Monday, September 16, 2024
Homeകേരളംകളമശ്ശേരി നിയമസഭാ മണ്ഡലത്തിലെ 8 റോഡുകൾ കൂടി ബി.എം. ബി.സി നിലവാരത്തിലേക്ക് ഉയർത്തുന്നതിന് 16.30 കോടി...

കളമശ്ശേരി നിയമസഭാ മണ്ഡലത്തിലെ 8 റോഡുകൾ കൂടി ബി.എം. ബി.സി നിലവാരത്തിലേക്ക് ഉയർത്തുന്നതിന് 16.30 കോടി രൂപയുടെ ഭരണാനുമതി.

കളമശ്ശേരി നിയമസഭാ മണ്ഡലത്തിലെ 8 റോഡുകൾ കൂടി ബി.എം. ബി.സി നിലവാരത്തിലേക്ക് ഉയർത്തുന്നതിന് 16.30 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിരിക്കുന്നു. മണ്ഡലത്തിലേയും സമീപപ്രദേശങ്ങളിലേയും ഗതാഗത സൗകര്യം ആധുനികവൽക്കരിക്കാൻ കഴിയുന്ന പ്രധാന ചുവടുവെയ്പായിരിക്കും ഈ പദ്ധതികൾ.

കളമശ്ശേരി മണ്ഡലത്തിലെ ആനച്ചാൽ മുതൽ ആലുവ പറവൂർ കവല വരെയുള്ള റോഡിന് 9.50 കോടി രൂപ അനുവദിച്ചു. ഇടപ്പള്ളി – മൂവാറ്റുപുഴ റോഡിലെ മുണ്ടം പാലം മുതൽ തേവയ്ക്കൽ വരെയുള്ള റോഡിൻ്റെ നിലവാരം ഉയർത്തുന്നതിനായി 1.20 കോടി രൂപയാണ് സംസ്ഥാന സർക്കാർ അനുവദിച്ചിരിക്കുന്നത്. മില്ലുപടി -കാക്കുനി മസ്ജിദ് റോഡിന് 60 ലക്ഷം രൂപ അനുവദിച്ചു. സെൻ്റ് ജോസഫ് തൃക്കാക്കര ടെമ്പിൾ റോഡ്, യൂണിവേഴ്സിറ്റി പുന്നക്കാട്ടുമൂല സീപോർട്ട് ലൈൻ റോഡ്, യൂണിവേഴ്സിറ്റി കോളനി സീപോർട്ട് റോഡ്, യൂണിവേഴ്സിറ്റി റിംഗ് റോഡ്, കൈപ്പടമുഗൾ എച്ച് എം ടി റോഡ് എന്നിവക്കായി – 5 കോടി എന്നിങ്ങനെയാണ് ഭരണാനുമതി നൽകിയിരിക്കുന്നത്.

കളമശ്ശേരി മണ്ഡലത്തിൽ ഏറ്റവും ഗുണനിലവാരമുള്ള റോഡുകൾ ഇതിലൂടെ നമുക്ക് ഉറപ്പാക്കാനാകും. എല്ലാ പ്രദേശങ്ങളിലേക്കും കെ.എസ്.ആർ.ടി.സി സർവ്വീസുകൾ നേരത്തെ തന്നെ ലഭ്യമാക്കിയിരുന്നു. കുടിവെള്ളം, സ്കൂൾ കെട്ടിടങ്ങൾ, കൃഷി, കായിക – ആരോഗ്യ മേഖലകൾ തുടങ്ങി വിവിധ മേഖലകളിൽ നടപ്പാക്കുന്ന ബൃഹദ് പദ്ധതികൾക്കൊപ്പം ആധുനിക നിലവാരമുള്ള റോഡുകൾ കൂടി യാഥാർത്ഥ്യമാകുന്നതോടെ കളമശ്ശേരിയുടെ തിളക്കം ഒന്നുകൂടി വർധിക്കുകയാണ്.

RELATED ARTICLES

Most Popular

Recent Comments