Saturday, July 27, 2024
Homeകേരളംഅനധികൃത മത്സ്യബന്ധനം: വലകളും കൂടുകളും പിടിച്ചെടുത്തു

അനധികൃത മത്സ്യബന്ധനം: വലകളും കൂടുകളും പിടിച്ചെടുത്തു

പത്തനംതിട്ട –കേരള ഉള്‍നാടന്‍ ഫിഷറീസ് അക്വാകള്‍ച്ചര്‍ ആക്ട് നടപ്പാക്കുന്നതിന്റെ ഭാഗമായി കവിയൂര്‍, പെരിങ്ങര പഞ്ചായത്തുകളില്‍ ഉള്‍പ്പെട്ട ചാത്തങ്കരി, കോണ്‍ങ്കോട്, തോമാടി, മുളമൂട്ടില്‍ പാലം, മുളമൂട്ടില്‍ പടി, പെരുമ്പെട്ടിപാലം എന്നിവിടങ്ങളില്‍ ഫിഷറീസ് വകുപ്പ് പരിശോധന നടത്തി.

ഉള്‍നാടന്‍ പട്രോളിംഗില്‍ രജിസ്ട്രേഷനും ലൈസന്‍സും ഇല്ലാതെ ഉള്‍നാടന്‍ ജലാശയത്തിന്റെ സ്വാഭാവിക ഒഴുക്കിനും മത്സ്യത്തിന്റെ സഞ്ചാരത്തിനും പ്രജനനത്തിനും തടസം സൃഷ്ടിക്കുന്ന രീതിയില്‍ അനധികൃതമായി വലകെട്ടിയുള്ള മത്സ്യബന്ധനം നടത്തിയ വലകളും 10 കൂടുകളും ജില്ലയിലെ ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു.

അനധികൃത മത്സ്യബന്ധനം ശ്രദ്ധയില്‍പ്പെട്ടാല്‍ നടപടി

ഉള്‍നാടന്‍ ജലാശയത്തിന്റെ സ്വാഭാവിക ഒഴുക്കിനും മത്സ്യത്തിന്റെ സഞ്ചാരത്തിനും പ്രജനനത്തിനും തടസം സൃഷ്ടിക്കുന്ന തരത്തിലുള്ള നിര്‍മിതികള്‍, ജലാശയത്തില്‍ ഖര രൂപത്തിലുള്ളതോ ദ്രവ രൂപത്തിലുള്ളതോ ആയ മലിന വസ്തുക്കള്‍, രാസവസ്തുക്കള്‍, കീടനാശിനികള്‍, പ്ലാസ്റ്റിക് എന്നിവ ഉപയോഗിച്ച് അനധികൃത മത്സ്യബന്ധനം നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ അവര്‍ക്കെതിരെ കേരള ഉള്‍നാടന്‍ ഫിഷറീസ് അക്വാകള്‍ച്ചര്‍ ആക്ട് പ്രകാരം കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കമെന്ന് ഫിഷറീസ് വകുപ്പ് അറിയിച്ചു. അനധികൃത മത്സ്യബന്ധനം നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ 0468 2967720 എന്ന നമ്പറില്‍ അറിയിക്കാം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments