Thursday, February 6, 2025
HomeKeralaമാമുക്കോയ സ്മാരക പുരസ്കാരം വിനോദ് കോവൂരിനും ബഷീർ രണ്ടത്താണിക്കും.

മാമുക്കോയ സ്മാരക പുരസ്കാരം വിനോദ് കോവൂരിനും ബഷീർ രണ്ടത്താണിക്കും.

ദുബൈ: —മലയാളത്തിന്റെ ജനപ്രിയ ചലച്ചിത്ര നടനായിരുന്ന അന്തരിച്ച മാമുക്കോയയുടെ സ്മരണാർത്ഥം മലബാർ പ്രവാസി ( യു. എ.ഇ. ) ഏർപ്പെടുത്തിയ മാമുക്കോയ സ്മാരക പുരസ്കാരം സീരിയൽ താരം വിനോദ് കോവൂർ , പത്ര പ്രവർത്തകനും എഴുത്തു കാരനുമായ ബഷീർ രണ്ടത്താണി എന്നിവർക്ക് .”എം 80 മുസ്സ, മറിമായം ” തുടങ്ങിയ ടെലിവിഷൻ സീരിയലുകളിലെ സ്വതസിദ്ധമായ അഭിനയ ശൈലിയിലൂടെയും കോഴിക്കോടൻ സംഭാഷണ രീതിയിലൂടെയും പ്രേക്ഷക മനസ്സുകളിൽ ഇടം നേടിയ ജനപ്രിയ നടനാണ് വിനോദ് കോവൂർ.

ലിപി പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച “മാമുക്കോയ, ചിരിയുടെ പെരുമഴക്കാലം ” എന്ന പുസ്തകത്തിന്റെ എഡിറ്റിംഗ് മുൻ നിർത്തിയാണ് ബഷീർ രണ്ടത്താണിക്ക് പുരസ്കാരം. 2023 ലെ കേരള നിയമ സഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിലും ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിലും ഗ്രന്ഥം പ്രകാശനം ചെയ്യപ്പെട്ടിരുന്നു.

മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗമായ ബഷീർ രണ്ടത്താണി , പത്രങ്ങളിലും ആനു കാലികങ്ങളിലുമായി സാഹിത്യ, രാഷ്ട്രീയ ചലച്ചിത്ര മേഖലകളിലെ അറുനൂറിലേറെ പ്രമുഖരുമായി നടത്തിയ അഭിമുഖങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
” കോട്ടയ്ക്കൽ ഒരു ദേശത്തിന്റെ ആത്മകഥ, രണ്ടത്താണി ചരിത്രത്തിന്റെ അടയാളങ്ങൾ, യു.എ.ബീരാൻ, സർഗ്ഗാ ത്മകതയുടെ രാഷ്ട്രീയ കാലം തുടങ്ങിയ ഗ്രന്ഥങ്ങളുടെ രചയിതാവാണ് .
മലബാർ പ്രവാസി ( യു.എ. ഇ ) യുടെ ആഭിമുഖ്യത്തിൽ ജനുവരി 27 ന് ദുബൈ ക്രസന്റ് സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന
” നമ്മുടെ മാമുക്കോയ ” എന്ന അനുസ്മരണ പരിപാടിയിൽ ഗാനരചയിതാവും ഐ.എം ജി ഡയറക്ടറും മുൻ ചീഫ് സെക്രട്ടറിയുമായ കെ.ജയകുമാർ ഐ.എ. എസ് പുരസ്കാരസമർപ്പണം നടത്തും.

ചലച്ചിത്ര , സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന അവാർഡു ദാനത്തോടനുബന്ധിച്ച് ഗാനമേളയും കലാപരിപാടികളുമുണ്ടാകുമെന്ന് സംഘാടക സമിതി ഭാരവാഹികളായ ജമീൽ ലത്തീഫ്, അഡ്വ സാജിദ്, മോഹൻ .എസ്. വെങ്കിട്ട്, ഹാരിസ് കോസ്മോസ്, മുഹമ്മദലി, മൊയ്തു കുറ്റ്യാടി, എന്നിവർ അറിയിച്ചു.
– – –

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments