമാറി ജില്ലാ സ്റ്റേഡിയം ഉന്നതനിലവാരത്തിൽ പുനർനിർമ്മിക്കും – ഇതാണ് എൽഡിഎഫ് വാഗ്ദാനം. എന്നാൽ മന്ത്രിമാർ ചേർന്ന് നടത്തിയ ഉദ്ഘാടനം വെറും തെരഞ്ഞെടുപ്പ് തട്ടിപ്പെന്നാണ് യുഡിഎഫ് ആരോപണം. നഗരസഭയെ നോക്കുകുത്തിയാക്കി ഊരാളുങ്കൽ വഴി വൻ അഴിമതിക്ക് കളമൊരുക്കുന്നുവെന്നും യുഡിഎഫ് ആരോപിക്കുന്നു.

അതേസമയം യുഡിഎഫ് വികസനത്തിന് എതിരാണെന്നാണ് എല്‍ഡിഎഫിന്‍റെ കുറ്റപ്പെടുത്തല്‍. വോളിബോള്‍ പ്രതിഷേധത്തെയും എല്‍ഡിഎഫ് അംഗങ്ങള്‍ പരിഹസിച്ചു. തെരഞ്ഞെടുപ്പ് കാലമാകുമ്പോള്‍ തൊട്ടതെല്ലാം ഇതുമായികൂട്ടിക്കെട്ടി കാണുന്ന പശ്ചാത്തലത്തില്‍ ഈ വിഷയവും പത്തനംതിട്ടയില്‍ കത്തുകയാണിപ്പോള്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments