Saturday, July 27, 2024
Homeഅമേരിക്കഅമേരിക്കൻ മലയാളികളുടെ മനം കവർന്ന ഉത്സവമായി കേരള ഫെസ്റ്റ് 2024

അമേരിക്കൻ മലയാളികളുടെ മനം കവർന്ന ഉത്സവമായി കേരള ഫെസ്റ്റ് 2024

 (സജൻ മൂലപ്ലാക്കൽ)

സാൻ ഫ്രാൻസിസ്കോ, മിൽപീറ്റ്‌സിലെ ഇന്ത്യ കമ്മ്യൂണിറ്റി സെന്ററിൽ വെച്ചു നടന്ന, നോർത്തേൺ കാലിഫോർണിയയിലെ ഏറ്റവും വലിയ മലയാളി മാമാങ്കമായ കേരള ഫെസ്റ്റ് 2024 ആഘോഷങ്ങളിൽ രണ്ടായിരത്തായിൽ പരം മലയാളികൾ പങ്കെടുക്കുകയുണ്ടായി. രാവിലെ മുതൽ വൻ ജനാവലിയായിരുന്നു ആഘോഷങ്ങളിൽ പങ്കെടുക്കാൻ എത്തിയത്. രാവിലെ നടന്ന ഗ്രൂപ്പ് ഡാൻസ് , കലാ മത്സരങ്ങളിൽ കുട്ടികളും മുതിർന്നവരും അടക്കം ഒട്ടനവധിപ്പേർ പങ്കെടുത്തു . മത്സരങ്ങൾ കാണാനും ആസ്വദിക്കാനും നിരവധിപ്പേർ എത്തിയിരുന്നു . അമേരിയ്ക്കൻ മണ്ണിലും കേരളത്തിൻറെ തനിമ ഒട്ടും ചോർന്നു പോകാത്ത ഉത്സവ പ്രതീതി ഉണ്ടാക്കുന്നതിൽ സഘടകർ വിജയിച്ചു നൂറോളം മലയാളി മങ്കമാർ ചെണ്ട മേളത്തോടും , വാദ്യ ഘോഷങ്ങളോടും , മുത്തുകുടകളുമായി ഒന്ന് ചേർന്ന ഘോഷ യാത്രയിൽ മുഖ്യ അഥിതി ആയി എത്തിയ ഇന്ത്യ കോണ്സുലേറ്റ് ഡെപ്യൂട്ടി ജനറൽ ശ്രീ രാകേഷ് അഡ്‌ലഖ യോടൊപ്പം വിവിധ രാഷ്ട്രീയ നേതാക്കളും, കമ്മ്യൂണിറ്റി ലീഡേഴ്‌സും പങ്കെടുത്തു . ഉത്ഘാടന ചടങ്ങിന് ശേഷം നടന്ന മെഗാ തിരുവാതിരയിൽ ബേഏരിയയിലെ നൂറോളം കലാ കാരികൾ പങ്കെടുത്തു. തുടർന്ന് നടന്ന

കേരളീയം കലാ മേളയിൽ കേരളത്തിൻറെ തനതു കലാ രൂപങ്ങളായ മോഹിനിയാട്ടം , പഞ്ചാരി മേളം, പഞ്ച വാദ്യം , പൂത പ്പാട്ട് , മാർഗം കളി, ഒപ്പന , നാടൻ പാട്ട് എന്നിവയോടൊപ്പം കേരളം ഫെസ്റ്റ് തീം ഡാൻസ്,folk ഡാൻസ് , കേരളം നടനം തുടങ്ങിയ കാലാ രൂപങ്ങളും അരങ്ങേറി . കേരളത്തിലെ പുതിയതും പഴയതുമായ വിവിധ വസ്ത്ര ധാരണകൾ അണിയിക്കരുക്കിയ ഫാഷൺ ഷോകളും മനോഹരമായി. വൈകുന്നേരം നടന്ന സാന്ദ്ര സംഗീതം ലൈവ് , സംഗീതാസ്വാദകരുടെ മനം കവർന്നു. റെഡിച്ചില്ലിസ്, ഡെലീഷ്യസ്, കരിക്കു കഫേ , ശാപ്പാട് , കോവൈ കഫേ തുടങ്ങിയ റെസ്റ്റോറന്റുകൾ സ്വാദിഷ്ട്ടമായ കേരളാ വിഭവങ്ങൾ ഒരുക്കിയിരുന്നു . NSS ഒരുക്കിയ പായസം കട പ്രത്യേക പ്രശംസ പിടിച്ചുപറ്റി. കേരളാ വസ്ത്രങ്ങളും, ആഭരങ്ങളും അടങ്ങുന്ന നിരവധി സ്റ്റാളുകൾ പ്രദർശനത്തിനും വില്പനക്കുമായി ഒരുക്കിയിരുന്നു. മനോജ് തോമസ് , cascade റിയാലിറ്റി ആയിരുന്നു പരിപാടികളുടെ മുഖ്യ പ്രയോജകൻ ശ്രീ ജാക്സൺ പൂയപ്പടം ജനറൽ കൺവീനർ ആയി , ശ്രീ അനിൽ നായർ (കലാ പരിപാടികൾ), ശ്രീ ലെബോൺ മാത്യു (ഫിനാൻസ്), ശ്രീ സജൻ മൂലപ്ലാക്കൽ (ലോജിസ്റ്റിക് ), ശ്രീ സുജിത് വിശ്വ നാഥാൻ (ഫുഡ് ) എന്നിവർ ലീഡ് ചെയ്ത വിവിധ സബ് കമ്മിറ്റികളിൽ രവി ശങ്കർ, മധു മുകുന്ദൻ, രാജേഷ്, ജീൻജോർജ്, ജോൺപോൾ, നൗഫൽ, ശ്രീജിത്ത്, ഇന്ദു, കിരൺ, ജേക്കബ്, പ്രിയ പിള്ള, ജെറിൻ, സുഭാഷ്, ഉഷ, ഡാനിഷ്, പദ്മപ്രിയ, ജാസ്മിൻ, സജേഷ്, ദീപേഷ്, ലാഫിയ, സജീവ് എന്നിവർ അടങ്ങിയ നൂറോളം പേരുടെ മാസങ്ങളായുള്ള പ്രവർത്തനമാണ് , മികച്ച രീതിയിൽ ഈ പ്രോഗ്രാം നടത്തുവാൻ സാധിച്ചത് . കേരളാ തനിമ വിളിച്ചോതുന്ന കമാനങ്ങൾ, കഥകളി, ഓട്ടം തുള്ളൽ രൂപങ്ങൾ, നിലവിളക്ക്, നിറപറ , ചെണ്ട, നെറ്റിപ്പട്ടം തുടങ്ങി കേരത്തിന്റെ കലാ സംകാരികത വിളിച്ചോതുന്നവയെല്ലാം കൂട്ടിയിണക്കി , സാൻ ഫ്രാൻസിസ്കോ ബേ ഏരിയയിലെ എല്ലാ മലയാളി സഘടനകളും ഒരുമിച്ചു ചേർന്ന് നടത്തുന്ന ഈ മാമാങ്കം ഏവരുടെയും ഓർമയിൽ തങ്ങി നിൽക്കുന്ന ഉത്സവമായി മാറി.

 (സജൻ മൂലപ്ലാക്കൽ)

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments