Monday, June 16, 2025
Homeകേരളംമൂന്നാറിൽ വീണ്ടും പടയപ്പയുടെ പരാക്രമം. രാജമലയിൽ ബസിന്‍റെ ചില്ലുതകർത്തു.

മൂന്നാറിൽ വീണ്ടും പടയപ്പയുടെ പരാക്രമം. രാജമലയിൽ ബസിന്‍റെ ചില്ലുതകർത്തു.

മൂന്നാറിൽ വീണ്ടും പടയപ്പയുടെ പരാക്രമം. രാജമലയിൽ ബസിന്‍റെ ചില്ലുതകർത്തു. തമിഴ്നാട് ആര്‍ടിസിയുടെ മൂന്നാര്‍ – ഉദുമല്‍പേട്ട ബസിന്റെ ചില്ലുകളാണ് തകർത്തത്.

വ്യാഴാഴ്ച രാത്രി ഒൻപത് മണിയോടെയായിരുന്നു സംഭവം. മൂന്നാര്‍ – ഉദുമല്‍പേട്ട റൂട്ടിൽ എട്ടാം മൈലിനു സമീപം വച്ചാണ് പടയപ്പ ബസിന് മുന്നിലെത്തിയത്.

ബസ് മുന്നോട്ട് എടുക്കാൻ അനുവദിക്കാത്ത വിധം റോ‍ഡിൽ നിലയുറപ്പിച്ച ആന വാഹനം തള്ളി നീക്കുകയായിരുന്നു.

വലതുവശത്ത് വലിയ കുഴിയായിരുന്നതിനാൽ വലിയ അപകടത്തിനുള്ള സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്.

കഴിഞ്ഞ മൂന്നു ദിവസത്തിനിടയിൽ ഇത് മൂന്നാമത്തെ വാഹനത്തിനുനേരെയാണ് പടയപ്പ പരാക്രമം കാണിക്കുന്നത്. പടയപ്പ സ്ഥിരമായി സഞ്ചരിക്കുന്ന പാതയാണിത്.

വാഹനങ്ങൾ കടന്നുപോകുമ്പോൾ ഒരു വശത്തേക്ക് മാറി നിൽക്കുന്ന ആന ഇപ്പോൾ കുറച്ചു നാളുകളായി അക്രമ സ്വഭാവം കാണിക്കുന്നുണ്ട്. മദപ്പാടിലായതിനാൽ പടയപ്പ കൂടുതൽ പ്രകോപിതനാണ്.

RELATED ARTICLES

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ