Friday, June 20, 2025
Homeഇന്ത്യവീട്ടുകാര്‍ വിവാഹ ആലോചന നടത്തുന്നില്ല; 23കാരന്‍ ആത്മഹത്യ ചെയ്തു.

വീട്ടുകാര്‍ വിവാഹ ആലോചന നടത്തുന്നില്ല; 23കാരന്‍ ആത്മഹത്യ ചെയ്തു.

ചെന്നൈ: വീട്ടുകാര്‍ വിവാഹം ആലോചിക്കാത്തതിനെ തുടര്‍ന്ന് 23കാരന്‍ ജീവനൊടുക്കി. മധുരയിലെ ലാലാപുരം സ്വദേശി വടമലൈയുടെ മകന്‍ മദന്‍കുമാറാണ് മരിച്ചത്. തനിക്ക് വിവാഹം കഴിക്കണമെന്നും അതിന് വേണ്ടി ആലോചനകള്‍ ക്ഷണിക്കണമെന്നും മദന്‍ നേരത്തെ വീട്ടില്‍ പറഞ്ഞിരുന്നു.

എന്നാല്‍ വീട്ടുകാര്‍ മദനെ വിവാഹം കഴിപ്പിക്കാന്‍ തയ്യാറായില്ല. കൂടാതെ കുറച്ചു വര്‍ഷങ്ങള്‍ കൂടി കാത്തിരിക്കാനും പിതാവ് വടമലൈ ആവശ്യപ്പെട്ടു. സംഭവം നടന്ന ദിവസം മദ്യലഹരിയിലായിരുന്ന മദന്‍ വിവാഹക്കാര്യം പറഞ്ഞു പിതാവുമായി വീണ്ടും വഴക്കിട്ടു.
ഒടുവില്‍ പിതാവിന് മുന്നില്‍ മദൻ വെച്ച് വിഷം കഴിക്കുകയായിരുന്നു. മദനെ ഉടന്‍ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്ന് പൊലീസ് പറഞ്ഞു.

RELATED ARTICLES

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ